ആരെയും വിശ്വസിച്ചില്ല, ദില്‍ഷ പറഞ്ഞ ആ ആളുകളില്‍ ഒരിക്കലും ഞാനില്ല: ധന്യമേരി വർഗീസ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 -ലാണ് മലയാളത്തിൽ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. ഇതുവരെ നാല് സീസണുകൾ പൂർത്തിയായി കഴിഞ്ഞു. ഇതിൽ ബിഗ് ബോസ് സീസൺ നാലാണ് ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയത്. ന്യു നോർമൽ എന്ന ആശയത്തിൽ തുടങ്ങിയ ഈ സീസൺ ഒരുപാട് നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ഇരുപത് മത്സരാർത്ഥികൾ മാറ്റുരച്ചതിൽ ചുരുക്കം ചില മത്സരാർത്ഥികളെ മാത്രമാണ് പ്രേക്ഷകർക്ക് പരിചിതമായിരുന്നുള്ളു. ധന്യ, ലക്ഷ്മി, നവീൻ, റോൺസൺ, കുട്ടി അഖിൽ, സൂരജ് എന്നിവരാണ് സിനിമ സീരിയൽ മേഖലയിൽ നിന്ന് മത്സരിക്കാൻ എത്തിയത്. പതിനേഴ് മത്സരാർത്ഥികൾ ഷോയുടെ തുടക്കത്തിലും മൂന്ന് പേർ വൈൽഡ് കാർഡ് എൻട്രിയിലൂടെയുമാണ് ഷോയിൽ കടന്നുവന്നതും.

ശക്തരായ സ്ത്രീ മത്സരാർത്ഥികളിൽ ഒരാൾ

ശക്തരായ സ്ത്രീ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ധന്യ മേരി വർഗീസ്. ഒരുകാലത്ത് സിനിമാ സീരിയൽ രംഗത്ത് സജീവമായി നിന്നിരുന്ന ധന്യ ബിഗ് ബോസിലൂടെ രണ്ടാംവരവ് നടത്തിയെന്നുതന്നെ പറയാം. കഴിഞ്ഞ ദിവസം കട്ടൻ വിത്ത് ഇമ്മിട്ടിയിൽ ധന്യ പങ്കുവെച്ച ബിഗ് ബോസ് വിശേഷങ്ങളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

'ബിഗ് ബോസിൽ എത്തിയ ആദ്യ നാളുകളിൽ ആരെയും വിശ്വസിച്ചിരുന്നില്ല. എല്ലാവരെയും പേടിയും സംശയവുമായിരുന്നു. കാരണം എല്ലാവരും മത്സരത്തിൽ പങ്കെടുക്കുന്നത് ജയിക്കാൻ വേണ്ടിയാണ്. ജീവിതത്തിൽ ചില പ്രതിസന്ധികൾ നേരിട്ടതുകൊണ്ട് ആരെയും പെട്ടെന്ന് വിശ്വസിക്കരുതെന്ന പാഠം പഠിച്ചു. നമ്മൾ ഇഷ്ടപ്പെടുന്നവർ പെട്ടെന്നൊരു ദിവസം തള്ളിപ്പറയുമ്പോൾ സിഹിക്കാൻ കഴിയില്ല', ധന്യ പറയുന്നു.

റോബിനെയും ആദ്യം വിശ്വസിച്ചിരുന്നില്ല

'വീട്ടിൽവെച്ച് റോബിനെ ഞാനാദ്യം കണ്ടതും ഇങ്ങനെയൊക്കെയാണ്. കാരണം റോബിൻ പറയുന്നതും ചെയ്യുന്നതും സത്യം ആണോ എന്നൊന്നും അറിയില്ല. റോബിനെ പിന്നീടാണ് മനസ്സിലാക്കാൻ ശ്രമിച്ചത്. ബിഗ് ബോസിൽ എനിക്ക് വിഷമം തോന്നിയ ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്'.

'ദിൽഷ ബിഗ് ബോസ് കിരീടം നേടുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ബ്ലെസ്ലിയാണ് ജയിക്കുന്നതെങ്കിലും സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദിൽഷ വിജയിച്ചതിൽ മറ്റ് മത്സരാർത്ഥികളിൽ പലർക്കും സങ്കടമുണ്ടായിരുന്നു എന്ന് പറഞ്ഞ ആളുകളിൽ ഒരിക്കലും ഞാനില്ല. കാരണം ദിൽഷയുടെ വിജയത്തിലൂടെ ബിഗ് ബോസിൽ ഒരു സ്ത്രീ വിജയിച്ചതിൽ സന്തോഷിച്ച ആളാണ് ഞാൻ. ബിഗ് ബോസ് വിന്നറാകുക എന്നത് ദിൽഷയുടെയും ആഗ്രഹമായിരുന്നു', ധന്യ വ്യക്തമാക്കി.

പ്രതികരിച്ചിട്ടുണ്ട്

'ബിഗ് ബോസ് ഹൗസിൽ എനിക്ക് പ്രതികരിക്കേണ്ട ഇടങ്ങളിൽ ഞാൻ പ്രതികരിച്ചിട്ടുണ്ട്. റിയാസും ഞാനും തമ്മിൽ പല വാക്ക് തർക്കങ്ങളും ഉണ്ടായി. എന്നാൽ അതെല്ലാം മത്സരത്തിൻ്റെ ഭാഗമായി സംഭവിച്ചതാണ്. അത് ഞങ്ങൾക്ക് അറിയാം. എല്ലാവരും ഇതിനെ ഒരു മത്സരമായി മാത്രം കണ്ടാൽ മതി. ബിഗ് ബോസിൽ പ്രേക്ഷകർ കാണുന്നത് മാത്രമല്ല സംഭവിക്കുന്നത്'.

'ഞങ്ങൾ മത്സരാർത്ഥികൾ തമ്മിൽ ഒരു സൗഹൃദമുണ്ട്. പരസ്പരം ഒരുപാട് സമയം ഇരുന്ന് സംസാരിക്കുകയും പ്രശ്‌നങ്ങൾ പറഞ്ഞ് തീർക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്', ധന്യ പറയുന്നു.

Recommended Video

Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ
കുടുംബം

'എന്റെ അച്ഛൻ്റെയും അമ്മയുടേയും ആഗ്രഹമായിരുന്നു ഞാനൊരു നടിയാകുക എന്നത്. അവരാണ് എന്റെ ഭാഗ്യവും. അച്ഛന് ഹിന്ദി സിനിമകളൊക്കെ വലിയ ഇഷ്ടമാണ്. ഇനി എന്റെ ആഗ്രഹവും ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കണം എന്നാണ്'.

'കുടുംബ ജീവിതത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തത് കൊണ്ട് കരിയറിൽ നല്ല ബ്രേക്ക് കിട്ടി. പിന്നെ തിരികെയെത്തുന്നത് സീതാ കല്യാണം എന്ന സീരിയലിലേക്കാണ്. ഞാൻ ആഗ്രഹിക്കുന്നത് സീരിയലിൽ നിൽക്കാനല്ല. സിനിമ ചെയ്യാനാണ് ആഗ്രഹം. സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യണമെന്നും മോഡലിങിലേക്ക് തിരികെ പോകണം എന്നും ആഗ്രഹമുണ്ട്', ധന്യ കൂട്ടിച്ചേർത്തു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X