വലിയ തുക കിട്ടുന്ന പരിപാടി ഷിയാസ് തട്ടിത്തെറിപ്പിച്ചു! മോഡലിങ്ങിലെ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് ഫിറോസ്

ബിഗ് ബോസ് താരം ഫിറോസ് ഖാന്റെ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ പലതരം വാര്‍ത്തകളാണ് വരുന്നത്. ഫിറോസും ഭാര്യയും നടിയുമായ സജ്‌നയും വേര്‍പിരിയാന്‍ കാരണം നടന്‍ ഷിയാസ് കരീമാണെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഷിയാസിന് ഇതുമായി യാതൊരു ബന്ധവുമില്ല.

എന്നാല്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന വലിയ അവസരങ്ങള്‍ ഷിയാസ് തട്ടിത്തെറിപ്പിച്ചെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ഫിറോസിപ്പോള്‍. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് ഷിയാസിനെ കുറിച്ച് ഫിറോസ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

 sajina-firoz

ബിഗ് ബോസിന് ശേഷം ഫാഷന്‍ ഷോയ്ക്ക് പോകാനിരുന്നതാണ്. എറണാകുളത്ത് വന്നതിന് ശേഷമാണ് അതിലേക്ക് എത്തുന്നത്. ഗസ്റ്റ് ആയിട്ടൊക്കെ അവസരം വന്നിരുന്നു. അത്യാവശ്യം മോശമില്ലാത്ത പെയിമെന്റ് ഒക്കെ വാങ്ങിയിട്ടാണ് ഞാന്‍ ആ പരിപാടികള്‍ക്ക് പോയിട്ടുള്ളത്. ഇപ്പോള്‍ അതിന് വലിയ അടി കിട്ടിയിരിക്കുകയാണ്. രണ്ട് മൂന്ന് ഷോ വന്നിട്ട് അത് ക്യാന്‍സലായി പോയി. അത്യാവശ്യം നല്ല പെയിമെന്റ് ഒക്കെ പറഞ്ഞെങ്കിലും അവസാനഘട്ടത്തിലാണ് അത് മുടങ്ങുന്നത്.

ഡിവോഴ്‌സ് കാരണമല്ല അത് മുടങ്ങിയത്. ഏറ്റവും വേദനാജനകമായിട്ടുള്ള കാര്യമെന്താണെന്ന് വെച്ചാല്‍ ഈ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്ത് ഇതില്‍ നിന്നും അരി വാങ്ങി കഴിക്കുന്ന ഒരാളാണ് എന്റെ വര്‍ക്ക് മുടക്കിയത്. അയാളുടെ പേര് പറയുന്നതില്‍ തനിക്ക് കുഴപ്പമില്ല. കാരണം പുള്ളിയെ ഞാന്‍ അത്രമാത്രം സ്‌നേഹിച്ചിരുന്ന ഒരാളും എന്റെ നല്ല സുഹൃത്തുമായിരുന്നു.

ഞങ്ങളുടെ ഡിവോഴ്‌സ് വാര്‍ത്തകള്‍ക്കിടയില്‍ അദ്ദേഹം എങ്ങനെയോ വന്ന് പെട്ട് പോയതാണ്. അയാള്‍ കുറ്റക്കാരനാണെന്ന് ഞാനോ സജ്‌നയോ പറഞ്ഞിട്ടില്ല. ഏതോ അവതാരകന്‍ പേര് പറഞ്ഞതോട് കൂടിയാണ് പുള്ളി ഈ വിഷയത്തിലകപ്പെട്ട് പോയത്. എന്നാല്‍ അയാളുടെ ചില തെറ്റിദ്ധാരണകള്‍ കാരണം പുള്ളി എനിക്ക് വന്ന വര്‍ക്കുകള്‍ മുടക്കി. മറ്റാരുമല്ല അത് ഷിയാസ് കരീമാണ്.

വര്‍ഷങ്ങളായി ഫാഷന്‍ മേഖലയിലുള്ള ആളാണ് ഷിയാസ്. ഞാന്‍ അങ്ങനെയല്ല. കലയുമായി ബന്ധപ്പെട്ട് പല മേഖലയിലും നിന്നാലെ ഇവിടെ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. അങ്ങനെയാണ് രണ്ട് മൂന്ന് ഫാഷന്‍ ഷോ കളുടെ ഓഫര്‍ വരുന്നത്. എനിക്ക് അഡ്വന്‍സ് വരെ തന്നു. ഷിയാസ് സ്ഥിരമായി ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്ന ആളാണ്. പുള്ളിയും ഇതിലുണ്ട്. അതിന്റെ പോസ്റ്റര്‍ വരെ അടിച്ചതിന് ശേഷമാണ് എന്നെ വിളിക്കുന്നത്.

 sajina-firoz

ഷിയാസ് ഇതിലുണ്ട്, ഫിറോസിന് ബുദ്ധിമുട്ടാകുമോന്ന് സ്‌പോണ്‍സര്‍ ചോദിച്ചു. എനിക്ക് അദ്ദേഹത്തോട് വിരോധമില്ലാത്തത് കൊണ്ട് ഞാന്‍ കുഴപ്പമില്ലെന്നും പറഞ്ഞു. എന്നാല്‍ ഞാനുണ്ടെന്ന് അറിഞ്ഞതോടെ ഫിറോസ് ഉണ്ടെങ്കില്‍ വരില്ലെന്നും തന്നെ മാറ്റിക്കോളാനും അദ്ദേഹം പറഞ്ഞു. രണ്ടാളും ഒരുമിച്ച് വന്നാല്‍ ക്യാമറക്കാര്‍ മൊത്തം ഞങ്ങളുടെ പിന്നാലെയായിരിക്കും എന്നൊക്കെയുള്ള ബാലിശമായ കാരണങ്ങളാണ് ഷിയാസ് പറഞ്ഞത്. പോസ്റ്ററില്‍ ഫോട്ടോ വരെ വന്നതോടെ ഷിയാസിനെ മാറ്റില്ലെന്ന് പുള്ളിയ്ക്ക് അറിയാം.

ഭീരുക്കളാണ് മറ്റൊരാളുണ്ടെന്ന് പറഞ്ഞ് പേടിച്ചോടുന്നത്. എനിക്ക് ആരെയും പേടിയില്ല. സൃഷ്ടാവിനെ മാത്രമേ ഞാന്‍ പേടിക്കുന്നുള്ളു. പിന്നെ എന്നെ സ്‌നേഹിക്കുന്നവരെയും എനിക്ക് പേടിയാണ്. ഞാനൊരു തെറ്റും ചെയ്യാത്ത ആളാണെന്നും അതുകൊണ്ട് പേടിയില്ലെന്നും ഫിറോസ് പറയുന്നു. മാത്രമല്ല ഇക്കാര്യം ചോദിക്കാനായി ഞാന്‍ ഷിയാസിനെ വിളിച്ചു. അവന്‍ ഫോണ്‍ എടുക്കാത്തത് കൊണ്ട് സജ്‌നയെ വിളിച്ചിട്ട് ഷിയാസിനോട് ഇത് പറയാന്‍ ആവശ്യപ്പെട്ടു.

എനിക്ക് ഇതുപോലെ വര്‍ക്ക് കിട്ടുക എന്നത് അത്യാവശ്യമുള്ള കാര്യമാണ്, അത്യാവശ്യം കാശും കിട്ടും. സജ്‌ന വിളിച്ച് ഷിയാസിനോട് കാര്യം പറഞ്ഞു. ഇതോടെ ഷിയാസ് എന്നെ തിരിച്ച് വിളിച്ചു. നിങ്ങളുണ്ടെങ്കില്‍ എനിക്ക് പറ്റില്ലെന്നാണ് അവന്‍ പറഞ്ഞത്. പലതും പറഞ്ഞ് നോക്കിയെങ്കിലും അവന്‍ സമ്മതിച്ചില്ല. അങ്ങനെ ആ പരിപാടി തനിക്ക് നഷ്ടപ്പെട്ടുവെന്നും എന്തിന്റെ കാരണം പറഞ്ഞാലും കഞ്ഞിയില്‍ പാറ്റയിടുന്നത് പോലെയുള്ള പ്രവൃത്തി ശരിയായില്ലെന്ന് ഫിറോസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X