സജ്‌ന ഇങ്ങനെ പറയുമെന്ന് ഞാനൊരിക്കലും കരുതിയില്ല! ഞാന്‍ മാത്രമല്ല അവളുടെ വീട്ടുകാരും ഞെട്ടി പോയെന്ന് ഫിറോസ്

ബിഗ് ബോസ് താരങ്ങളായ ഫിറോസ് ഖാനും സജ്‌ന നൂറും വിവാഹമോചിതരായെന്ന് പ്രഖ്യാപിച്ചത് മുതല്‍ താരങ്ങളുടെ പിന്നാലെയായിരുന്നു ആരാധകര്‍. എന്താണ് കാരണമെന്ന് പോലും പറയാതെയാണ് ഇരുവരും ഡിവോഴ്‌സ് പ്രഖ്യാപിക്കുന്നത്. എന്നാല്‍ തന്നോട് ചോദിക്കുക പോലും ചെയ്യാതെ സജ്‌ന ഇത് വെളിപ്പെടുത്തിയത് ശരിയായില്ലെന്നാണ് ഫിറോസിന്റെ അഭിപ്രായം.

തന്നെയും സജ്‌നയെയും മാത്രം ബാധിക്കുന്ന തികച്ചും ഞങ്ങളുടെ പേഴ്‌സണല്‍ കാര്യമായിരുന്നു ഇത്. എന്നാല്‍ അത് പുറത്ത് പറഞ്ഞ് ഇതുപോലെ ചര്‍ച്ചയാക്കുന്നതിനോട് തനിക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് താനും രംഗത്ത് വന്നതെന്ന് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് താരമിപ്പോള്‍.

firoz

ഡിവോഴ്‌സിനെ കുറിച്ച് ഞാനായിട്ട് വന്ന് ഒരു ചാനലിലും പറഞ്ഞിട്ടില്ല. സജ്‌ന ഇങ്ങനെ ചാനലിന് മുന്നില്‍ പറയാന്‍ പോവുകയാണെന്ന് എന്നോട് പറഞ്ഞിരുന്നെങ്കില്‍ പോവല്ലേ, ഇത് തികച്ചും പേഴ്‌സണല്‍ കാര്യമാണെന്നും ചാനലിന് മുന്നില്‍ ഇരിക്കരുതെന്നും പറയുമായിരുന്നു. പക്ഷേ ഇത് ഞാനറിയാതെ സജ്‌നയാണ് അനൗണ്‍സ് ചെയ്തത്. ഒരാള്‍ എനിക്ക് ലിങ്ക് അയച്ച് തന്നപ്പോഴാണ് ഞാനതിനെ പറ്റി പോലും അറിയുന്നത്.

സജ്‌ന അത് അനൗണ്‍സ് ചെയ്തപ്പോഴും ഞാന്‍ മിണ്ടിയില്ല. ഞാനെന്തോ തെറ്റ് ചെയ്തത് കൊണ്ടാവും മിണ്ടാതെ ഇരിക്കുന്നതെന്ന തലത്തിലേക്ക് കാര്യങ്ങളെത്തി. പക്ഷേ ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ എന്റെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമടക്കം പഴി കേള്‍ക്കേണ്ടി വരും. അവരുടെ നിര്‍ബന്ധപ്രകാരമാണ് ഞാന്‍ തുറന്ന് സംസാരിച്ചത്. എന്നിട്ട് പോലും ഞാന്‍ എനിക്കുണ്ടായ വേദനയെ കുറിച്ചോ പറയുകയോ ചെളി വാരി എറിയുകയോ ഒന്നും ചെയ്തിട്ടില്ല.

firoz

അവളുടെ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ ഞാനും എന്റെ വീട്ടുകാരും മാത്രമല്ല സജ്‌നയുടെ വീട്ടുകാര്‍ പോലും ഷോക്കായി പോയി. കാരണം ഇതൊക്കെ അത്രയും പേഴ്‌സണലായിട്ടുള്ള കാര്യമാണ്. അതെല്ലാം അങ്ങനെയങ്ങ് പോയേനെ. പക്ഷേ പുള്ളിക്കാരിയുടെ കൂടെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില കൂട്ടുകെട്ടുകള്‍ തെറ്റായ വഴി നിര്‍ദ്ദേശിച്ചത് കൊണ്ടാവാം. കാരണം സജ്‌ന എല്ലാവരെയും വിശ്വസിക്കുന്ന സ്വാഭാവക്കാരിയാണ്.

പക്ഷേ എന്നോട് ചോദിക്കാതെ ഇങ്ങനൊന്ന് ഇട്ടത് എന്തിനാണെന്ന് പിന്നീട് ഞാന്‍ ചോദിച്ചിരുന്നു. മാത്രമല്ല ഇക്കാര്യം പുറത്ത് പറഞ്ഞതിന് ശേഷം രണ്ട് ദിവസത്തേക്ക് അവള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ എടുത്തില്ല. എനിക്ക് ഫോണ്‍ എടുക്കാന്‍ പോലും സാധിച്ചിരുന്നില്ല.

എനിക്കൊരു നല്ലത് വന്നപ്പോള്‍ പോലും എന്നെ വിളിക്കാത്ത ആളുകള്‍ പോലും ഇങ്ങനൊരു സംഭവം അറിഞ്ഞതിന് ശേഷം എന്നെ വിളിച്ചോണ്ട് ഇരിക്കുകയായിരുന്നു. ഒരാള്‍ക്ക് വേദനയുണ്ടാവുന്ന തരത്തില്‍ കാര്യങ്ങള്‍ നടക്കുമ്പോള്‍ അവരോട് അതേ കുറിച്ച് സംസാരിക്കാതെ ഇരിക്കുക എന്നതാണ് മിനിമം മാന്യതയെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

നെഗറ്റീവ് കമന്റുകളോടും ഫിറോസ് തുറന്നടിച്ചു. ഡിവോഴ്‌സ് എന്നേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളു. പേഴ്‌സണല്‍ കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. എന്നിട്ട് പോലും മോശം കമന്റുകളാണ് വരുന്നത്. ഇത്തരം കമന്റുകളൊന്നും ഞാന്‍ വായിക്കാന്‍ പോകാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ബന്ധം വേർരിഞ്ഞതിൽ മൂന്നാമത് ഒരാൾക്ക് പങ്കില്ല. എന്നാൽ സജ്നയുടെ തന്നെ ചില പെൺസുഹൃത്തുക്കൾ എരിതീയിൽ എണ്ണ ഒഴിക്കുന്ന സ്വഭാവം കാണിച്ചിരുന്നു. സജ്നയ്ക്ക് അതൊന്നും പെട്ടെന്ന് മനസിലാവില്ല. അത്രയും സ്വതന്ത്ര്യം കാണിച്ച് ഞങ്ങളുടെ ജീവിതത്തിലിടം കൊടുത്തവരാണ് അങ്ങനെ ചെയ്തത്. അവരെ പിന്നീട് ഒഴിവാക്കിയെന്നും താരം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X