For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണം കഴിഞ്ഞപ്പോൾ എല്ലാം ചാടി കേറി പറയുമായിരുന്നു, ഇപ്പോൾ ജോണിന് എന്റെ ഇഷ്ടങ്ങൾ അറിയില്ല'; ധന്യ

  |

  അടുത്തിടെ ഏഷ്യാനെറ്റിൽ ആരംഭിച്ച സീരിയലാണ് ദയ. ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് എന്നാണ് സീരിയലിന്റെ പൂർണമായ പേര്. പെൺകരുത്തിന്റെ കഥപറയുന്ന പരമ്പര പ്രേക്ഷകരുടെ മികച്ച പിന്തുണയോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം തുടരുകയാണ്.

  നീതിക്ക് വേണ്ടിയുള്ള നിരന്തരവുമായ പോരാട്ടമാണ് ഈ സീരിയലിന്റെ കഥ. പതിവായി സീരിയലിൽ കണ്ടിട്ടുള്ള എല്ലാ സ്ത്രീ കഥാപാത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തയാണ് ഇതിലെ നായിക.

  Also Read: 'അവരിൽ ഞാൻ ദേവിയെ കാണുന്നു, ഒരുമിച്ച് നിൽക്കുമ്പോൾ ശക്തി കൂടും'; വിജയദശമി ദിനത്തിൽ സൗഭാ​ഗ്യയുടെ കുറിപ്പ്!

  പല്ലവി ഗൗഡ, സന്ദീപ്‌ മോഹന്‍, ശ്രീലക്ഷ്മി , വി.കെ ബൈജു, രശ്മി ബോബന്‍, ജോണ്‍ ജേക്കബ്, അജിത്ത് വിജയന്‍, നന്ദന എന്നിവരാണ്‌ സീരിയലിലെ പ്രധാന അഭിനേതാക്കള്‍. ഇപ്പോഴിത സീരിയലിലെ പ്രധാന വേഷങ്ങളിൽ ഒന്നായ കൈതക്കൽ ദീപക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ജോൺ ജേക്കബ് റിയൽ ഭാര്യ ധന്യ മേരി വർ​ഗീസിനും റീൽ ഭാര്യ നന്ദനയ്ക്കുമൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

  റിയൽ ഭാര്യയുടേയും റീൽ ഭാര്യയുടേയും ഇഷ്ടങ്ങൾ മനസിലാക്കി പറയുന്ന ജോണിന് പലപ്പോഴും റിയൽ ഭാര്യ ധന്യ മേരി വർ​ഗീസിന്റെ ഇഷ്ടങ്ങളെ കുറിച്ച് പറയുമ്പോൾ തെറ്റിപോകുന്നുണ്ട്.

  Also Read: 'മാനസീകവും ശാരീരികവുമായ ഉപദ്രവം, സഹിക്കാൻ കഴിയാതെ തിരികെ വന്നു'; രാധിക മൂന്ന് വിവാഹം കഴിച്ചതിന് പിന്നിൽ!

  ഇത് സംബന്ധിച്ച് ഇരുവരും നടത്തുന്ന രസകരമായ തർക്കങ്ങളും അടങ്ങിയ വീഡിയോ ഇപ്പോൾ വൈറലാണ്. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിന് അവതരിപ്പിക്കാനുള്ള പ്രോ​ഗ്രാം പ്രാക്ടീസ് ചെയ്യാനെത്തിയപ്പോഴാണ് ജോൺ റിയൽ ഭാര്യയ്ക്കൊപ്പം റീൽ ഭാര്യയെ കണ്ടുമുട്ടിയത്.

  ജോണിന് പ്രിയപ്പെട്ട ഭക്ഷണം, വസ്ത്രം തുടങ്ങിയവയെ കുറിച്ച് ധന്യ വാചലയായി. എന്നാൽ ധന്യയ്ക്ക് പ്രിയപ്പെട്ട ​ഭക്ഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ ജോണിന് ശരിയുത്തരം പറയാൻ സാധിച്ചില്ല. റീൽ ഭാര്യ നന്ദനയ്ക്ക് പ്രിയപ്പെട്ട ഭക്ഷണം പാനി പൂരിയാണെന്ന് അധികം ആലോചിക്കാതെ ജോൺ പറഞ്ഞിരുന്നു.

  Also Read: വീട്ടമ്മയായ ശ്രീദേവി ഐറ്റം ഡാന്‍സ് ചെയ്യണം; നിര്‍മാതാക്കള്‍ വാശി പിടിച്ചതോടെ സിനിമയുടെ പിന്നണിയില്‍ നടന്നത്

  കല്യാണം കഴിഞ്ഞ സമയത്ത് ജോൺ ചോദിക്കുന്നതിന് മുമ്പ് തന്നെ തന്നേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുമായിരുന്നുവെന്നും ധന്യ തമാശയായി പറഞ്ഞു. മൂന്ന് മാസം മാറി നിന്നപ്പോഴേക്കും ജോൺ എല്ലാം മറന്നുവെന്നും ധന്യ പറഞ്ഞു.

  അടുത്തിടെയാണ് ധന്യ മേരി വർ​ഗീസ് ബി​ഗ് ബോസ് സീസൺ 4ൽ പങ്കെടുത്ത് തിരികെ എത്തിയത്. ജോൺ വളരെ സപ്പോർട്ടീവായ ഭർത്താവാണെന്നത് ദയയുടെ സെറ്റിൽ എല്ലാവർക്കും അറിയുന്ന കാര്യമാണെന്ന് നന്ദന പറഞ്ഞു. അതിനുള്ള കാരണവും നന്ദന വ്യക്തമാക്കി.

  'ധന്യ ബി​ഗ് ബോസിൽ പോയശേഷം ഹെ‍ഡ്സെറ്റും ഫോണുമായി എപ്പോഴും ബി​ഗ് ബോസ് ലൈവ് കാണുമായിരുന്നു. അതും ലൊക്കേഷനിൽ വെച്ച് പോലും. പലപ്പോഴും ധന്യയ്ക്ക് പ്രശ്നം വരുമ്പോൾ ജോൺ ഇവിടിരുന്ന് ടെൻഷനടിക്കും അത്രത്തോളം സപ്പോർട്ടീവാണ്' നന്ദന പറഞ്ഞു.

  'ജോൺ ബി​ഗ് ബോസിൽ ഒരിക്കലെങ്കിലും പങ്കെടുക്കണമെന്നത് എന്റെ ആ​ഗ്രഹമാണ്. അത് മറ്റൊന്നിനും വേണ്ടിയല്ല വാഷ് ചെയ്യാനും കുക്ക് ചെയ്യാനുമെല്ലാം അവിടെ ചെല്ലുമ്പോൾ ജോൺ‌ പഠിക്കും' ധന്യ പറഞ്ഞു.

  ധന്യയും ജോണും ചേർന്ന് നൃത്തം അവതരിപ്പിക്കുന്നുണ്ട് ടെലിവിഷൻ അവാർഡിൽ. ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ചപ്പോൾ അഞ്ചാം സ്ഥാനമാണ് ധന്യയ്ക്ക് ലഭിച്ചത്. സേഫ് ​​ഗെയിം കളിച്ചുവെന്നതിന്റെ പേരിൽ വിമർശിക്കപ്പെട്ട വ്യക്തി കൂടിയായിരുന്നു ധന്യ.

  പക്ഷെ അതി കഠിനമായ ടാസ്ക്ക് പോലും മനസാന്നിധ്യവും നിശ്ചയദാർഢ്യവും കൊണ്ട് ധന്യ വിജയിച്ചിരുന്നു. മോഡലിങ്ങിലൂടെ സിനിമയിലെത്തിയ ധന്യ നിരവധി സിനിമകളിൽ നായികയായിട്ടുണ്ട്. കാണെക്കാണയാണ് ധന്യ അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ.

  Read more about: dhanya mary varghese
  English summary
  Bigg Boss Fame Dhanya Mary Varghese And Her Husband John Jacob Funny Fight About Their Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X