For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്വന്തം പാരന്റ്സ് പോലും ഇല്ലെങ്കിലും ആവശ്യം വേണ്ട സമയത്ത് ഒരു തുണ ഉണ്ടാകും'; കണ്ണ് നിറഞ്ഞ് സുഹാന പറയുന്നു!

  |

  യുട്യൂബിൽ വൈറൽ കണ്ടന്റുകൾ പങ്കുവെച്ച് എല്ലാക്കാലവും പ്രേക്ഷക ശ്രദ്ധ നേടികൊണ്ടിരിക്കുന്ന കുടുംബമാണ് ബി​ഗ് ബോസ് താരം ബഷീർ ബഷിയുടേത്. ബഷീറിന്റെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും അന്നെ ദിവസം തന്നെ പ്രേക്ഷകരിലേക്ക് എത്താറുണ്ട്.

  ഇപ്പോൾ ബഷീർ ബഷിയും കുടുംബവും കാത്തിരിക്കുന്നത് മഷൂറയുടെ ആദ്യത്തെ കൺമണിയുടെ വരവിന് വേണ്ടിയാണ്. മഷൂറ ഇപ്പോൾ ഏഴ് മാസം ​ഗർഭിണിയാണ്. മാർച്ച് മാസത്തോടെ ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വരും.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  അഞ്ച് വർഷത്തോളം നീണ്ട കാത്തിരിപ്പിനും പ്രാർഥനകൾക്കും ശേഷമാണ് മഷൂറയ്ക്ക് കുഞ്ഞ് പിറക്കാൻ പോകുന്നത്. ഇക്കഴിഞ്ഞ പെരുന്നാൾ സമയത്താണ് താൻ ​ഗർഭിണിയാണെന്ന് മഷൂറ വെളിപ്പെടുത്തിയത്. ആദ്യത്തെ ഭാര്യ സുഹാനയിൽ ബഷീറിന് രണ്ട് കുട്ടികളുണ്ട്.

  അവരും മഷൂറയ്ക്ക് മക്കളെപ്പോലെയാണ്. ഇപ്പോൾ കുടുംബസമേതം മഷൂറയുടെ സ്വദേശമായ മാം​ഗ്ലൂരിൽ ​ഗർഭിണികൾക്ക് വേണ്ടി ഏഴാം മാസത്തിൽ നടത്തുന്ന സീമന്തം ചടങ്ങിനായി എത്തിയിരിക്കുകയാണ് ബഷീർ ബഷി.

  കഴിഞ്ഞ ദിവസമാണ് ബഷീറും കുടുംബവും മാം​ഗ്ലൂരിൽ എത്തിയത്. അപ്പത്തമം​ഗംലം എന്ന പേരിലാണ് മഷൂറയുടെ ചടങ്ങ് മാം​ഗ്ലൂരിൽ നടക്കാൻ പോകുന്നത്. സീമന്തം ചടങ്ങിന് മുന്നോടിയായി നടന്ന ഒരു ഷോപ്പിങിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീർ ബഷി.

  മഷൂറയ്ക്ക് പപ്പയും ബഷീറും ചേർന്ന് മുപ്പത്തിയഞ്ച് പവൻ സ്വർണ്ണമാണ് അപ്പത്തമം​ഗലത്തിന് മുന്നോടിയായി സർപ്രൈസ് സമ്മാനം നൽകിയത്. മഷൂറയ്ക്ക് സർപ്രൈസ് നൽകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു കുടുംബം.

  അതിനാൽ മഷൂറയേയും സുഹാനയേയും എല്ലാം കൂട്ടിയാണ് സ്വർണ്ണം മേടിക്കാനായി പോയത്. അവിടെ ചെന്നപ്പോൾ മഷൂറയ്ക്കൊപ്പം സുഹാനയ്ക്കും മഷൂറയുടെ പപ്പ കിടിലൻ സർപ്രൈസ് നൽകി.

  മഷൂറയ്ക്ക് സ്വർണ്ണം വാങ്ങിയപ്പോൾ തന്റെ മറ്റൊരു മകളായ സുഹാനയെ മറക്കാൻ കഴിയില്ലെന്നും അവൾക്കും എന്തെങ്കിലും സമ്മാനം നൽകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പറഞ്ഞാണ് മഷൂറയുടെ പപ്പ സുഹാനയ്ക്ക് സ്വർണ്ണ വള സമ്മാനം നൽകിയത്.

  Also Read: ഐശ്വര്യയുടെ പേരിൽ കരിയറും സ്വപ്നങ്ങളും തകർത്തു; വിവേക് ഒബ്റോയിയെ എന്നിട്ടും വെറുതെ വിടാഞ്ഞ സൽമാൻ‌

  അതും സുഹാനയ്ക്ക് ‌ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനും അനുവാദം നൽകിയിരുന്നു. സമ്മാനമായ വള മഷൂറയുടെ പപ്പ കൈയ്യിലിട്ട് കൊടുത്തതും സുഹാന വികാരഭരിതയായി കരയാൻ തുടങ്ങി. സുഹാനയുടെ വാക്കുകൾ വായിക്കാം.... 'ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയിരുന്നു.'

  'എന്റെ സ്വന്തം പാരന്റ്സ് ഇല്ലെങ്കിലും.... എന്റെ എല്ലാ അവസ്ഥയിലും ഇങ്ങനെയാണ്. എനിക്ക് അത്യാവശ്യം വേണ്ട സമയത്ത് ഒരാൾ ഇങ്ങനെ ഉണ്ടാകും. അജിത്ത ആയാലും മമ്മ ആയാലും പപ്പാ ആയാലും ഒരാൾ കൂടെ ഉണ്ടാകും. പടച്ചോൻ കൂടെ ഉള്ളതുകൊണ്ടാണ് അങ്ങനെ കിട്ടുന്നത്.'

  സ്വന്തം പേരന്റ്സ് ഇല്ലെങ്കിൽ എന്താണ് ഇവരൊക്കെ ഇല്ലേ എന്ന് പറഞ്ഞാണ് സുഹാനയെ ബഷീർ ആശ്വസിപ്പിച്ചത്. 'നീ ഇപ്പോ കരഞ്ഞാൽ ആളുകൾ പറയും മഷൂറക്ക് ഗോൾഡ് എടുത്തതുകൊണ്ട് സുഹാന കരയുന്നതാണെന്ന്. ആളുകൾക്ക് സംഭവം മനസിലാകണം എന്നില്ല ആളുകൾ തെറ്റിദ്ധരിക്കും' ബഷീർ കൂട്ടിച്ചേർത്തു.

  ഉടൻ സുഹാനയുടെ മറുപടി എത്തി. 'മഷൂറയ്ക്ക് ഗോൾഡ് എടുക്കുന്നത് കണ്ട് സുഹാന പൊട്ടി കരഞ്ഞു എന്നാകും. അങ്ങനെ അല്ല പെട്ടെന്ന് ഒരു ഫീലിങ്ങ്സ് വന്നു. നമ്മൾ പറയില്ലേ എന്റെ ചോരയാണ് ചോരയാണ് എന്നൊക്കെ അതിനേക്കാൾ ഉപരിയാണ് ചില ബന്ധങ്ങൾ.'

  'നമ്മുടെ സ്വന്തം അല്ലെങ്കിൽ പോലും ഇങ്ങനെ ഉള്ള ബന്ധങ്ങളാണ് ഏറ്റവും പ്രെഷ്യസ്. മറ്റുള്ളവർക്ക് പറഞ്ഞാൽ മനസിലാകില്ല. പലരും പറയും ഇവർക്ക് നാണം ഇല്ലേ അവർക്ക് നാണം ഇല്ലേ എന്നൊക്കെ. പക്ഷെ എനിക്ക് അറിയാം.'

  'നമ്മൾ മനസ് അറിഞ്ഞ് സ്നേഹിക്കണം. അതാണ്‌ ഏറ്റവും വലുത്. സ്വന്തം ചോരയെക്കാളൊക്കെ സ്ട്രോങ്ങായി നിൽക്കാൻ പറ്റും അപ്പോൾ. എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല' സുഹാന കരഞ്ഞുകൊണ്ട് പറഞ്ഞു.

  Read more about: basheer bashi
  English summary
  Bigg Boss Fame Basheer Bashi Wife Suhana Emotional Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X