നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ

ബി​ഗ് ബോസ് സീസൺ 4 ലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ധന്യ മേരി വർഗീസ്. സീരിയലിലൂടെ ജനശ്രദ്ധ നേടിയ താരമാണെങ്കിലും ബി​ഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷക പിന്തുണ കൂടുതൽ നേടിയത്. ഹൗസിനുള്ളിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞും ബി​ഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ മികച്ച രീതിയിൽ ചെയ്തുമാണ് ധന്യ മുന്നേറിയത്.

അഭിനയ മേഖലയിൽ ധന്യ ഉണ്ടായിരുന്നെങ്കിലും വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നു. അടുത്ത കാലത്താണ് സീതാകല്യാണം എന്ന പരമ്പരയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. അതിന് ശേഷമാണ് ബിഗ് ബോസിലേക്കുള്ള എൻട്രിയും. തുടക്കം മുതൽ ഓരോ ടാസ്‌ക്കിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് ധന്യ ഫൈനലിലേക്ക് എത്തിയത്.

Dhanya

കഴിഞ്ഞ ദിവസം തന്റെ പുത്തൻ മേക്കോവറിലുള്ള ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ ധന്യ പങ്കുവച്ചിരുന്നു. സാരിയുടുത്തുള്ള ധന്യയുടെ ലുക്ക് കണ്ട് ഇത് ദ്രോണയിലെ ലുക്കാണോ എന്നായിരുന്നു ആരാധകർ ചോദിച്ചത്. ഇപ്പോഴിത തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ധന്യ. നീലയ്ക്ക് അളവുകളില്ല, അത് അളവുകൾക്കും അപ്പുറമാണെന്നാണ് ഒരു ചിത്രം പങ്കുവച്ച് ധന്യ കുറിച്ചിരിക്കുന്നത്.

മറ്റൊരു ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്നാണ്. നിങ്ങളുടെ മൂല്യം മറക്കരുതെന്നും പറഞ്ഞ ഒരു ചിത്രം കൂടി താരം പങ്കുവെച്ചിട്ടുണ്ട്. എന്തുതന്നെ ആയാലും ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

2006 ൽ ഇറങ്ങിയ തിരുടി എന്ന ചിത്രത്തിലൂടെ ലാണ് ധന്യ സിനിമ ലോകത്തേക്ക് എത്തിയത്. തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ധന്യയുടെ ഭർത്താവ് ജോണും സിനിമ-സീരിയൽ രംഗത്ത് സജീവമാണ്. മോഡലിങ്ങിലൂടെയാണ് ധന്യ അഭിനയത്തിലേക്ക് വരുന്നത്. നിരവധി പരസ്യ ചിത്രങ്ങളുടെയും ഭാഗമായിരുന്നു ധന്യ.

'ഞാൻ ആഗ്രഹിക്കുന്നത് സീരിയലിൽ നിൽക്കാനല്ല. സിനിമ ചെയ്യാനാണ് ആഗ്രഹം. സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യണമെന്നും മോഡലിങ്ങിലേക്ക് തിരികെ പോകണം എന്നും ആഗ്രഹമുണ്ട്', ധന്യ മുമ്പൊരിക്കൽ പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X