For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ സോനുവിൻ്റെ ബാറ്റിം​ഗ് അടിപൊളി, ചിരിച്ച് മടുത്തെന്ന് ബഷീർ, നല്ലൊരു ​ഗൃഹനാഥനാണ് ബഷീർ എന്ന് ആരാധകർ

  |

  ബഷീർ ബഷിയും കുടുംബവും ഇന്ന് മലയാളികൾക്ക് സുപരിചിതരായ താരങ്ങളാണ്. ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് താരത്തെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. കാരണം ഷോയിലൂടെയാണ് ബഷീർ തനിക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന വിവരം എല്ലാവരെയും അറിയിച്ചത്. മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരു പോലെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും താരം കേൾക്കേണ്ടി വന്നിട്ടുണ്ട്.

  രണ്ട് ഭാര്യമാരെയും പ്രണയിച്ചാണ് ബഷീർ ജീവതസഖികളാക്കിയത്. ബഷീറിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും താത്പര്യമാണ്. രണ്ടു ഭാര്യമാർക്കൊപ്പവും മക്കൾക്കൊപ്പവും സന്തോഷത്തോടെ കഴിയുന്ന വീഡിയോകാളാണ് പങ്കുവെക്കുന്നതും. രണ്ട് ഭാര്യമാരെ ഒരു കുറവുമില്ലാതെ സന്തോഷമായി മുന്നോട്ട് പോകുന്നത് കാണുമ്പോൾ പ്രേക്ഷകർക്കും അത്ഭുതമാണ്. ബഷീറിനും ഭാര്യമാർക്കും മക്കൾക്കുമായി ഏഴോളം യൂട്യൂബ് ചാനലുകളാണ് ഉള്ളത്. ഇതിൽ എല്ലാം വ്യത്യസ്തമായ കണ്ടൻ്റുകൾ ഇട്ട് ആരാധകരെ സ്വന്തമാക്കാറുണ്ട്.

  അടുത്തിടെയാണ് വീട്ടിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്നുണ്ടെന്നുള്ള സന്തോഷ വാർത്ത അറിയിച്ചത്. തുടർന്ന് വീട്ടിലേക്ക് കാർ വാങ്ങിയതും ഒക്കെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. പിന്നീട് ബഷീറിൻ്റെ ഇളയ മകൻ സൈ​ഗുവിന് മൂക്കിൽ ദശ വളർന്ന് രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥയായപ്പോൾ ഒരു മൈനർ സർജറി നടത്തിയ കാര്യമെല്ലാംബഷീർ പങ്കുവെച്ചിരുന്നു.

  സൈ​ഗുവിൻ്റെ പ്രായത്തിലുള്ള മിക്ക കുട്ടികളും നേരിടുന്ന ഒരു പ്രശ്നമാണ് മൂക്കിൽ ദശ വളരുന്നത്. അങ്ങനെ ഉള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരു അവബോധം നൽകാനും വേണ്ടിയായിരുന്നു അങ്ങനെ ഒരു വീഡിയോ ചെയ്തതെന്ന് ബഷീർ വീഡിയോയിൽ പറഞ്ഞിരുന്നു.

  Also Read: ദില്‍ഷയുമായി ഒരു ബന്ധവുമില്ല, എല്ലാം അവസാനിപ്പിച്ചു; ആ സൗഹൃദം മുന്നോട്ടില്ലെന്ന് ലൈവില്‍ റോബിന്‍ രാധകൃഷ്ണന്‍

  പിന്നീട് മഷുവിന് സുഖമില്ലാതെ വരികയും ആശുപത്രിയിൽ പോയി ടെസ്റ്റുകൾ ഒക്കെ നടത്തി സുഖമായ വിവരങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വീട്ടുകാർ എല്ലാമായി ഒരു ദിവസത്തെ വൈകുന്നേരം സമയത്ത് ചിലവഴിക്കുന്ന വീഡിയോ ആണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ളത്.

  സോനുവും ബഷീറും സുനുമോളും വീടിൻ്റെ തൊട്ടടുത്തുള്ള ​ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചിട്ടുള്ളത്. വീട്ടുകാരുമൊത്ത് കളിക്കാൻ നല്ല രസമുണ്ടെന്ന് ബഷീർ പറയുകയും ചെയ്തു.

  Also Read: കല്യാണം കഴിഞ്ഞ് അഞ്ച് കൊല്ലം കാത്തിരുന്ന് ഉണ്ടായവന്‍, എനിക്കെന്നും അവന്‍ മമ്മൂഞ്ഞ്; മമ്മൂട്ടിയെക്കുറിച്ച് ഉമ്മ

  മഷുവാണ് ക്യാമറ കൈകാര്യം ചെയ്തത്. വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായെന്ന് ആരാധകരും പറഞ്ഞു. ബഷീർ നല്ലൊരു ഗൃഹനാഥൻ ആണ്. എല്ലാവരെയും നന്നായി നോക്കുന്നുണ്ട്. ലിവിംഗ് വിത്ത് ഫൺ. ജീവിതം എല്ലായ്പോഴും ഇങ്ങനെ സന്തോഷത്തോടെ പോട്ടെ, എന്നാണ് ഒരു ആരാധകൻ കമൻ്റ് ചെയ്തത്. സോനുവിനെയും ബഷീറിനെയും പിന്തുണച്ച് കൊണ്ട് എല്ലാവരും കമൻ്റ് ചെയ്യുന്നുണ്ട്. മഷൂറ ഈ സമയത്ത് ശ്രദ്ധിക്കണം എന്ന കമൻ്റും വന്നിട്ടുണ്ട്.

  Also Read: കല്യാണം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഗര്‍ഭിണിയായതാണ്; അനുഭവകഥ പറഞ്ഞ് മഷൂറയുടെ ആരാധിക

  Recommended Video

  മഷുവിൻ്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

  'ഇങ്ങനൊരു രണ്ടു ഭാര്യമാരുമൊത്തുള്ള ജീവിതം ജീവിക്കാൻ ഞാൻ ആരോടും പറയില്ല. അതിന് കാരണമുണ്ട്. ഞാൻ രണ്ട് കെട്ടിയത് എങ്ങനെയാണെന്ന് ചോദിച്ചോണ്ട് ഒരുപാട് മെസേജുകളും മെയിലുകളും എനിക്ക് വരാറുണ്ട്. എന്റെ ഭാഗത്ത് നിന്ന് നിർദ്ദേശങ്ങൾ കൊടുക്കാൻ പറഞ്ഞാണ് ഓരോരുത്തരും മെസേജ് അയക്കുന്നത്. ഞാൻ അവരോട് ഒരിക്കലും ചെയ്യരുതെന്നാണ് പറയുന്നത്. കാരണം ആ ഭാര്യമാർ നല്ല രീതിയിൽ പോയില്ലെങ്കിൽ ഭർത്താവിന് കയറെടുക്കേണ്ടി വരും,' ബഷീർ പറയുന്നു.

  ബിഗ് ബോസിൽ എത്തിയതിന് ശേഷമാണ് ബഷീർ ബഷി വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. മഷൂറ വന്നതിന് ശേഷം സുഹാനയോടുള്ള സ്‌നേഹത്തിന് ഒരു കുറവും ബഷീർ കാണിച്ചിരുന്നില്ല. തുടക്കത്തിൽ സുഹാന വിഷമിച്ചുവെങ്കിലും പിന്നീട് അവളും തന്റെ തീരുമാനത്തെ പിന്തുണക്കുകയായിരുന്നു. അവളുടെ പൂർണ്ണമായ സമ്മതത്തോടെയാണ് മഷൂറയെ വിവാഹം ചെയ്തതെന്നുമായിരുന്നു താരം ഷോയിൽ പറഞ്ഞത്.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer Bashi shared A video About Evening fun time Spend with his Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X