തെറി വിളിച്ചാലാണ് ഏറ്റവും കൂടുതല്‍ റീച്ച് കിട്ടുക; സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന കണ്ടന്റിനെ പറ്റി ഫുക്രു
ചെറിയ കുട്ടികളൊക്കെ സംസാരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്ന പല വാക്കുകളുമാണ് ഉപയോഗിക്കുന്നത്
സോഷ്യല്‍ മീഡിയയിലൂടെ വൈറലായി പിന്നീട് സ്വന്തമായൊരു നിലയിലേക്ക് വളര്‍ന്ന് വന്ന താരമാണ് ഫുക്രു. ടിക് ടോക് വീഡിയോസിലൂടെയാണ് ഫുക്രു ശ്രദ്ധേയനാവുന്നത്. ഇടയ്ക്ക് ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കാന്‍ പറ്റിയതോടെ താരത്തിന്റെ ജീവിതവും മാറി. രണ്ടാം സീസണിലാണ് ഫുക്രു മത്സരിച്ചിരുന്നത്.
ഇപ്പോള്‍ സിനിമയിലേക്ക് കൂടി ചുവടുറപ്പിച്ച ഫുക്രു തന്റേതായ കണ്ടന്റുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനും ശ്രമിക്കാറുണ്ട്. തുടക്കം മുതല്‍ മുന്‍വിധിയോടെയാണ് തന്നെ പലരും കണ്ടിട്ടുള്ളതെന്ന് പറയുകയാണ് താരം. പലരും എന്നെ പരിചയപ്പട്ടതിന് ശേഷമാണ് നിന്നെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നത് ഇങ്ങനെയായിരുന്നില്ലെന്ന് പറയുന്നതെന്ന് ഫുക്രു വ്യക്തമാക്കുന്നു.
മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ തെറി വിൡും ടോക്‌സിക് കണ്ടന്റുകളും വൈറലാവുന്നതിന്റെ കാരണവും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് വൈറല്‍ കണ്ടറ്റുകളുടെ പൊതു സ്വഭാവത്തെക്കുറിച്ച് ഫുക്രു പറഞ്ഞത്.

'എന്നെ പരിചയപ്പെട്ടതിന് ശേഷം നിന്നെ കുറിച്ച് ഇങ്ങനെയായിരുന്നില്ല വിചാരിച്ച് വെച്ചിരുന്നതെന്നാണ് പലരും പറയുക. ആ മറുപടി മതി മുന്നോട്ട് പോകാന്‍. ആളുകള്‍ നമ്മളെ കുറിച്ചൊന്നും അറിയാതെ ജഡ്ജ് ചെയ്ത് വെച്ചിരിക്കുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ സമാധാനമാണ്. പിന്നെ എല്ലാ ആളുകള്‍ക്കും പലതരം അഭിപ്രായങ്ങളുണ്ടാവും. അതിനോട് നമ്മളും യോജിക്കണം.
സോഷ്യല്‍ മീഡിയയില്‍ തെറി പറയുന്ന വീഡിയോ കണ്ടന്റുകള്‍ക്കൊക്കെ വലിയ റീച്ചാണ് കിട്ടുക. ഞാന്‍ ചെയ്യുന്ന വീഡിയോകളില്‍ തെറി പറയുന്ന സന്ദര്‍ഭം ഉണ്ടായാല്‍ പോലും ഞാന്‍ ബീപ് സൗണ്ട് ഉള്‍പ്പെടുത്തിയേ വീഡിയോയാണ് അപ്ലോഡ് ചെയ്യുകയുള്ളൂ.
ചെറിയ കുട്ടികളൊക്കെ വന്ന് സംസാരിക്കുമ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്ന പല വാക്കുകളും ഉപയോഗിക്കുന്നതായി കാണാം. കാരണം കുട്ടികളെയൊക്കെ അത്രമാത്രമാണ് ഓരോ പോസ്റ്റും സ്വാധീനിക്കുന്നതെന്ന്', ഫുക്രു പറയുന്നു.
'ടോക്സിക് കണ്ടന്റുകള്‍ക്കും വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ കിട്ടുന്നത്. തെറി വിളിച്ച് കഴിഞ്ഞാല്‍ റീച്ചിന്റെ അങ്ങേയറ്റമാണ്. അതൊക്കെ ഒരു സൈഡിലൂടെ പോകുന്നുണ്ട്. അതിനെ പറ്റി പറഞ്ഞിട്ട് കാര്യമില്ല. ആളുകള്‍ ഇതിനോട് പൊരുത്തപ്പെട്ട് വരികയാണ്. രണ്ട് മൂന്ന് തവണ കേട്ട് കഴിയുമ്പോള്‍ അത് മോശമല്ലാത്ത കാര്യമായി തോന്നും. പിന്നീട് കുട്ടികളും അത് ഉപയോഗിച്ച് തുടങ്ങും. ഇതിനെ പറ്റി സംസാരിച്ചിട്ട് കാര്യമില്ല.

ഇത്തരം കാര്യങ്ങളൊക്കെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ടോക്സിക്കായതും ബോഡി ഷെയിമിങ്ങ് കണ്ടന്റുകളൊന്നും ചെയ്യില്ലെന്നാണ് തീരുമാനം.പിന്നെ പൊളിറ്റിക്കല്‍ കറക്ടസൊക്കെ ശ്രദ്ധിക്കാറുമുണ്ട്. അത്തരം കാര്യങ്ങളൊക്കെ മനപ്പൂര്‍വ്വം പഠിച്ച് വരികയാണ്. ഇടയ്ക്ക് അറിയാതെ നമ്മുടെ ശ്രദ്ധയില്ലാതെ ചിലത് വന്ന് പോകും. ആരെയും കളിയാക്കാന്‍ നോക്കാറില്ല.
നേരത്തെ ആളുകളെ കളിയാക്കാന്‍ തമാശയെന്ന് പറഞ്ഞ് ഉപയോഗിച്ചിരുന്ന പല വാക്കുകളും ശരിയല്ലെന്നാണ് തോന്നുന്നത് ഇപ്പോഴാണ്. ആളുകളെ അവരുടെ രൂപത്തെ നോക്കി കളിയാക്കുന്നതൊക്കെ ഒരു ശീലത്തിന്റെ ഭാഗമായി മാറിയ കാര്യങ്ങളാണ്. ഇതൊക്കെ അറിയാതെ തന്നെ പറഞ്ഞുപോകും. ഇത്തരം കാര്യങ്ങളിലെല്ലാം ഇപ്പോള്‍ ശ്രദ്ധിക്കാറുണ്ട്.
നൂറ് ശതമാനവും സംസാരിക്കുന്നത് ശരിയായ കാര്യങ്ങളാണ് എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഇപ്പോള്‍ പ്രത്യേകമായൊരു പരിശ്രമം വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ ചെയ്യുന്നുണ്ട്. സുഹൃത്തുക്കളുമായി സംസാരിക്കുമ്പോള്‍ പോലും ശ്രദ്ധിച്ച് തുടങ്ങി. പിന്നെ വര്‍ഗീയത കലര്‍ത്തിയും വ്യക്തിപരമായി അധിക്ഷേപിച്ചും ഇതുവരെ ഉപയോഗിച്ച വാക്കുകളെല്ലാം സ്വയം തുരുത്താന്‍ എല്ലാവരും ശ്രമിച്ചു തുടങ്ങണമെന്നും', ഫുക്രു പറയുന്നു.
കൃഷ്ണജീവ് എന്നാണ് യഥാര്‍ഥ പേരെങ്കിലും സോഷ്യല്‍ മീഡിയിയല്‍ ഫുക്രുവായിട്ടാണ് താരം അറിയപ്പെടുന്നത്. ഫ്രീക്കന്‍ ഗെറ്റപ്പില്‍ വന്ന് സോഷ്യല്‍ മീഡിയയെ കൈയ്യടക്കിയ ഫുക്രുവിന് തുടക്കം മുതലിങ്ങോട്ട് വിമര്‍ശനങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളു.
ബൈക്കില്‍ ചീറി പാഞ്ഞ് പോകുന്നതടക്കം യുവാക്കള്‍ക്കിടയില്‍ തരംഗമായെങ്കിലും പരിഹാസങ്ങളാണ് കൂടുതലായും താരത്തെ തേടി വന്നത്. എന്നാല്‍ പല കാര്യങ്ങളിലും വ്യക്തമായ നിലപാടുകളാണ് ഫുക്രു മുന്നോട്ട് വെക്കുന്നത്.


Click it and Unblock the Notifications