Just In
- 9 hrs ago
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- 9 hrs ago
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
- 9 hrs ago
പ്രസവത്തിനായി പോവുന്ന ദിവസവും യോഗ ചെയ്തിരുന്നുവെന്ന് ശിവദ, ഏറെ സന്തോഷിച്ച നിമിഷമാണ്
- 9 hrs ago
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
Don't Miss!
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Automobiles
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എന്നെ ഇഷ്ടപ്പെടുന്നവരെ ഞാന്‍ ഒഴിവാക്കുകയായിരുന്നു; 2 സിനിമകള്‍ വരുന്നുണ്ടെന്ന സന്തോഷം പങ്കുവെച്ച് ദിയ സന
മലയാളം ബിഗ് ബോസ് ഒന്നാം സീസണിലെ മത്സരാര്‍ഥിയായി വന്നതോടെയാണ് ദിയ സന ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥി ആയിരുന്നെങ്കിലും എലിമിനേഷനിലൂടെ പുറത്തായി. ബിഗ് ബോസിലെ സുഹൃത്തുക്കളുമായി സൗഹൃദം ഇന്നും കാത്തു സൂക്ഷിക്കുന്നതിനെ കുറിച്ച് ഇടയ്ക്ക് ദിയ പറയാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ദിയ തന്റെ വിശേഷം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താന്‍ രണ്ട് സിനിമകളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറയുകയാണ് താരം. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് സിനിമയെ കുറിച്ച് ദിയ പറയുന്നത്. ഒപ്പം ജീവിതത്തില്‍ തന്നെ പറ്റിച്ച സുഹൃത്തുക്കളെയും ബന്ധുക്കളെ കുറിച്ച് കൂടി സൂചിപ്പിക്കുന്നു.

ജീവിതത്തില്‍ കടന്നുവന്ന വഴികള്‍ മുഴുവന്‍ പ്രതിസന്ധികള്‍ നിറഞ്ഞത് മാത്രമായിരുന്നു.. എന്തുകൊണ്ടോ 15 വയസുമുതല്‍ തുടങ്ങി അനുഭവങ്ങളും ജീവിതവും ഒക്കെ പുറകിലോട്ട് ഓര്‍ക്കുമ്പോള്‍ വല്ലാത്ത മരവിപ്പാണ്. എന്റെ ജീവിതത്തില്‍ ഞാനനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ വേദന ഞാന്‍ കാണുന്നത് പൊതുവിടത്തില്‍ ഇറങ്ങുമ്പോഴാണ്.. സമരങ്ങള്‍, അടി, ഇടി, തെറിവിളി,ഒക്കെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.. ഇപ്പോഴും തുടരുന്നു.

മനസിനെ മരവിപ്പിക്കുന്ന ചില സൗഹൃദങ്ങളില്‍ നിന്നാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഴത്തിലുള്ള അടി കിട്ടിയിരിക്കുന്നത്. അവര്‍ വേദനിപ്പിച്ചത് എന്റെ കുടുംബത്തിനെയാണ്. എനിക്ക് പറ്റുന്നതൊക്കെ ഞാനവര്‍ക്ക് ചെയ്ത് കൊടുത്തു. ജീവിതത്തില്‍ ഇന്ന് വരെ എനിക്കവരുടെ സഹായം ഉണ്ടായിരുന്നില്ല. ഞാന്‍ പ്രതീക്ഷിച്ചിട്ടുമല്ല കൂടെ നിന്നതും. അവരാണ് ഇപ്പൊ ആളുകളെ തെറ്റിദ്ധാരണയോടെ നോക്കാന്‍ പഠിപ്പിച്ചതും. എന്തായാലും അതൊക്കെ വിട്ട് എന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു.

എന്നെ ഇഷ്ടപ്പെടുന്നവരെ ഞാന്‍ ഒഴിവാക്കുകയായിരുന്നു. ആരോടും പരിഭവമില്ല, പരാതിയില്ല. ഒരിക്കല്‍ കൂടെ ഉണ്ടായിരുന്ന ബന്ധുക്കളില്‍ ചിലര്‍ ചതിച്ചു. ഇപ്പോള്‍ ഞാനുണ്ടാക്കിയ എന്റെ സ്പൈസില്‍ കയറി 3 സുഹൃത്തുക്കള്‍ ചതിച്ചു. എല്ലാം മുന്‍പ് വ്യക്തമായി തുറന്നെഴുതിയതാണ്. എന്നാലും ഇപ്പോ ഇതൊക്കെ പറയുന്നത് എന്റെ സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍ക്ക് ഒക്കെ വേണ്ടി കൂടുതല്‍ സമയമെടുത്തു ജീവിക്കുമ്പോള്‍ കുറെ പാഴ് വസ്തുക്കള്‍ക്ക് വേണ്ടി എന്റെ സമയം കളഞ്ഞല്ലോ എന്നാലോചിക്കുമ്പോ എന്നോട് തന്നെ പുച്ഛം തോന്നുന്നു എന്ന് നിങ്ങളോട് പറയാനാണ്.

ഇനി നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തണ്ട ഞാന്‍ തിരിച്ചറിയുന്നു. പുരോഗമനം എന്ന ആശയത്തില്‍ ഉറച്ചു മുന്നോട്ട് 10 കൊല്ലം മുമ്പ് ഇറങ്ങി തിരിക്കുമ്പോള്‍ എനിക്ക് എന്റെ സ്വാതന്ത്ര്യത്തിന് ജീവിക്കാന്‍ എനിക്ക് സ്പൈസ് വേണം എന്ന ഒരേ ആവശ്യമേ ഉള്ളിലുണ്ടായിരുന്നുള്ളൂ. അത് മാത്രം മതി. അപ്പാ ഇനിയും എന്നെ ഇഷ്ടപ്പെടുന്നവരുടെ സപ്പോര്‍ട്ട് ഉണ്ടാകണം. 2 സിനിമകള്‍ വരുന്നുണ്ട്. അണിയറ പ്രവര്‍ത്തനവും, അരങ്ങിലേക്കും, എന്റെ വിശേഷങ്ങള്‍ ഓരോരുത്തര് വിളിച്ചന്വേഷിക്കുമ്പോള്‍ പലരോടും സംസാരിക്കാന്‍ പറ്റാറില്ല.. ക്ഷമിക്കണം.. തിരക്കുകളാണ്. എല്ലാവരോടും സ്നേഹം. ദിയ സന പറയുന്നു.