'രണ്ട് വർഷത്തെ ഹണിമൂൺ ട്രിപ്പ്, ഇരുപത്തിയേഴിൽ അധികം രാജ്യങ്ങൾ, കേരളത്തിലാരും ഇത് പരീക്ഷിച്ചിട്ടുണ്ടാവില്ല'

ബി​ഗ് ബോസ് പ്രേക്ഷകർക്കും സോഷ്യൽമ‍ീഡിയ സ്ഥിരമായി ഉപയോ​ഗിക്കുന്നവർക്കും വളരെ സുപരിചിതരായ പ്രണയ ജോഡിയാണ് ഡോ. റോബിൻ രാധാകൃഷ്ണനും നടി ആരതി പൊടിയും. രണ്ട് വർഷം മുമ്പ് പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. രണ്ട് വർഷങ്ങൾക്കിപ്പുറം ഈ വർഷം ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരാകാൻ പോവുകയാണ്. സോഷ്യൽമീഡിയ കാത്തിരിക്കുന്ന വിവാഹങ്ങളിൽ ഒന്ന് കൂടിയാണ് ഇരുവരുടെയും.

ബി​ഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ റോബിനെ അഭിമുഖം ചെയ്തവരിൽ ഒരാളായിരുന്നു ആരതി പൊടി. ആ ടോക്ക് ഷോയിൽ വെച്ചാണ് റോബിനും ആരതിയും ആദ്യമായി കാണുന്നത്. അവിടെ തുടങ്ങിയ പരിചയമാണ് പ്രണയത്തിലേക്കും വിവാ​ഹത്തിലേക്കും വരെ എത്തിയത്. പൊടീസ് എന്ന പേരിൽ ഒരു വസ്ത്ര ബ്രാന്റ് ആരതിക്കുണ്ട്. ഒപ്പം അഭിനയം, സം​ഗീതം, മോഡലിങ് എന്നിവയിലെല്ലാം ആരതിക്ക് അഭിരുചിയുണ്ട്.

Robin Radhakrishnan arathi podi

ഇരുവരും സോഷ്യൽമീഡിയയിൽ സജീവവുമാണ്. സിനിമയും അഭിനയവും ഒക്കെ തന്നെയാണ് റോബിന്റെയും ലക്ഷ്യം. രണ്ട് വർഷത്തെ കാത്തിരിപ്പിനുശേഷം ആ​ഗ്രഹിച്ച മാം​ഗല്യം നടക്കാൻ പോകുന്ന സന്തോഷത്തിലാണ് റോബിൻ. വിവാഹം വൈകിയെന്ന് തോന്നുന്നില്ലെന്നും കൃത്യ സമയത്ത് തന്നെയാണ് താനും ആരതിയും വിവാ​ഹിതരാകുന്നത് എന്നുമാണ് റോബിൻ മീഡിയയോട് സംസാരിക്കവെ പറഞ്ഞത്.

തന്റേയും ആരതിയുടേയും ഹണിമൂൺ പ്ലാനുകളെ കുറിച്ചും റോബിൻ വെളിപ്പെടുത്തി. മാരേജ് നീണ്ടുപോകുന്നുവെന്നതില്ല. പ്രായമായാലും കല്യാണം കഴിക്കാമല്ലോ. നമ്മൾ എപ്പോഴാണോ വിവാഹത്തിന് തയ്യാറാകുന്നത് ആ സമയത്ത് കല്യാണം കഴിക്കുക എന്നുള്ളതാണ്. ഇന്ന സമയത്തെ കല്യാണം കഴിക്കൂവെന്നൊന്നുമില്ല. കല്യാണം കഴിക്കണമെന്ന് തോന്നി.

അതിന്റെ കൃത്യ സമയമായി. അതുകൊണ്ട് കല്യാണം കഴിക്കുന്നു. എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് അവരുടെ സാറ്റിസ്ഫാക്ഷന് വേണ്ടി ജീവിക്കാൻ കഴിയില്ലല്ലോ. എന്നെ ഇഷ്ടപ്പെടുന്നവർ അവർക്കുള്ള കൺസേൺ കൊണ്ട് ചോ​ദിക്കുന്നതാണ്. കല്യാണം കഴിക്കാൻ പോവുകയാണല്ലോ. ഹണിമൂൺ പ്ലാൻസുണ്ട്. വെറൈറ്റിയായി രണ്ട് വർഷത്തെ ഹണിമൂണാണ്. ഇരുപത്തിയേഴിൽ അധികം രാജ്യങ്ങൾ ഞങ്ങൾ സന്ദർശിക്കും. എന്റെ ഒരു ഫ്രണ്ടുണ്ട്.

ഡെസ്റ്റിനേഷൻ ഹോളിഡെയ്സ് എന്ന പേരിൽ അവർക്ക് ഒരു സ്ഥാപനമുണ്ട്. പുള്ളിക്കാരിയുമായി ചേർന്നാണ് വെറൈറ്റിയായി രണ്ട് വർഷത്തെ ഹണിമൂൺ ട്രിപ്പ് പ്ലാൻ ചെയ്തിരിക്കുന്നത്. കേരളത്തിൽ തന്നെ ചിലപ്പോൾ ഇങ്ങനൊരു യാത്ര ആദ്യമായിട്ടാകും. യുണീക്കായി വേണമെന്നുണ്ടായിരുന്നു. അധികം സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്ത ആളൊന്നുമല്ല ഞാൻ.

Robin Radhakrishnan arathi podi

കല്യാണത്തിനുശേഷം ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കണമെന്ന് ആ​ഗ്രഹമുണ്ട്. മാസങ്ങൾ ഇടവിട്ട് യാത്ര ചെയ്യുക എന്നതാണ് പ്ലാൻ. ആദ്യത്തെ യാത്ര അസൈർബൈജാനിലേക്കായിരിക്കും. മഞ്ഞൊന്നും കണ്ടിട്ടില്ല. അതൊക്കെ കാണണമെന്ന് ആ​ഗ്രഹമുണ്ട്. ഫ്രീ ട്രിപ്പാണ് റോബിൻ പറഞ്ഞു. നടൻ മോഹൻലാലിനെ വിവാഹത്തിന് ക്ഷണിക്കുന്നില്ലേയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ... ലാലേട്ടനെ എന്തായാലും വിവാഹ​ത്തിന് ക്ഷണിക്കും.

പക്ഷെ അദ്ദേഹത്തിന് വരാൻ പറ്റുമോയെന്ന് അറിയില്ല. ലാലേട്ടന്റെ അനു​ഗ്രഹം എന്തായാലും വാങ്ങും എന്നാണ് റോബിൻ പറഞ്ഞത്. വിവാഹശേഷം ദുബായിൽ സെറ്റിൽഡാകാൻ പ്ലാനിടുന്നതായും റോബിൻ മുമ്പ് വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് റോബിൻ. ആരതിയുടെ ബിസിനസിൽ എപ്പോഴും കയ്യാളായി റോബിൻ ഉണ്ടാകാറുണ്ട്. താനുമായി പ്രണയത്തിലായശേഷം റോബിൻ ഒരുപാട് മാറിയതായി അടുത്തിടെ ആരതി പറഞ്ഞിരുന്നു.

തെറ്റ് പറ്റിയെന്ന് അറിയുമ്പോൾ അത് അംഗീകരിച്ച് മാറാൻ അദ്ദേഹം തയാറാണ്. എനിക്ക് വേണ്ടി ഒരുപാട് മാറിയ പോലെ തോന്നിയിട്ടുണ്ട്. എനിക്ക് പണ്ടത്തെക്കാൾ ഇഷ്ടം ഇപ്പോഴാണ് എന്നാണ് ആരതി പറഞ്ഞത്. റോബിനും തന്നിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചിരുന്നു. മുമ്പ് ഞാൻ വളരെ അഗ്രസീവായിരുന്നു. അലറി വിളിക്കുമായിരുന്നു. ഇപ്പോൾ കുറച്ചു എന്നാണ് റോബിൻ തന്നിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

Read more about: robin radhakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X