'വണ്ടിയിൽ ഇരുന്ന് ഭയങ്കര കരച്ചിൽ, എനിക്ക് എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയായി'; മഷൂറയെ കുറിച്ച് ബഷീർ

ബി​ഗ് ബോസ് താരം ബഷീർ ബഷി തന്റെ മൂന്നാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തരിപ്പിലാണ്. ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ഇപ്പോൾ പ്ര​ഗ്നൻസിയുടെ ഒമ്പതാം മാസത്തിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴിത ‍ഡോക്ടർ പറഞ്ഞ തിയ്യതിക്കും മുമ്പായി മഷൂറയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പ്രസവ വേദന വന്ന് താങ്ങാൻ കഴിയാതെ മഷൂറ ഒരുപാട് വിഷമിച്ചെന്നും അതിനാൽ രാത്രിക്ക് രാത്രി തന്നെ മഷൂറയെ ആശുപത്രിയിൽ എത്തിച്ച് അഡ്മിറ്റാക്കി എന്നുമാണ് ബഷീർ ബഷി പുതിയ വീഡിയോയിൽ പറയുന്നത്.

കഴിഞ്ഞ ​ദിവസം രാത്രി വന്നത് ലേബർ പെയിൻ തന്നെയായിരുന്നുവെന്നും. ഇടയ്ക്കിടെ വേദന വരുന്നതിനാൽ മഷൂറയെ അഡ്മിറ്റാക്കേണ്ടി വന്നുവെന്നും ബഷീർ പറഞ്ഞു.

എല്ലാ കാര്യങ്ങളും ഇത്രയും നാൾ ഒന്നും വിടാതെ മഷൂറ തന്റെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഈ സമയത്തും അവളുടെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് കഴിയുന്നതുപോലെ എത്തിക്കുന്നത് എന്നുമാണ് ബഷീർ പുതിയ വീഡിയോ പങ്കുവെച്ച് പറഞ്ഞത്. കൂടാതെ ഹോസ്പിറ്റൽ ബാ​ഗ് പാക്കിങ് വീഡിയോയും ബഷീർ മഷൂറയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്.

വണ്ടിയിൽ ഇരുന്ന് ഭയങ്കര കരച്ചിലായിരുന്നു

'അവളുടെ വലിയ ആ​ഗ്രഹമായിരുന്നു അതെന്നും ബഷീർ പുതിയ വീഡിയോയിൽ പറയുന്നുണ്ട്. മഷൂ എല്ലാ കാര്യങ്ങളോടും നിങ്ങളോട് പറയാറുള്ളതല്ലേ.... അതുകൊണ്ടാണ് അവൾ ഇല്ലാത്തപ്പോഴും അവൾക്ക് വേണ്ടി അവളുടെ ഡെലിവറിയുടെ പുതിയ അപ്ഡേറ്റ് ഞാൻ‌ നിങ്ങളോട് പറയുന്നത്.'

'ഇന്നല്ലെ രാത്രി പെട്ടന്ന് മഷൂന് വേദന വന്നു. വയറൊക്കെ വീർത്ത് വിങ്ങിപ്പൊട്ടുന്ന ഫീൽ അവൾക്ക് വന്നു. ആദ്യം ​ഗ്യാസാണെന്ന് കരുതി അവളും ഞാനും മൈൻഡ് ചെയ്തില്ല. മഷൂന് ഉറങ്ങാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല.'

എനിക്ക് എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയായി

'അങ്ങനെ രാത്രി ഒരു മണിയായപ്പോഴേക്കും മഷൂന് വല്ലാത്ത വേദന എടുക്കാൻ തുടങ്ങി. അവൾക്ക് കിടക്കാൻ പറ്റുന്നില്ലായിരുന്നു. അവൾ​ക്ക് പറ്റാതെയായപ്പോഴാണ് ആശുപത്രിയിലേക്ക് പോയത്. ഞാനും മഷുവും അവളുടെ ഉമ്മയും കൂടിയാണ് ആശുപത്രിയിലേക്ക് ആദ്യം വന്നത്. വണ്ടിയിൽ ഇരുന്ന് ഭയങ്കര കരച്ചിലായിരുന്നു.'

'എനിക്ക് തന്നെ എന്ത് ചെയ്യണമെന്ന അറിയാത്ത അവസ്ഥയായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷം ഹാർട്ട് ബീറ്റ് ചെക്ക് ചെയ്ത ശേഷം മഷൂറയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് അവൾ ഒമിറ്റ് ചെയ്തു.'

അവളും ഞാനും മൈൻഡ് ചെയ്തില്ല

'ഗർഭകാലത്ത് ഇതുവരെ മഷുവിന് ഒമിറ്റിങ്ങ് ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ചെന്ന ശേഷം അവൾക്ക് പെയിൻ കില്ലർ കൊടുത്തിരുന്നു. എന്നിട്ടും ഇടയ്ക്കിടെ മഷുവിന് വേദന വരുന്നുണ്ട്. അതിനാൽ ഡിസ്ചാർജ് ചെയ്യാതെ അഡ്മിറ്റാക്കി.'

'ഡെലിവറി പെയിനിന്റെ സ്റ്റാർട്ടിങ് സ്റ്റേജാണ്. ഡെലിവറിക്ക് മുമ്പ് ഹോസ്പിറ്റൽ ബാ​ഗ് പാക്കിങ് വീഡിയോ എന്നെ കൊണ്ട് ചെയ്യിപ്പിച്ച് നിങ്ങളുമായി പങ്കുവെക്കണമെന്നത് അവളുടെ ആ​ഗ്രഹമാണ്. അതുകൊണ്ട് ഞാൻ ആ വീഡിയോ ചെയ്തിട്ടുണ്ട്.'

ഗർഭകാലത്ത് ഇതുവരെ മഷുവിന് ഒമിറ്റിങ്ങ് ഉണ്ടായിരുന്നില്ല

'അത് മഷുവിന്റെ ചാനലിൽ വരും. ഇന്നലെ അവളേയും കൊണ്ട് ആശുപത്രിയിൽ വന്നപ്പോൾ വീഡിയോ എടുക്കാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ല. അവളുടെ വെപ്രാളം കണ്ട് എനിക്കും ടെൻഷനായി.'

'ഫുൾ എയറിലായിരുന്നു. ലേബർ റൂമിൽ മഷുവിനൊപ്പം ഒരു ബൈസ്റ്റാന്ററിന് നിൽക്കാനുള്ള സൗകര്യമുണ്ട്. അതിന് എസ്ട്ര പൈസ കൊടുക്കണം. പക്ഷെ ഞങ്ങൾ അത് എടുത്തു. ഞാനും സോനുവും മഷുവിന്റെ അമ്മയും മാറി മാറി നിൽക്കാനാണ് തീരുമാനം.'

ഫുൾ എയറിലായിരുന്നു

'ഡെലിവറിക്ക് ശേഷമെ കൂടെയുള്ളവർക്ക് റൂം തരു. നാച്വറലായി വേദന വരാനാണ് കാത്തിരിക്കുന്നത്. ഇടയ്ക്കിടെ ചെറിയ വേദന എടുക്കുന്നുണ്ട്. മഷൂവിന് ഭക്ഷണം കൊണ്ടുകൊടുത്തെങ്കിലും അവൾക്ക് അത് കഴിക്കാൻ തോന്നുന്നില്ല. അതുകൊണ്ട് ഒന്നും കഴിച്ചിട്ടില്ല' ബഷീർ ബഷി പറഞ്ഞു.

ലേബർ റൂമിലേക്ക് കയറ്റിയപ്പോൾ പെട്ടന്ന് ഒറ്റയ്ക്കായ പോലെ ഒരു ഫീലിങ് വന്നുവെന്നും അതിന്റെ സങ്കടം ഉണ്ടായിരുന്നുവെന്നും മഷൂറ വീഡിയോയിൽ പറയുന്നുണ്ട്.

More from Filmibeat

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X