For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിൽഷക്ക് ബ്ലെസ്ലിലുടെ മറുപടി, എനിക്ക് വേണ്ടി തല കുനിക്കേണ്ടി വന്നവരുടെ തല ഞാൻ ഉയർത്തിവെക്കുമെന്ന് ബ്ലെസ്ലി

  |

  ബി​ഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിലെ മത്സരാർത്ഥികൾക്കിടയിലെ നാടകീയ രം​ഗങ്ങൾക്ക് ഇതുവരെ തിരശ്ശീല വീണിട്ടില്ല. ബി​ഗ് ബോസ് ഹൗസിനുളളിൽ മറ്റാരെക്കാലും ഏറ്റവും കൂടുതൽ സൗഹ‍ൃദം കാത്ത് സൂക്ഷിക്കുന്നവരായിരുന്നു ദിൽഷ റോബിൻ ബ്ലെസ്ലി കൂട്ട് കെട്ട്. എന്നാൽ കഴിഞ്ഞ ദിവസം ദിൽഷ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഡോക്ടർ റോബിന് വേണ്ടിയും ബ്ലെസ്ലിക്ക് വേണ്ടിയുമായിരുന്നു ദിൽഷയുടെ വീഡിയോ.

  തന്നെ ബ്ലെസ്ലിയും റോബിനും ചേർന്ന് പാവക്കുട്ടിയെപ്പോലെ തട്ടിക്കളിക്കുകയായിരുന്നുവെന്നും അവരുടെ സ്ട്രാറ്റജിയിലൂടെ തന്നെ ഉപയോ​ഗിക്കുകയായിരുന്നുവെന്നും ദിൽഷ വീഡിയോയിൽ പറഞ്ഞു. നിങ്ങൾ എല്ലാം ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി ഇതാ എന്ന് പറഞ്ഞാണ് ദിൽഷ വീഡിയോ പോസ്റ്റ് ചെയതത്. ഡോക്ടറുമായും ബ്ലെല്ലിയുമായി ഇനി ഒരു രീതിയിലുമുള്ള ഹെൽത്തി റിലേഷനും മുന്നോട്ട് കൊണ്ടു പോകുന്നില്ല എന്ന് ദിൽഷ പറഞ്ഞു. ബ്ലെസ്ലിയുടെയും ഡോക്ടറുടെയയും റിലേഷന് ഒരുപാട് വിലകൊടുത്തിരുന്നു, എന്നാൽ അവർക്ക് അങ്ങനെ ആയിരുന്നില്ല എന്ന് ദിൽഷ പറഞ്ഞു.

  ദിൽഷ പോസ്റ്റ് ചെയ്ത വീഡിയോക്ക് റോബിന് ആ സമയത്ത് തന്നെ മറുപടി കൊടുത്തിരുന്നു. നീൻ്റെ തീരുമാനത്തെ താൻ ബഹുമാനിക്കുന്നു. നിൻ്റെ ഭാവിയിൽ നല്ലതൊക്കെ നടക്കട്ടെ. തൻ്റെ കൂടെ നിന്നതിനും നല്ല ഓർമ്മകൾ സമ്മാനിച്ചതിനും നന്ദി പറഞ്ഞ് ഡോക്ടകർ ഇൻസ്റ്റയിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ആ സമയത്ത് ബ്ലെസ്ലിയുടെ മറുപടി ഒന്നും ലഭിച്ചിരുന്നില്ല.

  Read Also: ആരെയും നിർബന്ധിച്ചു വിവാഹത്തിന് സമ്മതം വാങ്ങരുത്, റോബിന് പൂർണ്ണ പിന്തുണയുമായി നിമിഷ

  പക്ഷെ ശനിയാഴ്ച രാത്രി ബ്ലെസ്ലി സോഷ്യൽ മീഡിയയിൽ ലൈവ് വന്നിരുന്നു. തൻ്റെ ആരാധകരോട് കുറച്ച് നേരം സംസാരിക്കുകയും അവർ ആവശ്യപ്പെട്ട പാട്ടൊക്കെ പാടി നൽകിയിരുന്നു. അതിന് ശേഷം തനിക്കെതിരെ വന്ന കോൺട്രോവേർസി കാര്യങ്ങളെക്കുറിച്ചാണ് ബ്ലെസ്ലി സംസാരിച്ചത്. എല്ലാ കാര്യങ്ങൾക്കും താൻ മറുപടി പറയും അതിൻ്റെ പണിപ്പുരയിലാണ് ഇപ്പോൾ താനെന്നും ബ്ലെസ്ലി പറഞ്ഞു.

  എനിക്കെതിരെ വന്ന തെറ്റായ അലി​ഗേഷൻസിനൊക്കെ അന്ന് മറുപടി പറയും. വീഡിയോ ആയിട്ടാണ് വരുന്നത്. ബി​ഗ് ബോസ് ഹൗസിൻ്റെ 24*7 സ്ട്രീമിങ്ങിൽ നിന്ന് കുറച്ച് കൂടി വീഡിയോസ് കിട്ടാൻ ഉണ്ട്. അത് കഴിഞ്ഞ് നിങ്ങൾക്ക് മുന്നിലേക്ക് വരുമെന്നും ബ്ലെസ്ലി പറഞ്ഞു, എനിക്ക് വേണ്ടി തന്നെ സ്നേഹിക്കുന്നവർ ചില സ്ഥലങ്ങളിൽ തലകുനിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ തല താൻ നേരെ വെക്കുമെന്നാണ് ബ്ലെസ്ലി ലൈവിലൂടെ പറഞ്ഞത്.

  Read Also : പ്ലാൻ ചെയ്ത പ്ര​ഗ്നൻസി അല്ല, ​ഗോവയിലേക്ക് ട്രിപ്പ് പോകാൻ നേരമാണ് പ്ര​ഗ്നന്റ് ആണെന്നറിയുന്നതെന്ന് മൃദുല

  താൻ മനസിൽ പോലും ചിന്തിക്കാത്ത കുറച്ച് കാര്യങ്ങളിലാണ് താൻ ബി​ഗ് ബോസ് ഹൗസിലായിരുന്നപ്പോൾ പുറത്ത് പ്രചരിച്ചത്. താൻ സത്യം പുറത്ത് കൊണ്ട് വരുമെന്നും തനിക്കെതിരെ പറഞ്ഞവർക്ക് എല്ലാം കൃത്യമായി മറുപടി പറയുമെന്നും ബ്ലെസ്ലി പറഞ്ഞു. തന്നെ സ്നേഹിക്കുന്ന എല്ലാ ആളുകളെയും കാണാൻ എല്ലാ ജില്ലകളിലും എത്താൻ ശ്രമിക്കുമെന്ന് ആരാധകരോട് പറഞ്ഞു.

  Read Also: ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  ലൈവിലെത്തിയപ്പോൾ ചിലർ കമൻ്റ് ചെയ്തു മുടിയും താടിയുമെക്കൊ വെട്ടണം എന്ന്, അതിനും മറുപടി പറഞ്ഞിരുന്നു ബ്ലെസ്ലി, താൻ വലിയ പ്രൗജക്ടിൻ്റെ ഭാ​ഗമാകാൻ പോവുകയാണ്, അതിൽ ഈ ലുക്കാണ് വേണ്ടത് എന്നാണ് എന്നെ ബന്ധപ്പെട്ടവർക്ക് വാക്ക് കൊടുത്തു, അതുകൊണ്ടാണ് മുടി വെട്ടാത്തത് എന്ന് പറഞ്ഞു. പുതിയി പ്രൊജക്ടിൻ്റെ കൂടുതൽ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ല. അത് വഴിയെ അറിയിക്കാമെന്നും ഉടനെ രണ്ട് പാട്ടുകൾ റിലീസ് ആകുമെന്നും താരം പറഞ്ഞു.

  മറ്റ് രാജ്യങ്ങളിൽ ഉള്ള വലിയ ബാൻഡ് മ്യുൂസിക്ക് ഉള്ളത് പോലെ നമ്മുടെ ഇവിടെയും എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലു അങ്ങനെയൊരു ബാൻഡ് കൊണ്ട് വരും. പിന്നെ തന്നെ സ്നേഹിക്കുന്നവർക്ക് എല്ലാവർക്കും നന്ദി പറഞ്ഞാണ് ലൈവിൽ നിന്ന് പോയത്. ബ്ലെസ്ലിയോടൊപ്പം അപർണ്ണ മൾബറിയും ലൈവിൽ ഉണ്ടായിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss fame Blessle diligent Reply to Dilsha Prasannan video on instagram goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X