കെട്ടാന്‍ പോകുന്ന പെണ്ണാണെന്ന് പറഞ്ഞ് അവളെ കൂട്ടികൊണ്ട് വന്നു! ആദ്യ പ്രണയം തകര്‍ന്നതിനെ പറ്റി അഖില്‍ മാരാര്‍
ബിഗ് ബോസ് അഞ്ചാം സീസണില്‍ വിന്നറായിട്ടാണ് അഖിള്‍ മാരാര്‍ പ്രേക്ഷകരുടെ മനസില്‍ ഇടംനേടുന്നത്. അതിന് മുന്‍പ് സംവിധായകനും രാഷ്ട്രീയക്കാരനുമൊക്കെയായി ശ്രദ്ധേയനാണ് അഖില്‍. ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റി താരം പറഞ്ഞ കാര്യങ്ങളാണ് വൈറലാവുകന്നത്. ഭാര്യ ലക്ഷ്മിയുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് തനിക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നാണ് അഖില്‍ വെളിപ്പെടുത്തിയത്.
ഇക്കാര്യം ലക്ഷ്മിയ്ക്ക് മാത്രമല്ല ഇപ്പോള്‍ കേരളത്തിലുള്ള എല്ലാവര്‍ക്കും തന്നെ അറിയാവുന്നതാണ്. വിവാഹം കഴിഞ്ഞാലും ജോലിയ്ക്ക് പോകില്ലെന്ന് അടക്കമുള്ള എല്ലാ കാര്യങ്ങളും താന്‍ ആദ്യമേ പറഞ്ഞിട്ടുണ്ടെന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ അഖില്‍ പറഞ്ഞത്.

വിവാഹത്തിന് മുന്‍പേ എന്നെ പറ്റിയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. ആദ്യ പ്രണയത്തെ കുറിച്ച് മാത്രമല്ല, ജോലിയ്ക്ക് പോകില്ലെന്ന് വരെ പറഞ്ഞിരുന്നുവെന്ന് അഖില്‍ പറയുമ്പോള്‍ അത് സത്യമാണെന്നാണ് ഭാര്യ പറയുന്നത്. ആദ്യമേ എല്ലാ കാര്യങ്ങളും തന്റെ അമ്മയോട് പറഞ്ഞിരുന്നു. അതിന് ശേഷം എന്നോടും പറഞ്ഞതായിട്ടാണ് അഖിലിന്റെ ഭാര്യ പറയുന്നത്. പുള്ളിയുടെ പ്രകൃതം കണ്ടിട്ടാണ് ഇഷ്ടം തോന്നിയത്. ഇതുപോലൊരാളെ ലോകത്ത് വേറെയെവിടെയും കാണില്ലെന്നും ലക്ഷ്മി പറയുന്നു.
തന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. കെട്ടാന്‍ വേണ്ടി തന്നെ പ്രണയിച്ചതാണ്. അല്ലാതെ തമാശയ്‌ക്കൊന്നും താന്‍ നില്‍ക്കാറില്ല. പക്ഷേ ജാതിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കിടയില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് ഭാവിയില്‍ വലിയ പ്രശ്‌നം വന്നേക്കുമോ എന്നൊരു പേടി ആ കുട്ടിയ്ക്ക് ഉണ്ടായി. എനിക്ക് ആരെയും പേടിയില്ലായിരുന്നു.
ആ പ്രായത്തില്‍ ഞാന്‍ അവളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്. അച്ഛനെയും അമ്മയെയുമൊക്കെ കാണിച്ച് കൊടുത്തിട്ട് ഇവള്‍ ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നു. അന്നെനിക്ക് ഇരുപത് വയസാണ്. എന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അവരൊന്നും പറഞ്ഞില്ല. പിന്നെ ജോലിയ്ക്ക് പോകാന്‍ മാത്രമേ പറഞ്ഞുള്ളു. കാശ് ഉണ്ടാക്കി അവളെ നോക്കിക്കൊള്ളാന്‍ പറഞ്ഞു. അങ്ങനെയാണ് താന്‍ ജോലിയ്ക്ക് പോകുന്നത്.

പക്ഷേ കാഴ്ചപ്പാടുകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അഞ്ച് വര്‍ഷത്തിനപ്പുറം എന്ത് സംഭവിക്കുമെന്ന് നോക്കിയിട്ടാണ് ഞാന്‍ ഓരോന്നും ചെയ്യാറുള്ളത്. ഇന്ന് എന്നെ പരിഹസിക്കുന്നവന്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ എനിക്ക് കൈയ്യടിക്കുമെന്ന് കൃത്യമായിട്ട് അറിയാം. അങ്ങനെ അവരോട് പറഞ്ഞ് തന്നെയാണ് ആദ്യത്തെ പ്രണയം അവസാനിപ്പിക്കുന്നത്.
അതിന് ശേഷമാണ് ലക്ഷ്മിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. തുടക്കത്തില്‍ തന്നെ ലക്ഷ്മിയുടെ അമ്മയുടെ അടുത്ത് ഞാന്‍ ജോലിയ്ക്ക് പോകില്ലെന്ന് പറഞ്ഞിരുന്നു. കാരണം അതില്‍ ഞാന്‍ സംതൃപ്തനാവില്ല. നിങ്ങളുടെ മകളെ കല്യാണം കഴിക്കാനായി ജോലിയ്ക്ക് പോയാല്‍ ഒരു വര്‍ഷം ഹാപ്പിയായിരിക്കും.
പിന്നെ എന്റെ കൂടെ ഉണ്ടായിരുന്നവരൊക്കെ രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ വളരുന്നത് കാണുമ്പോള്‍ എനിക്കൊന്നും ആകാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് വിഷമിക്കും. അതിന് ശേഷം ഞാന്‍ ആദ്യം വെറുക്കുന്നത് കല്യാണവും ഭാര്യയെയും ആയിരിക്കും. അതിന്റെ അടുത്ത വര്‍ഷം വിവാഹമോചിതരാവുകയും ചെയ്യും. ഇതൊക്കെ ലക്ഷ്മിയുടെ അമ്മയോട് പറഞ്ഞെങ്കിലും അവര്‍ക്കത് കുഴപ്പമില്ലായിരുന്നു.


Click it and Unblock the Notifications











