ഭാര്യമാര്‍ക്കൊപ്പം ബഷീര്‍ ബഷിയുടെ പുത്തന്‍ സംരംഭം! ഒരു കിലോ പച്ചമുളക് തരുമോന്ന് നടി അഞ്ജലി അമീറും
ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ താരങ്ങളില്‍ ഒരാളാണ് ബഷീര്‍ ബഷി. ഹിറ്റായ ഒരുപാട് ആല്‍ബങ്ങളിലൂടെയാണ് ബഷീര്‍ ശ്രദ്ധേയനാവുന്നത്. ബിഗ് ബോസിലേക്ക് അവസരം ലഭിക്കുന്നതും അങ്ങനെയാണ്. എന്നാല്‍ തുടക്കത്തില്‍ ബഷീറിനെ കാത്തിരുന്നത് വിമര്‍ശനങ്ങളായിരുന്നു താരത്തിന്റെ കുടുംബ ജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടായിരുന്നു ചിലര്‍ രംഗത്ത് വന്നത്.
ബഷീര്‍ ബഷിയ്ക്ക് രണ്ട് ഭാര്യമാരുണ്ട് എന്നതായിരുന്നു കൂടുതല്‍ ആളുകള്‍ക്കും പ്രശ്‌നം. എന്നാല്‍ ബിഗ് ബോസിലൂടെ തന്റെ കുടംബത്തെ കുറിച്ച് താരം പറഞ്ഞത് എല്ലാവരെയും അത്ഭുതപ്പെടുത്തി. രണ്ട് ഭാര്യമാര്‍ക്കും ഒരേ സ്ഥാനം നല്‍കി ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് താരം. ഒപ്പം രണ്ട് മക്കളും. കുടുംബത്തിനോട് അത്രയധികം സ്‌നേഹം പുലര്‍ത്തുന്ന ബഷീറിനെ എല്ലാവര്‍ക്കും മാതൃകയാക്കാവുന്നതാണ്.

ബിഗ് ബോസിന് ശേഷം ബഷീര്‍ ബഷിയുടെ കുടുംബത്തെ കുറിച്ചുള്ള രസകരമായ ഓരോ കാര്യങ്ങളും പുറത്ത് വന്നിരുന്നു. ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം ചേര്‍ന്ന് യൂട്യൂബിലൂടെ കല്ലുമക്കായ് എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. ഇത വലിയ ഹിറ്റായി മാറിയിരുന്നു. അത് മാത്രമല്ല കുക്കിംഗും യാത്രകളുമടക്കം വേറെയും ഒരുപാട് പരിപാടികള്‍ യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെച്ചിരുന്നു.
ബഷീറിനെ പോലെ തന്നെ ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും ഒരുപാട് ആരാധകരുണ്ട്. ഇവരുടെ ചാനലുകള്‍ക്കും വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ പുത്തന്‍ സംരംഭവുമായി എത്തിയ ബഷീറിന്റെ ചിത്രങ്ങളാണ് തരംഗമാവുന്നത്. ലോക്ഡൗണ്‍ കാലത്ത് കുറച്ച് കൃഷി പണികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ബഷീര്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ചില ചിത്രങ്ങള്‍ താരം പങ്കുവെക്കുകയും ചെയ്തു.

'കൃഷി ഒരു മനുഷ്യന് ഏറ്റവും ആരോഗ്യപ്രദവും ഉപകാരമുള്ളതും ഉത്തമമായതുമായ തൊഴിലാണ്' എന്ന ക്യാപ്ഷന്‍ ഇട്ട് കൊണ്ട് തന്റെ കൃഷിയില്‍ വിളവ് ലഭിച്ച ചിലതിന്റെ ചിത്രങ്ങളും ബഷീര്‍ പങ്കുവെച്ചിരുന്നു. വെണ്ടക്കയും പച്ചമുളകും അടക്കമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ബഷീറിന്റെ കൃഷിയിടത്തിലുണ്ട്. ചിത്രങ്ങള്‍ക്ക് താഴെ കര്‍ഷകശ്രീ എന്നാണ് ബഷീറിന്റെ ഭാര്യ സുഹാന കമന്റിട്ടിരിക്കുന്നത്.
നടി അഞ്ജലി അമീര്‍ ഒരു കിലോ പച്ചമുളക് തരാമോ എന്ന് ചോദിച്ചിരുന്നു. ആകുമ്പോള്‍ തരാമെന്നായിരുന്നു ബഷീറിന്റെ ഉത്തരം. എന്തായാലും വിഷരഹിതമായ പച്ചക്കറി കഴിക്കുന്നതാണ് നല്ലതെന്നും ബഷീറിന്റെ പുത്തന്‍ പരിപാടിയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications