Don't Miss!
- Lifestyle
Republic Day 2023: റിപ്പബ്ലിക് ദിന ഉപന്യാസവും പ്രസംഗവും ഇപ്രകാരം: മറക്കാതിരിക്കാം ഇവ
- News
പ്രവാസികള്‍ക്ക് വമ്പന്‍ ഓഫര്‍; നാട്ടിലെത്താന്‍ 301 ദിര്‍ഹം മാത്രം, ആഭ്യന്തര റൂട്ടിലും ഇളവ്
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Sports
പുജാരക്ക് ഇന്ന് 35ാം ജന്മദിനം, ഇന്ത്യയുടെ ജൂനിയര്‍ വന്മതിലിന്റെ പ്രണയ കഥ അറിയാം
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
'മഷൂറയെ കണ്ടിട്ട് പേടിയാകുന്നു, എന്റേയും കുടുംബത്തിന്റേയും വിശ്വാസമാണ്'; ബഷീറിന്റെ പുതിയ വിശേഷം!
സോഷ്യൽമീഡിയ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് പ്രത്യേകം പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത പേരാണ് ബിഗ് ബോസ് താരം ബഷീർ ബഷിയുടേത്. ബഷീറും ഭാര്യമാരും കുട്ടികളും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും യുട്യൂബിലുമെല്ലാം വളരെ സജീവമാണ്.
ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറയുടെ സീമന്തം ചടങ്ങ് വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഒരു കല്യാണത്തിന് സമമായി വളരെ ആഘോഷമായാണ് മഷൂറയുടെ ജന്മനാട്ടിൽ സീമന്തം ചടങ്ങ് നടന്നത്.

കൊച്ചിയിൽ നിന്നും ബഷീറിന്റെ കുടുംബം മൊത്തം സീമന്തത്തിൽ പങ്കെടുക്കാൻ മാംഗ്ലൂരിൽ എത്തിയിരുന്നു. ഒരു ഓഡിറ്റോറിയം ബുക്ക് ചെയ്ത് അവിടെ വെച്ചാണ് ആഘോഷം നടന്നത്.
മുപ്പത്തിയഞ്ച് പവൻ സ്വർണ്ണം ബഷീറും മഷൂറയുടെ ഉപ്പയും ചേർന്ന് മഷൂറയ്ക്ക് സീമന്തം ചടങ്ങിൽ വെച്ച് സമ്മാനമായി നൽകിയിരുന്നു. നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മഷൂറയ്ക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നത്. ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയും ചടങ്ങുകളിൽ സജീവ സാന്നിധ്യമായി ഉണ്ടായിരുന്നു.
മാംഗ്ലൂരിൽ കുടുംബസമേതം വന്ന തന്റെ കുടുംബക്കാരെ ബഷീറും മഷൂറയും ഉപ്പയും ഉമ്മയും എല്ലാം ചേർന്ന് മാംഗ്ലൂരും പരിസര പ്രദേശങ്ങളിലുമുള്ള പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം ചുറ്റി കാണിക്കുകയാണ് ഇപ്പോൾ.
ചിക്കമംഗ്ലൂരുവിലുള്ള മാണിക്യധാര വെള്ളച്ചാട്ടം കുടുംബ സമേതം കാണാൻ പോയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീർ ബഷി പുതിയ വീഡിയോയിൽ. നിറവയറിൽ മഷൂറയും പടികൾ കയറി വെള്ളച്ചാട്ടം കാണാൻ എത്തിയിരുന്നു.
പ്രവേശന ഫീസെല്ലാം കൊടുത്തിട്ടാണ് വെള്ളാച്ചട്ടത്തിനടുത്തേക്ക് ബഷീറും കുടുംബവും പോയത്. മലയുടെ മുകളിൽ എത്തിക്കഴിയുമ്പോഴുള്ള വ്യൂപോയിന്റിൽ നിന്നുള്ള മനോഹരമായ കാഴ്ചയും ബഷീർ പുതിയ വീഡിയോയിൽ പ്രേക്ഷകർക്കായി കാണിക്കുന്നുണ്ട്.
നിറവയറിൽ പടികൾ കയറിയ മഷൂറയെ സുഹാനയും ബഷീറും ചേർന്ന് കരുതലോടെ പിടിച്ചുകൊണ്ടാണ് ഒരോ സ്ഥലത്തേക്കും പോയത്. നിരവധി സ്റ്റെപ്പുകൾ ഇറങ്ങി ചെല്ലുമ്പോഴാണ് മാണിക്യധാര വെള്ളച്ചാട്ടത്തിന് അടുത്തേക്ക് എത്തുന്നത്.
വെള്ളച്ചാട്ടത്തിൽ ബഷീർ കുളിക്കുകയും ചെയിതിരുന്നു. 'മാണിക്യധാര വെള്ളച്ചാട്ടത്തിൽ വന്ന് കുളിക്കുമ്പോൾ സ്കിൻ പ്രോബ്ലംസ് മാറി ഫ്രഷ്നസ് ഫീൽ ചെയ്യുമെന്നാണ് വിശ്വാസം. അതിൽ ഞാനും എന്റെ കുടുംബവും വിശ്വസിക്കുന്നുണ്ട്. ആ വിശ്വാസമുള്ളത് കൊണ്ടാണ് ഇവിടെ വരെ ഓടി വന്നത്.'
'ഇപ്പോൾ മനസിന് സുഖവും സമാധാനവും തോന്നുന്നുണ്ടെന്നും' ബഷീർ വീഡിയോയിൽ പറയുന്നുണ്ട്. ശേഷം മാണിക്യധാരയുടെ അടുത്തുള്ള വിജനമായ പാറപ്പുറത്ത് ഒറ്റസംഖ്യയിൽ കല്ലുകെട്ടി പ്രാർഥിക്കുന്നതും ബഷീർ വീഡിയോയിൽ കാണിച്ചിരുന്നു.

മുമ്പും തങ്ങൾ ഇത്തരത്തിൽ കല്ലുകെട്ടി പ്രാർഥിച്ച കാര്യം നടന്നിട്ടുണ്ടെന്നും ബഷീർ പറഞ്ഞു. കുഞ്ഞ് ഉണ്ടാകാത്തത്തിൽ താൻ വളരെ ദുഖത്തിലായിരുന്നുവെന്നും ഇപ്പോൾ ജീവിതം ധന്യമായപോലെ അതീവ സന്തോഷത്തിലാണെന്നും മഷൂറ ഗർഭിണിയായ ശേഷം പറഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് ജനിക്കാൻ പോകുന്നത്. ഗർഭകാലത്തെ ഓരോ വിശേഷങ്ങളും കുടുംബം ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. മാംഗ്ലൂരിൽ സീമന്തം നടത്തും മുമ്പ് ബഷീറും കുടുംബവും കൊച്ചിയിലും മഷൂറയ്ക്കായി ബേബി ഷവർ നടത്തിയിരുന്നു.
പുതിയ വീഡിയോ വൈറലായതോടെ ആരാധകരുടെ കമന്റുകൾ നിറയുകയാണ്. ഏറെയും പേർ മഷൂറ നിറവയറും വെച്ച് കുന്ന് കയറിയത് കണ്ട് പേടി തോന്നി എന്നാണ് കുറിച്ചത്.
മഷൂനെ സമ്മതിക്കണം ഇങ്ങനെ ഓരോ പടികളും കേറി കേറി പോവാൻ, മഷൂറ നടക്കുന്ന കണ്ടിട്ട് എനിക്ക് പേടി തോന്നുന്നു... ടേക്ക് കെയർ മഷൂറ, ബഷീക്കയെ പോലെ ഒരു സഹോദരനോ അങ്കിളോ ഇല്ലാതെ പോയി. എല്ലാവരും നന്നായി എഞ്ചോയ് ചെയ്യുന്നുണ്ട്... പുതിയ വീഡിയോയ്ക്ക് സ്ഥിരം പ്രേക്ഷകർ കുറിച്ച കമന്റുകൾ ഇങ്ങനെയാണ്.