'എനിക്ക് അസ്വസ്ഥതയും ക്ഷീണവുമാണ്, ഞാൻ ഉടൻ പ്രസവിക്കുമെന്ന് കരുതി സുനുവിന് സന്തോഷമാണ്'; മഷൂറ പറയുന്നു!

ബഷീർ ബഷിയും കുടുംബവും മഷൂറയുടെ ആദ്യത്തെ കൺമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഇപ്പോൾ മഷൂറ എട്ടാം മാസത്തിലൂടെയാണ് കടന്നുപോകുന്നത്. മാർച്ചോടെ മഷൂറയ്ക്കും ബഷീറിനും ആദ്യത്തെ കൺമണി പിറക്കും.

നാല് വർഷത്തെ കാത്തിരിപ്പിന് ശേഷം പിറക്കാൻ പോകുന്ന കൺമണിയാണ് എന്നത് കൊണ്ടുതന്നെ പറയാനാവാത്ത സന്തോഷത്തിലാണ് മഷൂറയും ബഷീറും സുഹാനയുമെല്ലാം. വിവാഹം കഴിഞ്ഞ് തനിക്ക് കുഞ്ഞ് പിറക്കാത്തത് മഷൂറയ്ക്ക് വലിയ സങ്കടമായിരുന്നു.

എന്തൊക്കെ സന്തോഷിപ്പിക്കാൻ കൊണ്ടുകൊടുത്താലും മഷൂറ അതിലൊന്നും തൃപ്തയാവില്ലായിരുന്നുവെന്നും മനസറിഞ്ഞ് മഷൂറ ചിരിക്കുന്നത് കാണാൻ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകളെ ആയിട്ടുള്ളൂവെന്നും ബഷീർ പറഞ്ഞിട്ടുണ്ട്.

സമൂഹത്തിൽ നിന്നും നിരവധി പേർ പലപ്പോഴും ചോദ്യങ്ങൾ ചോദിച്ച് വേദനിപ്പിക്കുമായിരുന്നുവെന്നും മഷൂറ പറഞ്ഞിട്ടുണ്ട്. സുഹാനയിൽ ബഷീറിന് രണ്ട് മക്കളുണ്ട്. അവർക്കും മഷൂറ ഉമ്മയെപ്പോലെയാണ്.

എനിക്ക് അസ്വസ്ഥതയും ക്ഷീണവുമാണ്

ബഷീറിന്റെ രണ്ടാമത്തെ മകൻ മുഹമ്മദ് സൈ​ഗം എപ്പോഴും മഷൂറയ്ക്കൊപ്പമാണ്. സുഹാനയുടെ മക്കളും മഷൂറയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. മഷൂറ ആറാം മാസം കഴിഞ്ഞപ്പോൾ‌ തന്റെ റോഡ് ട്രിപ്പൊക്കെ അവസാനിപ്പിച്ച് ബഷീർ തിരികെ എത്തിയിരുന്നു.

മഷൂറയ്ക്ക് ഇനിയുള്ള മാസങ്ങൾ നിർണായകമായതിനാൽ‌ റോഡ് ട്രിപ്പ് പോകാൻ മനസ് അനുവദിക്കുന്നില്ലെന്നും എപ്പോൾ വേണമെങ്കിലും എമർജൻസി ഉണ്ടാകും അതുകൊണ്ട് തന്നെ വീട്ടിൽ‌ താൻ വേണമെന്നുമാണ് യാത്ര പാതിയിൽ നിർത്തി തിരികെ എത്തിയ ബഷീർ പറഞ്ഞത്.

ഞാൻ ഉടൻ പ്രസവിക്കുമെന്ന് കരുതി സുനുവിന് സന്തോഷമാണ്

അടുത്തിടെയായിരുന്നു മഷൂറയുടെ സീമന്തം ചടങ്ങ്. മഷൂറയുടെ നാടായ മാം​ഗ്ലൂരിൽ വെച്ച് വലിയൊരു കല്യാണ് പോലെയാണ് അപ്പത്തമം​ഗല എന്ന് വിളിക്കപ്പെടുന്ന സീമന്തം ചടങ്ങ് നടത്തിയത്. ​ഗർഭിണിയാണെങ്കിലും തന്റെ ആരാധകർക്ക് വേണ്ടി മുടങ്ങാതെ വീഡിയോ ചെയ്യുന്ന ആളാണ് മഷൂറ.

ബഷീറിന്റെ കുടുംബത്തിൽ ആദ്യം വൺ മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടിയതും മഷൂറയാണ്. മഷൂറയ്ക്ക് എട്ടാം മാസമാണിപ്പോൾ. അപ്പത്തമം​​ഗല കഴിഞ്ഞ് തിരിച്ചെത്തിയ മഷൂറ ചെക്കപ്പിന് പോയപ്പോൾ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആരാധകരെ കേൾപ്പിച്ചിരുന്നു.

വാവയെ കാണാനുള്ള ത്രില്ലാണ്

ഇപ്പോഴിത എട്ടാം മാസത്തിലെത്തിയപ്പോൾ തന്നെ ചെറിയ ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടെന്ന് പറയുകയാണ് പുതിയ വീഡിയോയിൽ മഷൂറ. അതിനാൽ തന്നെ ഇരുന്നുകൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്നും നിന്ന് ചെയ്യാൻ ശരീരം അനുവദിക്കുന്നില്ലെന്നും മഷൂറ പറയുന്നുണ്ട്.

തനിക്ക് ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ സുനുവിന് സന്തോഷമാണെന്നും ഞാൻ ഉടൻ തന്നെ പ്രസവിക്കുമെന്നാണ് സുനു വിചാരിച്ചിരിക്കുന്നതും വാവയെ കാണാനുള്ള ത്രില്ലാണ് സുനുവിനെന്നും മഷൂറ വീഡിയോയിൽ പറയുന്നുണ്ട്.

മുപ്പത്തിയഞ്ച് പവൻ സ്വർണ്ണം

ശേഷം കുടുംബസമേതം ബഷീറിന്റെ ബന്ധുവിന്റെ വീട്ടിൽ പോയതിന്റെ വിശേഷങ്ങളും മഷൂറ വീഡിയോയിൽ ഉൾപ്പെ‍ടുത്തി കാണിച്ചിരുന്നു. ബഷീറിന്റെ നേതൃത്വത്തിൽ ബേബി ഷവർ കൊച്ചിയിൽ നടത്തിയ ശേഷമാണ് അപ്പത്തമം​ഗലക്കായി എല്ലാവരും കുടുംബസമേതം മാം​ഗ്ലൂർ പോയത്.

ബഷീർ കുടുംബത്തിന്റെ സബ്സ്ക്രൈബേഴ്സ് അടക്കം അപ്പത്തമം​ഗലയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മുപ്പത്തിയഞ്ച് പവൻ സ്വർണ്ണമാണ് മഷൂറയുടെ ഉപ്പയും ബഷീറും ചേർന്ന് മഷൂറയ്ക്ക് ​ഗിഫ്റ്റ് കൊടുത്തത്.

മഷൂറയ്ക്ക് സുഖപ്രസവം കിട്ടട്ടെ

ചടങ്ങുകൾക്കെല്ലാം നേതൃത്വം കൊടുത്ത് മുമ്പിൽ‌ തന്നെ ഉണ്ടായിരുന്നത് സുഹാനയായിരുന്നു. പുതിയ വീഡിയോ വൈറലായതോടെ ബഷീർ ഫാമിലിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്നും മഷൂറയ്ക്ക് സുഖപ്രസവം കിട്ടട്ടെയെന്നുമാണ് ആരാധകർ കമന്റായി കുറിക്കുന്നത്.

ബിഗ് ബോസില്‍ മത്സരിച്ചതോടെയാണ് ബഷീര്‍ ശ്രദ്ധ നേടിയത്. തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാമത്തെയാളും ജീവിതത്തിലേക്ക് വന്നതെന്നും ബഷീര്‍ പറഞ്ഞിരുന്നു.

രണ്ട് തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X