For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ഒന്നിനോടും ഒരു താത്പര്യമില്ല, വീട്ടിൽ പോവാനും തോന്നുന്നു, മഷുവിൻ്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

  |

  മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ബഷീർ ബഷിയുടേത്. അടുത്തിടെയാണ് താരത്തിൻ്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുണ്ടെന്നുള്ള കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ബഷീറിൻ്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ ഗർഭിണിയാണ് എന്നുള്ള വിവരമാണ് പ്രേക്ഷകരെ അറിയിച്ചത്. ഇതോടെ ഇവരുടെ ആരാധകർ ഓരോ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.

  Recommended Video

  മഷുവിൻ്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

  മഷൂറ ​ഗർഭിണി ആയതോട് കൂടി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതും ഗർഭിണിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊരുക്കുന്നതും പ്രിയപ്പെട്ടവർ കാണാൻ എത്തിയതിൻ്റെയും വിശേഷങ്ങളെല്ലാം ഇരുവരുടെ ചാനലിലൂടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം മഷുവിന് സുഖമില്ലെന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ ആയിരുന്നു അപ്ലോഡ് ചെയ്തിട്ടുണ്ടായിരുന്നത്. അന്ന് ആശുപത്രിയിൽ പോയി മരുന്ന് വാങ്ങിയതിൻ്റെയും മഷുവിൻ്റെ ഇപ്പോഴത്തെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ചും പറഞ്ഞുകൊണ്ടുള്ള പുതിയ വീഡിയോ ആണ് ബഷീർ ബഷി പങ്കുവെച്ചിരിക്കുന്നത്.

  'മരുന്നൊക്കെ കഴിച്ച് റെസ്റ്റൊക്കെ എടുത്തപ്പോൾ അസുഖം മാറി വരുന്നുണ്ട് . എന്നാലു ഭയങ്കര മൂഡ് ഓഫാണ് ഇപ്പോൾ. ഒന്നിനോടും ഒരു താത്പര്യമില്ലാത്തതുപോലെ. എവിടെയെങ്കിലും ഒന്ന് കിടന്നുറങ്ങാൻ ആണ് നോക്കുന്നത്, മടിയും ഉണ്ട്, ഇടക്ക് വീട്ടിലൊക്കെ പോകാനും തോന്നി. പ്ര​ഗ്നൻ്റ് പീരീഡിൽ ഇങ്ങനെയൊക്കെ വരുന്നതാരിക്കും'.

  'പിന്നെ എനിക്കിഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തിട്ട് രണ്ട് മൂന്ന് ദിവസമായി . ചിലപ്പോൾ അതുകൊണ്ട് മൂഡ് ഓഫാകാറുണ്ട് ഞാൻ. അതും ആകാം കാരണം. എന്തായാലും ഞാൻ വീഡയോസുമായി പഴയതുപോലെ നിങ്ങളുടെ അടുത്തേക്ക് വരും', മഷൂറ പറഞ്ഞു.

  Also Read: ആശുപത്രി മുറിയിൽ ഭാര്യയ്ക്ക് സർപ്രൈസുമായി യുവ; എൻ്റെ പിറന്നാളിന് പറ്റിയ സമ്മാനം നമ്മുടെ കുഞ്ഞാണെന്ന് മൃദുലയും

  മഷുവിൻ്റെ വിശേഷം പങ്കുവെച്ച ശേഷം നേരെ സുഹാനയുടെ അടുത്തേക്ക് ആണ് പോയത്. പുതിയ വ്ലോ​ഗ് ചെയ്തതിൻ്റെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചു. ഇനിയും വീഡിയോസ് ചെയ്യണമെന്ന് സോനുവിനോട് പറഞ്ഞു. പിന്നീട് ഡയറ്റുമായി ബന്ധപ്പെട്ട് സോനുവിനെ കളിയാക്കുകയും ചെയ്തു. സോനു മീൻ ഫ്രൈ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. മഷുവും കിച്ചണിൽ ഉണ്ടായിരുന്നു.

  Also Read: 'ആദ്വിക എന്ന് വിളിക്കും', കൺമണിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കി നടി അഞ്ജലി നായർ

  മഷുവാണ് ആദ്യമേ 1 മല്യൺ സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയത്. ബഷിയും സോനും അതിലേക്ക് എത്താനുള്ള ശ്രമത്തിലാണ്. എല്ലാവരും സപ്പോർട്ട് ചെയ്യണമെന്നും ബഷിയും സോനുവും പറയുന്നുണ്ട്. ആദ്യ മാസത്തം പ്ര​ഗ്നൻസി പിരീഡിലെ കാര്യങ്ങളെക്കുറിച്ച് വീഡിയോ ചെയ്യുന്നുണ്ടെന്നും മഷു പറഞ്ഞു.

  Also Read: ഞാൻ കമ്മിറ്റഡ് ആണ്, ആളാരാണെന്ന് അറിയണ്ടേ? വിവാഹം ഫെബ്രുവരിയിലെന്ന് ഡോക്ടർ റോബിൻ

  മഷുവിൻ്റെ സുഖവിവരങ്ങൾ പറഞ്ഞുകൊണ്ടുള്ള വീഡിയോ ആണെങ്കിലും സോനുവിൻ്റെ വ്ലോ​ഗിനെക്കുറിച്ചാണ് കൂടുതലും കമൻ്റ് ചെയ്തത്. സുഹാന ഇത്ത എല്ലാ ദിവസവും വീഡിയോ ചെയ്യണം, വേ​ഗം 1 മില്യൺ ആകട്ടെ. ഞങ്ങളുടെ ഫുൾ സപ്പോർട്ട് ഉണ്ട്.

  എല്ലാവരും നല്ല സന്തോഷമായിട്ടാണ് ഇരിക്കുന്നത്, ഇതു പോലെ ആവട്ടെ എന്നും എപ്പോഴും. മഷു മൂഡ് ഓഫ് ഒക്കെ മാറ്റി വെച്ച് ആക്ടിവായി പുതിയ വീഡിയോ ഇടു. സോനുവിൻ്റെ വീഡിയോയ്ക്കും വെയ്റ്റിം​ഗ് ആണെന്നാണ് ഒരു ആരാധിക കമൻ്റ് ചെയ്തത്.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer Bashi Shared an New Video About Mashura Basheer health condition goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X