For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  |

  ബി​ഗ് ബോസ് ഷോ അവസാനിച്ചെങ്കിലും റോബിൻ ദിൽഷ കോബിനേഷൻ ഇനി അങ്ങോട്ട് ഉണ്ടാകുമോ ഇല്ലയോ എന്ന ചർച്ചയിലായിരുന്നു പ്രേക്ഷകർ. റോബിൻ ബിഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് ദിൽഷയോട് ഇഷ്ടം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ബെസ്റ്റ് ഫ്രണ്ടാണ് എന്ന് പറഞ്ഞാണ് താരം ഹൗസിൽ മുന്നോട്ട് പോയത്.

  Recommended Video

  Dilsha Prasannan Against Dr Robin | റോബിൻ കല്യാണത്തിന് നിർബന്ധിച്ചു, എനിക്ക് സമയം വേണം | *BiggBoss

  എന്നാൽ അപ്രതീക്ഷിതമായി റോബിൻ 70 ദിവസം കഴിഞ്ഞ് പുറത്തിയപ്പോൾ ദിൽഷയോട് പ്രണയമുണ്ടെന്ന് മാധ്യമങ്ങളോടടക്കം തുറന്ന് പറഞ്ഞതാണ്.

  എന്നാൽ ദിൽഷ ബി​ഗ് ബോസിൽ നിന്ന് മത്സരം കഴിഞ്ഞ് വരാൻ കാത്തിരിക്കുകയായിരുന്നു. ദിൽഷ റോബിൻ കോമ്പിനേഷൻ പ്രേക്ഷകർ ഏറ്റെടുത്തതാണ്. സോഷ്യൽമീഡിയ മുഴുവൻ ദിൽറോബ് ഹാഷ്ടാ​ഗുകളിൽ ഇവരുടെ കോമ്പോകളിൽ ഉള്ള റീൽസുകളാണ് കൂടുതലും. ബി​ഗ് ബോസ് ടൈറ്റിൽ വിന്നറായി ദിൽഷ പുറത്ത് വന്നെങ്കിലും റോബിന് ലഭിക്കേണ്ട മറുപടി ലഭിച്ചിരുന്നില്ല.

  പല അഭിമുഖങ്ങളിലും റോബിൻ്റെ കാര്യത്തെ പറ്റിയുള്ള ചോദ്യത്തിന് പെട്ടെന്ന് എടുക്കേണ്ട തീരുമാനമല്ല ജീവിതമാണ് അതുകൊണ്ട് ഡോക്ടറുമായി ഒരുമിച്ചിരുന്നു സംസാരിച്ച ശേഷമേ ഈ കാര്യത്തിന് തീരുമാനം എടുക്കുള്ളു എന്ന് ദിൽഷ പറഞ്ഞിരുന്നു. ദിൽഷയുടെ മറുപടിക്കായി നിരവധി ദിൽറൊബ് ആരാധകരാണ് കാത്തിരുന്നത്.

  Read Also: മദ്യപിച്ച് തെറിവിളിച്ച് ബഹളമുണ്ടാക്കിയിട്ടുണ്ട്, അന്നത്തെ മാനസികാവസ്ഥ അതായിരുന്നുവെന്ന് പ്രതാപ്

  ഒടുവിൽ എല്ലാവരും കാത്തിരുന്ന മറുപടിയുമായി ദിൽഷ എത്തി . ഇൻസ്റ്റ​ഗ്രാമിലൂടെയാണ് തനിക്ക് പറയാനുള്ള മറുപടി ദിൽഷ ഡോക്ടറോട് പറഞ്ഞത്. അതിൽ ബ്ലെസ്ലിയുടെ പേരും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന മോശമായ കമൻ്റ് ഇടുന്നതിനെക്കുറിച്ചും വളരെ വൈകാരികമായാണ് ദിൽഷ മറുപടി പറഞ്ഞത്. എല്ലാം അതിര് വിട്ട് പോയിരുന്നു. ഡോക്ടർക്ക് ഡോക്ടറുടെ വീട്ടിൽ നിന്ന് നല്ല പ്രഷറുണ്ട് വിവാഹം വേ​ഗം നടത്തണമെന്ന കാര്യത്തിൽ.

  പക്ഷെ എനിക്ക് അങ്ങനെ പറ്റില്ല, എന്റെ ജീവിതമാണ് പെട്ടെന്ന് ഒന്നും തീരുമാനിക്കാൻ കഴിയില്ല, പെട്ടന്ന് എൻ്റെ അച്ഛനെയെയും അമ്മയെയും എൻ്റെ ബന്ധുക്കളെയും വേദനിപ്പിച്ച് എൻ്റെ സു​ഖം മാത്രം നോക്കാൻ കഴിയില്ല എന്നാണ് ദിൽഷ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഡോക്ടറുടെ കാര്യത്തിലും ബ്ലെസ്ലിയുടെ കാര്യത്തിലും എന്നെ ഒരുപാട് മോശമായി പറഞ്ഞവരുണ്ട്. ഡോക്ടർ ഒരു വാക്ക് പോലും അതിനെക്കുറിച്ച് പറഞ്ഞില്ല.
  തന്നെ ഒന്ന് സപ്പോർട്ട് പോലും ചെയ്തില്ലെന്ന് ദിൽഷ പറഞ്ഞു.

  Read Also: എനിക്ക് സമൂഹത്തിനോട് പറയാനുള്ള കാര്യങ്ങൾ വ്യകതമായി പറയാൻ കഴിഞ്ഞത് ലക്ഷ്മി ചേച്ചി കാരണമെന്ന് റിയാസ്

  കരഞ്ഞ് കൊണ്ടാണ് ദിൽഷ വീഡിയോ ചെയിത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പത്ത് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിൽഷയുടെ വീഡിയോ കണ്ടതിന് ശേഷം ഢോക്ടർ റോബിൻ്റെ മറുപടിയും വന്നിരുന്നു. ഒരു ബ്ലാക്ക് ബാ​ഗ്രൗണ്ടിൽ ഡോക്ടർ ദിൽഷയോട് പറഞ്ഞത് സന്തോഷമായിരിക്കു ദിൽഷ, റെസ്പെക്ട് മാത്രം നിൻ്റെ എല്ലാ സ്വപ്നങ്ങളും നടക്കട്ടെയെന്ന് ആശംസിച്ചു അതുപോലെ തന്നെ എനിക്ക് തന്ന സപ്പോർട്ടിനും നല്ലനിമിഷങ്ങൾക്കും നന്ദിയെന്ന് എന്ന് പറഞ്ഞാണ് കുറിപ്പ് നിർത്തിയത്.

  Read Also: സുഹൃത്തിനെപ്പോലൊരു ഭർത്താവിനെ കിട്ടുന്നതാണ് സന്തോഷം; പ്രിയപ്പെട്ടവനെ ചേർത്തു പിടിച്ച് ധന്യമേരി വർഗീസ് ​

  ദിൽഷ നോ എന്ന മറുപടി മാത്രമല്ല ഡോക്ടറും ബ്ലസ്ലിയുമായി ഒരു രീതിയിലുള്ള ഹെൽത്തി റിലേഷനും ഇനി ഉണ്ടാവില്ല എന്ന് കൂടിയാണ് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. ഡോക്ടറോട് എനിക്ക് ഒരു സോഫ്റ്റ് കോർണറുണ്ടായിരുന്നു എന്നത് സത്യമാണ്, സംസാരിച്ച് കുറേക്കൂടി മനസ്സിലാക്കിയാൽ ചിലപ്പോൾ അത് പ്രണയത്തിലേക്ക് എത്തി വിവാഹം നടന്നേക്കാമായിരുന്നും എന്നും ദിൽഷ പറഞ്ഞു.

  താൻ ജയിച്ചതിന് കാരണം റോബിൻ്റെ ഫാൻസാണ്, അതല്ലാതെ ദിൽഷ ഡിസർവ് ചെയ്യുന്നില്ല എന്ന് കുറേ ആളുഖൾ പറഞ്ഞതായി താൻ കേട്ടുവെന്നും അതിന് വിലകൊടുക്കിന്നില്ലെന്നും താരം പറഞ്ഞു. താൻ 100 ദിവസം ഹൗസിലെ ടാസ്ക്കുകൾ നന്നായി ചെയ്തുവെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ തുറന്ന് പറഞ്ഞും തന്നെയാണ് നിന്നതെന്ന് ദിൽഷ പറഞ്ഞു. ഇനി ഒരു രീതിയിലും ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോവില്ലെന്നാണ് തൻ്റെ അവസാനത്തെ തീരുമാനമെന്ന് ദിൽഷ പറഞ്ഞ് നിർത്തി.

  Read more about: bigg boss
  English summary
  Bigg Boss Fame Dilsha Prasannan Open Ups her reply to Robin Love Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X