'ആ സമയം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല', മകൻ്റെ സർജറി കഴിഞ്ഞെന്ന് ബഷീർ
ബിഗ് ബോസ് താരമായ ബഷീർ ബഷിയും കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരാണ്. മോഡലിങ്ങിൽ സജീവമായിരുന്ന ബഷീർ ബഷി ഷോയിൽ പങ്കെടുത്തതോടെയാണ് പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. കാരണം മറ്റൊന്നുമല്ല, തൻ്റെ രണ്ട് ഭാര്യമാർ ഉണ്ടെന്ന വിവരം ഷോയിലൂടെയാണ് ആദ്യമായി വെളിപ്പെടുത്തിയത്. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ പറഞ്ഞപ്പോൾ സഹമത്സരാർത്തികളും പ്രേക്ഷകരും ഒരുപോലെ അത്ഭുതപ്പെട്ടു. അതുപോലെ തന്നെ ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നു.
എന്തായാലും ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ബഷീറും കുടുംബവും. ഇവരുടെ വിശേഷങ്ങൾ ബഷീർ സമയാസമയം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ബിഗ് ബോസിൽ നിന്ന് എൺപത്തിയഞ്ചാം ദിവസമാണ് ബഷീർ മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചില മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബഷീർ ബഷി.

രണ്ട് ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ ഒരുമിച്ച് സന്തോഷമായി കഴിയുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും താത്പര്യമാണ്. യുട്യൂബിൽ പങ്കുവെക്കുന്ന വിശേഷങ്ങൾ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നതും. അടുത്തിടെയാണ് രണ്ടാം ഭാര്യ മഷൂറ ഗർഭിണി ആണെന്ന വിവരം വീഡിയോയിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസം തൻ്റെ മകൻ്റെ സർജറി കഴിഞ്ഞു എന്ന വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീർ. 'മൂക്കിൽ ദശ വളർന്നുവന്നതുകൊണ്ട് ശ്വാസ തടസ്സം നേരിട്ടിരുന്നു. അതിൻ്റെ ഭാഗമായാണ് സർജറി നടത്തിയത്. ഉറങ്ങുമ്പോഴൊക്കെ വായ തുറന്നാണ് കിടക്കുന്നത്. അതുപോലെ തന്നെ ശ്വാസം എടുക്കുമ്പോൾ ഒച്ചയും കേൾക്കാറുണ്ട്. ഇനിയും ഇത് കൊണ്ട് മുന്നോട്ട് പോയാൽ സൈഗുവിൻ്റെ ആരോഗ്യത്തെ ബാധിക്കുന്നത് കൊണ്ട് സർജറി തിരഞ്ഞെടുക്കുകയായിരുന്നു', ബഷീർ പറഞ്ഞു.
'മൂന്നാം വയസിലാണ് അവന്റെ മൂക്കിൽ ദശ വളരുന്നതായി പരിശോധനയിൽ കണ്ടെത്തിയത്. അന്ന് ഡോക്ടറെ കാണിച്ചപ്പോൾ മുക്കിലൊഴിക്കാനുള്ള മരുന്ന് തന്നു. ഇപ്പോൾ അവന് അഞ്ച് വയസ് കഴിഞ്ഞു. അന്ന് ഡോക്ടർ പറഞ്ഞത് സാധാരണ കുട്ടികളിൽ മരുന്നൊഴിച്ച് കഴിയുമ്പോൾ തനിയെ മാറും എന്നാണ്'.
'സൈഗുവിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. ദശ വളർന്ന് രാത്രികളിൽ ശ്വാസം കിട്ടാൻ അവൻ വിഷമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. വായിൽ കൂടെയാണ് അവൻ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്പോൾ നമുക്ക് ഭയമാകും.'

'അങ്ങനെ സൈഗുവിൻ്റെ സർജറി കഴിഞ്ഞു. മോൻ സുഖമായി ഉറങ്ങുകയാണ്. ഇത്രയും നാൾ ഉറങ്ങാൻ നേരം വാ തുറന്ന് വെച്ച് ഉറങ്ങുകയും ശ്വസം എടുക്കാൻ ബുദ്ധിമുട്ടിയിരുന്ന എൻ്റെ മോൻ സുഖമായി ഉറങ്ങുന്നത് കാണുമ്പോൾ തന്നെ ഒരു ആശ്വാസമാണ്. സർജറി കഴിഞ്ഞതിന്റെ ചെറിയ ഒരു ക്ഷീണം മാത്രമേയുള്ളൂ. സർജറി ചെയ്യുന്നതിന് മുമ്പ് അനസ്തേഷ്യ കൊടുത്തപ്പോൾ കരഞ്ഞ് കൊണ്ടിരുന്ന സൈഗു വേഗം ബോധം പോയ രംഗം കണ്ട് നിക്കാൻ കഴിഞ്ഞില്ല' , ബഷീർ പറയുന്നു
'പിന്നീട് സോനു കരഞ്ഞപ്പോൾ എനിക്കും പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല. വ്ലോഗർ ആണെങ്കിലും അത്തരം സന്ദർഭങ്ങൾ ഷൂട്ട് ചെയ്യാൻ കഴിയുമായിരുന്നില്ല. ഞങ്ങളുടെ വീട്ടിലെ എല്ലാ വിശേഷങ്ങളും നിങ്ങളുമായി പങ്കുവെക്കുന്നത് കൊണ്ടാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്. കൂടാതെ, ഇതുപോലെ രോഗാവസ്ഥയുള്ള കുട്ടികളുടെ അച്ഛനമ്മമാർ കാണാൻ വേണ്ടി കൂടിയാണ് ചെയ്യുന്നത്', ബഷീർ വ്യക്തമാക്കി.
Recommended Video

'ചിലപ്പോൾ സർജറി എന്നൊക്കെ പറയുമ്പോൾ എല്ലാ മാതാപിതാക്കൾക്കും ഒരു ടെൻഷൻ ഉണ്ടാകും. പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ ധൈര്യം കാണിച്ച് മക്കളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്തുകയുമാണ് നമ്മൾ ചെയ്യേണ്ടത്. അത് അവർക്ക് ചെയ്ത് കൊടുക്കുക. ഇത്രയും നാൾ എൻ്റെ മകൻ ഇങ്ങനെ സ്വസ്ഥമായി ഉറങ്ങുന്നത് കണ്ടിട്ടില്ല. ഇങ്ങനെ ഉറങ്ങുന്നത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു ആശ്വാസമാണ്', ബഷീർ കൂട്ടിച്ചേർത്തു.
ആശുപത്രിയിലേക്ക് ബഷീറും സുഹാനയുമാണ് പോയത്. അവിടെ ബഷീറിന്റെ സഹോദരനും ഭാര്യയും മറ്റ് കുടുബ സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്തായാലും സർജറിയൊക്കെ കഴിഞ്ഞ് മരുന്നൊക്കെ വാങ്ങി സന്തോഷമായി വീട്ടിലേക്ക് വന്നിരിക്കുകയാണ്. ഒരാഴ്ചത്തേക്ക് സൈഗുവിന് ചൂടുള്ളത് ഒന്നും കൊടുക്കാൻ പാടില്ല എന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച പ്രേക്ഷകരോട് നന്ദിയും പറഞ്ഞാണ് വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications