സുഹൃത്തിനെപ്പോലൊരു ഭർത്താവിനെ കിട്ടുന്നതാണ് സന്തോഷം; പ്രിയപ്പെട്ടവനെ ചേർത്തു പിടിച്ച് ധന്യമേരി വർഗീസ് ​

സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ധന്യ മേരി വർ​ഗീസും ജോൺ ജേക്കബും. സീരിയലിലൂടെ ജനശ്രദ്ധ നേടിയ താരമാണെങ്കിലും ബി​ഗ് ബോസ് സീസൺ 4 ൽ എത്തിയതോടെ പ്രേക്ഷക പിന്തുണ കൂടുകയായിരുന്നു. സീസൺ 4 ലെ മികച്ച ഒരു മത്സരാർത്ഥി കൂടെയായിരുന്നു ധന്യ. തനിക്ക് പറയാനുള്ള കാര്യങ്ങൾ പറഞ്ഞും ബി​ഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ മികച്ച് രീതിയിൽ ചെയ്തുമാണ് ധന്യ മുന്നേറിയത്.

അഭിനയ മേഖലയിൽ ഉണ്ടായിരുന്നെങ്കിലും വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നു.അടുത്ത കാലത്താണ് ഒരു പരമ്പരയിലൂടെ ധന്യ തിരിച്ചെത്തുന്നത്. അതിന് ശേഷമാണ് ബിഗ് ബോസിലേക്കുള്ള എൻട്രിയും. തുടക്കം മുതൽ ഓരോ ടാസ്‌ക്കിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് ധന്യ ഫൈനൽ ഫൈവിലേയ്ക്ക് എത്തിയത്.

ബിഗ് ബോസ് ടൈറ്റിൽ വിന്നറാകുക എന്നതിനേക്കാൾ ആ വീട്ടിൽ 100 ദിവസം പിന്നിടുക എന്നതായിരുന്നു ധന്യയുടെ ലക്ഷ്യം. ഇത് നിറവേറ്റാൻ പ്രേക്ഷകർ പിന്തുണച്ചതോടെ 100 ദിവസം തികച്ച് ഫൈനൽ ഫൈവിൽ എത്താൻ ധന്യയ്ക്ക് കഴിഞ്ഞു.

ഹൗസിലെ ആദ്യ ആഴ്ചകൾ

ബിഗ് ബോസിലെ ആദ്യ ആഴ്ചകൾ വളരെ കൂളായി പോയെങ്കിലും പിന്നീടങ്ങോട്ടുള്ള ആഴ്ചകൾ കുറച്ച് കടുപ്പമേറിയതായിരുന്നു. ഹൗസിലെ ചില മത്സരാർത്ഥികൾ ധന്യ സേഫ് ​ഗെയിമാണ് കളിക്കുന്നത് പറഞ്ഞു കുറ്റപ്പെടുത്തിയിരിന്നു. പകുതിയോളം ദിവസങ്ങൾ കഴിഞ്ഞതിന് ശേഷം മുതലാണ് ധന്യ നോമിഷേനിൽ പോലും എത്തി തുടങ്ങിയത്. തനിക്ക് ചെയ്യേണ്ടുന്ന കാര്യങ്ങൾ വളരെ വ‍ൃത്തിയായി ചെയ്യുന്ന ഒരു താരം കൂടിയായിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ റിയാസ് എന്ന മത്സരാർത്ഥിയുമായി വാക്കേറ്റം ഉണ്ടായി.

അവസാന ദിവസങ്ങളിലായിരുന്നു മത്സരാർത്ഥികൾ കൂടുതൽ മാനസിക സംഘർഷത്തിലൂടെ പോയത്. ബി​ഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ അതിലൂടെയുള്ള തുറന്ന പറച്ചിലുകൾ ഒക്കെ ആ ടാസ്ക്ക് കഴിയുമ്പോഴേക്കും ഹൗസിനുള്ളിൽ ഒരു പൊട്ടിത്തെറിക്കുള്ള വകയുണ്ടാവും. അവസാന ആറ് പേരുമായി ഒരാഴ്ച വീട്ടിൽ നിന്നപ്പോൾ പരസ്പരം എല്ലാരുമായുള്ള ഒരു വിധ പ്രശ്നങ്ങൾ കെട്ടടങ്ങിയിരുന്നു.

കപ്പ് കിട്ടിയില്ലെങ്കിലും ഞാൻ വിന്നറാണ്

ബിഗ് ബോസ് മത്സരാർത്ഥികൾക്ക് പുറത്ത് നിന്ന് പലരും സപ്പോർട്ട് ചെയ്തപ്പോഴും താൻ മത്സരിച്ചത് ഒറ്റയ്ക്കായിരുന്നു. ഞാൻ പോയപോലെ തന്നെയാണ് തിരിച്ചെത്തിയതും. ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് പോയത്. ഹൗസിനുള്ളിലും ഒറ്റക്ക് തന്നെയാണ് മത്സരിച്ചതും. തനിയെ നിന്നാണ് ഓരോ മത്സരവും കളിച്ചത്. എന്നാൽ നല്ല സൗഹൃദങ്ങളും ഉണ്ട്. ടോപ് ഫൈവിൽ എത്തിയപ്പോൾ തന്നെ ഞാൻ വിന്നറായി.

ജോണിൻ്റെ സപ്പോർട്ട്

ബി​ഗ് ബോസ് ഹൗസിന് പുറത്ത് ധന്യയ്ക്ക് മികച്ച പിന്തുണയുമായി ഭർത്താവും നടനുമായ ജോണും പുറത്തുണ്ടായിരുന്നു. ഓരോ ടാസ്ക്കുകൾ കഴിയുമ്പോൾ സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടായിരുന്നു. ഇതിനെതിരെയെല്ലാം ജോൺ ശക്തമായി തന്നെയാണ് പ്രതികരിച്ചത്

ബിഗ് ബോസിൽ മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ജോണിന്റെ പിന്തുണ ജീവിതത്തിൽ വളരെ വലുതായിരുന്നു എന്ന് ധന്യ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രവും അതിന് നൽകിയ അടിക്കുറിപ്പും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
ഈ ചിത്രങ്ങളിലൂടെ കാണുന്നതും ഇരുവരും തമ്മിലുള്ള ആത്മബന്ധമാണ്.

ധന്യയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പോസ്റ്റിചെയ്തിരുന്നു. എൻ്റെ ശക്തി ജോൺ ആണെന്നാണഅ ഒരു ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. മറ്റൊരു ഫോട്ടോക്ക് കൊടുത്തിരിക്കന്നത്. സുഹൃത്തിനെപ്പോലൊരു ഭർത്താവിനെ കിട്ടുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന്.

Recommended Video

Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ
പ്രതിസന്ധി ഘട്ടത്തിലും ഒരുമിച്ച്

വിവാഹം കഴിഞ്ഞ ശേഷം കുറച്ച്കാലം ബ്രേക്ക് എടുത്തിരുന്നു. ഭർത്താവ് ജോണിൻ്റെ കുടുംബം സ്വന്തമായി ബിസിനസ് ചെയ്യുന്നവരാണ്. എന്നാൽ വിവഹാം കഴിഞ്ഞ് കുറച്ച് നാൾ ആയപ്പോഴേക്കും ബിസിനസ് തകരാൻ തുടങ്ങി. പിന്നാലെ കടവും കേസും മാത്രം. ഇവിടെ നിന്ന് സ്വയം പൊരുതിയാണ് ധന്യയും ജോണും പ്രതിസന്ധികളെ മറികടന്നത്. കേസിന്റെ ഭാഗമായി ധന്യ കോടതികയറിയിറങ്ങി നടന്നു. ഇതിനൊക്കെ ഒരുപാട് കാലത്തിന് ശേഷമാണ് ധന്യ വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.

ഈ ബാധ്യതകളാണ് ധന്യയെ ബിഗ് ബോസിലും എത്തിച്ചത്. ഇക്കാര്യങ്ങൾ ബി​ഗ് ബോസിൻ്റെ ടാസ്ക്കിലൂടെ പറഞ്ഞ് താരം ഏറെ വിശമിച്ചിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X