ആര്യയും എലീനയും ഫുക്രുവിനെ ‍ഞെട്ടിച്ചു! ആശംസകളുമായി ബിഗ് ബോസ് താരങ്ങള്‍! വീഡിയോ വൈറല്‍

ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാനെത്തിയതോടെയാണ് ഫുക്രുവിന്‍രെ ജീവിതവും മാറി മറിഞ്ഞത്. ടിക് ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ താരത്തിന് ബിഗ് ബോസിലെത്തിയപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു ലഭിച്ചത്. കൃഷ്ണജീവെന്നാണ് പേരെങ്കിലും ഫുക്രുവെന്നാണ് എല്ലാവരും താരത്തെ വിളിക്കാറുള്ളത്. ബിഗ് ബോസിലെത്തിയതിന് ശേഷമാണ് കുട്ടപ്പനെന്ന പേരും വന്നത്. ആര്യയായിരുന്നു ഈ പേര് നല്‍കിയത്. എലിമിനേഷനില്‍ അധികം വരാത്ത ഫുക്രു ഒന്നിലേറെ തവണ ക്യാപ്റ്റനുമായിരുന്നു.

ബിഗ് ബോസ് ഫിനാലെയിലേക്ക് ഫുക്രു എത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ തുടക്കത്തിലേയുണ്ടായിരുന്നു. ഇടയ്ക്ക് അപക്വമായ പെരുമാറ്റങ്ങളുണ്ടാവാറുണ്ടെങ്കിലും മികച്ച മത്സരാര്‍ത്ഥിയാണ് താനെന്ന് ഫുക്രു തെളിയിച്ചിരുന്നു. ഫുക്രുവിന്റെ പിറന്നാളാണ് ബുധനാഴ്ച. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പോസ്റ്റുകളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് താരങ്ങളുടെ ആശംസകളെല്ലാം ചേര്‍ത്തുള്ള വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആശംസയുമായി ബിഗ് ബോസ് താരങ്ങള്‍

ആശംസയുമായി ബിഗ് ബോസ് താരങ്ങള്‍

പാഷാണം ഷാജി, പ്രദീപ് ചന്ദ്രന്‍, രാജിനി ചാണ്ടി, സുരേഷ് കൃഷ്ണന്‍, അഭിരാമി സുരേഷ്, രേഷ്മ രാജന്‍, അലക്‌സാന്‍ഡ്ര, ആര്‍ജെ സൂരജ്, പവന്‍ ജിനോ തോമസ്, മഞ്ജു പത്രോസ്, ആര്യ, ജസ്ല, എലീന പടിക്കല്‍, വീണ നായര്‍, പരീക്കുട്ടി, ആര്‍ ജെ രഘു ഇവരെല്ലാം ഫുക്രുവിന് പിറന്നാളാശംസ നേര്‍ന്നെത്തിയിട്ടുണ്ട്. എല്ലാവരേയും ഒരു ഫ്രയിമില്‍ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായും പോസ്റ്റുകളുമായുമാണ് ഇവരെത്തിയത്.

വീഡിയോ കോളിലൂടെ

വീഡിയോ കോളിലൂടെ

പിറന്നാളുകാരനെ വീഡിയോ കോളില്‍ വിളിച്ചും ചിലര്‍ ഞെട്ടിരുന്നു. ക്വാറന്റൈന്‍ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ ഇങ്ങനെയെന്നായിരുന്നു എലീനയും വീണയും ആര്യയും കുറിച്ചത്. കുഞ്ഞപ്പനെ നേരില്‍ വിളിച്ച് ആശംസ അറിയിക്കുകയായിരുന്നു ഇവര്‍. ബിഗ് ബോസിന് ശേഷം ലോക് ഡൗണായതിനാല്‍ പുറത്തൊന്നും പോവാനാവാത്തതിന്റെ വിഷമം പങ്കുവെച്ചും ഇവരെത്തിയിരുന്നു. വഴക്കുകളും തര്‍ക്കങ്ങളുമെല്ലാം പരിഹരിച്ചാണ് തങ്ങള്‍ പുറത്തേക്ക് പോന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതിനെക്കുറിച്ചും വധഭീഷണി ലഭിക്കുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു ഫുക്രു പറഞ്ഞത്.

 റോയയും അമ്പൂച്ചനും

റോയയും അമ്പൂച്ചനും

ഫുക്രു മാമനെ തനിക്കേറെ ഇഷ്ടമാണെന്ന് റോയ പറഞ്ഞിരുന്നു. താനല്ല കുട്ടപ്പനാണ് അവളുടെ പ്രിയപ്പെട്ട ആളെന്നായിരുന്നു ആര്യ മകളെക്കുറിച്ച് പറഞ്ഞത്. ഫുക്രു മാമന് ഹാപ്പി ബര്‍ത്ത് ഡേ പറഞ്ഞ് റോയയും എത്തിയിരുന്നു. കുടുംബസമേതമായാണ് വീണ ആശംസ നല്‍കിയത്. ഇതിനിടയിലായിരുന്നു അമ്പൂച്ചനും ആശംസ അറിയിച്ചത്. അമ്പൂച്ചനെപ്പോലെയാണ് തനിക്ക് ഫുക്രുവെന്ന് വീണ പറഞ്ഞിരുന്നു. അങ്ങനെ കൊണ്ടുനടക്കുന്നതിനിടയില്‍ അവന്‍ പിണങ്ങിയപ്പോള്‍ സഹിക്കാനായില്ലെന്ന് പറഞ്ഞ് വീണ കരഞ്ഞിരുന്നു. മഞ്ജുവും മകനെപ്പോലെയായാണ് ഫുക്രുവിനെ കാണുന്നത്. അമ്മേടെ പൊന്നേ, ഹാപ്പി ബര്‍ത്ത് ഡേയെന്നായിരുന്നു താരം പറഞ്ഞത്.

 ഫുക്രുവിനൊപ്പം ടിക് ടോക്

ഫുക്രുവിനൊപ്പം ടിക് ടോക്

ലോക് ഡൗണ്‍ സമയമായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങളെല്ലാം. ഇതുവരെ ചെയ്യാത്ത ടിക് ടോക്കിലും താന്‍ പരീക്ഷണം നടത്തുന്നുണ്ടെന്ന് ആര്യ പറഞ്ഞിരുന്നു. ഫുക്രുവിനൊപ്പം ടിക് ടോക് ചെയ്യാത്തതിനെക്കുറിച്ച് കുറേ പേര്‍ ചോദിച്ചിരുന്നുവെന്നും ആ പരാതി തീര്‍ക്കുകയാണെന്ന് പറഞ്ഞായിരുന്നു ആര്യ എത്തിയത്. നീ കണ്ണോട് എന്ന ഗാനമായിരുന്നു ഇരുവരും പാടി അഭിനയിച്ചത്. ഈ വീഡിയോ പോസ്റ്റ് ചെയ്യാനായി അവന്റെ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു.

എലീനയുടെ ആശംസ

എലീനയുടെ ആശംസ

ഫുക്രുവിന്റെ അടുത്ത സുഹൃത്താണ് എലീന. ബിഗ് ബോസില്‍ വെച്ചായിരുന്നു ഇരുവരും സുഹൃത്തുക്കളായി മാറിയത്. എന്നും ഈ സൗഹൃദം തങ്ങള്‍ നിലനിര്‍ത്തുമെന്ന് ഇരുവരും പറഞ്ഞിരുന്നു. ഫോര്‍മലായി ബര്‍ത്ത് ഡേ പറഞ്ഞ എലീന ഫുക്രുവിനെ മിസ്സ് ചെയ്യുന്നുണ്ടെന്നും പറഞ്ഞിരുന്നു. തുടക്കത്തില്‍ താനും എലീനയെ തെറ്റിദ്ധരിച്ചിരുന്നുവെന്നും പിന്നീടാണ് അവളുടെ ക്യാരക്ടര്‍ മനസ്സിലായതെന്നുമായിരുന്നു ഫുക്രു പറഞ്ഞത്.

അനുമോളുടെ ആശംസ

അനുമോളുടെ ആശംസ

ഹാപ്പി ബര്‍ത്ത് ഡേ ഫുക്രുവെന്ന് പറഞ്ഞായിരുന്നു അനുമോള്‍ എത്തിയത്. ഫുക്രുവിനൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോ ഒരു ഷോയിലോ അല്ലെങ്കിൽ ഒരു സോഷ്യല്‍ മീഡിയയിലോ ഒരാളുടെ അഭിനയം അല്ലേൽ അതിലെ അവതരണം നിങ്ങൾക്ക് നെഗറ്റീവായി തോന്നിയിട്ടുണ്ടെൽ അത് ഒരിക്കലും അയാളുടെ വ്യക്തി ജീവിതവുമായി അല്ലേൽ പേഴ്സണല്‍ ക്യാരക്ടറുമായോ ബന്ധിപ്പിക്കാൻ ശ്രമിക്കരുതെന്നും അനു കുറിച്ചിട്ടുണ്ട്.

 വ്യക്തിപരമായുള്ള പെരുമാറ്റം

വ്യക്തിപരമായുള്ള പെരുമാറ്റം

ടെലിവിഷന്‍ ഷോകളിൽ കണ്ടത് കൊണ്ട് വെറുക്കുന്നു എന്നതിൽ തെറ്റു പറയുന്നില്ല. ബട്ട് അയാൾ വ്യക്തിപരമായി നമ്മളോട് എങ്ങനെ പെരുമാറുന്നുവോ എങ്ങനെ ഫ്രണ്ട് ലി ആയിരുന്നുവോ അതുപോലെ ആ ഒരു ഫ്രണ്ട്ഷിപ് നമ്മൾ തിരിച്ചും കൊടുക്കുന്നു അത് അത്രെ ഉള്ളു. ഇവിടെ ആരെയും സപ്പോർട്ട് ചെയ്യുകയോ വെറുപ്പിക്കുകയോ ചെയ്യുന്നില്ല അയാൾ നമുക്ക് തരുന്ന ഫ്രണ്ട്ഷിപ്പും റെസ്‌പെക്ടറും നമ്മൾ തിരിച്ചു കൊടുക്കുന്നു അത്രെ ഉള്ളു. വ്യക്തിപരമായ ജീവിതത്തെയോ ക്യാരക്ടറിനെയോ വെച്ചല്ല ജഡ്ജ് ചെയ്യേണ്ടതെന്നും അനുമോള്‍ കുറിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X