For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രജിത് കുമാറിനോട് ഇഷ്ടം പറഞ്ഞു, താല്‍പര്യമില്ലെന്നായിരുന്നു മറുപടി, പ്രണയം കുഴിച്ചുമൂടിയെന്ന് ദയ അശ്വതി

  |

  ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയായിരുന്നു ദയ അശ്വതിയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരത്തിന്റെ യഥാര്‍ത്ഥ വ്യക്തിത്വം കാണിച്ചിരുന്നു ഷോയില്‍. പുറമേ കാണുന്നത് പോലെ അത്ര ബോള്‍ഡല്ല താനെന്ന് ദയ അശ്വതി പറയുന്നു. വിവിധ വിഷയങ്ങളില്‍ പ്രതികരിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു താരം. റൂമിനുള്ളില്‍ ഇരുന്ന് സ്വന്തം നിലപാട് വ്യക്തമാക്കാന്‍ എളുപ്പമാണെന്ന് ദയ പറയുന്നു.

  കുറേയാളുകള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ക്ക് പറഞ്ഞ് ഫലിപ്പിക്കുകയെന്നത് എളുപ്പമല്ലെന്നും ദയ അശ്വതി പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. മാഷിനെ എല്ലാവരും ഒറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നിയിരുന്നു. പരിപാടിയിലേക്ക് ജസ്ല എത്തുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല. ബിഗ് ബോസില്‍ വെച്ച് അവളുമായി അടിയുണ്ടാക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഞാന്‍ ചെല്ലുന്നതിന് മുന്‍പ് തന്നെ അടിയും വഴക്കുമായിരുന്നു ബിഗ് ഹൗസില്‍.

  രജിത് കുമാറിനെക്കുറിച്ച്

  രജിത് കുമാറിനെക്കുറിച്ച്

  രജിത് കുമാറിന്റെ വീഡിയോകളൊക്കെ കണ്ട് ചെറിയൊരു ആരാധന തോന്നിയിരുന്നു. മാഷിന് താല്‍പര്യമാണെങ്കില്‍ വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് മാഷുമായി വഴക്കിട്ടിരുന്നു. ഞാന്‍ പ്രസവിച്ച കുഞ്ഞുങ്ങള്‍ എനിക്ക് അരികിലേക്ക് വരില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നിയിരുന്നു. അമ്മമാര്‍ക്കേ അതിന്റെ വിഷമം അറിയൂയെന്നും ദയ പറയുന്നു.

  വിവാഹത്തെക്കുറിച്ച്

  വിവാഹത്തെക്കുറിച്ച്

  ദയ അശ്വതി വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇടക്കാലത്ത് പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചും താരം പ്രതികരിച്ചിരുന്നു. അനിയനൊപ്പമുള്ള ഫോട്ടോയെടുത്ത് ക്യാപ്ഷനൊന്നും കൊടുക്കാതെ പോസ്റ്റ് ചെയ്തിരുന്നു. അത് ഞാനതികം നോക്കുകയും ചെയ്തിരുന്നില്ല. ആ സമയത്ത് തമിഴ്‌നാട്ടിലായിരുന്നു. അധികം ഫോണിലൊന്നും ശ്രദ്ധിച്ചിരുന്നില്ല. ദയ വിവാഹിതയാവുന്നു, ഇതാണോ വരനെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എനിക്ക് ഇനി പെണ്ണുകിട്ടുമോയെന്നായിരുന്നു അവനെന്നോട് ചോദിച്ചത്. ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.

  കറിവേപ്പില പോലെ

  കറിവേപ്പില പോലെ

  എന്റെ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ചയെപ്പോലെയാണ് എനിക്ക് തോന്നുന്നത്. വിവാഹം കഴിഞ്ഞു, പ്രസവ വേദന എന്തെന്നറിഞ്ഞു. കുട്ടികളുണ്ടായി. ആറേഴ് വര്‍ഷം കഷ്ടപ്പെട്ട് കുടുംബത്തില്‍ ജീവിച്ചു. ഭര്‍തൃവീട്ടില്‍ പോയപ്പോള്‍ സുഖമെന്താണെന്ന് അറിഞ്ഞില്ല. കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞു. ഇനിയൊരു വിവാഹം ചെയ്താല്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ 7 കൊല്ലം ഭര്‍ത്താവിന്റെ കൂടെ ജീവിച്ചു, അവന്‍ കളഞ്ഞതല്ലേ, ഇതാണ് നിന്റെ കൈയ്യിലിരുപ്പ് എന്ന് പറയില്ലേയെന്നും ദയ ചോദിക്കുന്നു. അങ്ങനെയൊരുവസ്ഥ വേണ്ട.

   പ്രണയം പോയി

  പ്രണയം പോയി

  പ്രണയമൊക്കെ തോന്നാറുണ്ട്. അടുത്തതായി ഒരാളോട് പ്രണയമുണ്ടായിരുന്നു. അത് ഞാന്‍ എന്റെ മനസ്സില്‍ തന്നെ കുഴിച്ചുമൂടി. വേണ്ടെന്ന്് വെച്ചു. ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ കെളവീ നിനക്ക് വേറെ പണിയില്ലെന്നാണ് പലരും ചോദിക്കാറുള്ളത്. എനിക്ക് 37 വയസ്സായി, എന്നേക്കാളും വയസ്സുള്ളവര്‍ സിനിമയിലൊക്കെ അഭിനയിക്കുന്നുണ്ട്. അവരുടെ പേജിലൊന്നും പോയി ആരും അങ്ങനെ പറയാറില്ലല്ലോ, ഞാന്‍ പ്രസവിച്ച സ്ത്രീയാണ്, എനിക്ക് കുട്ടികളുണ്ട്. അപ്പോള്‍ കെളവിയെന്ന് പറഞ്ഞാലും കുഴപ്പമില്ല.

  രജിത് കുമാറിനെ വിളിച്ചു

  രജിത് കുമാറിനെ വിളിച്ചു

  ബിഗ് ബോസിലുണ്ടായിരുന്നവരില്‍ ആരുമായും കോണ്ടാക്റ്റില്ല. ഇടയ്ക്ക് രജിത് സാറിനെ വിളിച്ചിരുന്നു. എല്ലാവര്‍ക്കും വേണ്ടിയായിരുന്നു അദ്ദേഹത്തെ വിളിച്ചത്. ബിഗ് ബോസ് കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട കാര്യം പറയാന്‍ ഇനി വിളിക്കണമെന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ബ്ലോക്ക് ചെയ്യുകയുമായിരുന്നു, സോഷ്യല്‍ മീഡിയയില്‍ ഇത്രയും സജീവമല്ലേ, ദയയ്ക്ക് സ്വന്തം കാര്യം നോക്കാനറിയില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു. എനിക്ക് അദ്ദേഹത്തോട് പ്രശ്‌നമൊന്നുമില്ലെന്നും ദയ പറയുന്നു.

  രജിത് കുമാര്‍ പറഞ്ഞതൊക്കെ സത്യമായിരുന്നു | FilmiBeat Malayalam
   വോട്ടിനെക്കുറിച്ച്

  വോട്ടിനെക്കുറിച്ച്

  സീസണ്‍ വണ്ണിലേക്ക് സെലക്ഷന്‍ കിട്ടിയിരുന്നു. അപ്പോഴാണ് ജോലി കിട്ടി ബഹറിനിലേക്ക് പോയത്. ആദ്യത്തെ രണ്ടാഴ്ച ആക്ടീവായിരുന്നില്ല. പ്രദീപിനെ കണ്ടതോടെ എന്റെ കണ്‍ട്രോള്‍ പോയി. പ്രദീപ് മിണ്ടുമെന്നായിരുന്നു കരുതിയത്. പിന്നെ ജസ്ല വന്നു, ആദ്യം അവള്‍ മിണ്ടിയിരുന്നില്ല, പിന്നെ കൂട്ടായി. മൂന്നാമത്തെ ആഴ്ചയായിരുന്നു ഔട്ടാവുന്ന ആളെ തീരുമാനിക്കുന്നത്. ആ ആഴ്ച പോവുന്നത് ഞാനായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഞാന്‍ തന്നെയായിരിക്കും പോവുന്നതെന്ന് ഞാനും ഉറപ്പിക്കുകയായിരുന്നു. ആ സമയത്താണ് എനിക്കാണ് കൂടുതല്‍ വോട്ടെന്ന് അറിഞ്ഞത്. ഒരുപാട് സന്തോഷിപ്പിച്ച കാര്യമായിരുന്നു അത്.

  വേദികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  Read more about: bigg boss
  English summary
  Bigg Boss fame Daya Aswathy reveals about her love and Rajith Kumar's reaction, latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X