'പ്രണയമില്ല... ഡീപ്പായ ഫ്രണ്ട്ഷിപ്പ്, ബൗണ്ടറി കടന്ന് ഞങ്ങൾ പോവില്ല, വിഷമിപ്പിക്കില്ലെന്ന് കുടുംബത്തോട് പറഞ്ഞു'
ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തി ഒരുമിച്ച് താമസിച്ച് തുടങ്ങുമ്പോൾ പലതരത്തിലുള്ള ബോണ്ടുകൾ അവിടെ സൃഷ്ടിക്കപ്പെടും. അതിൽ പ്രണയം, ഫ്രണ്ട്ഷിപ്പ്, സഹോദര സ്നേഹം എല്ലാം ഉൾപ്പെടും. എന്നാൽ ജാസ്മിൻ ജാഫറും ഗബ്രി ജോസും ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരിക്കാനെത്തിയശേഷം ഇരുവർക്കും ഇടയിലുള്ള ബോണ്ടെന്താണെന്ന് പ്രേക്ഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇരുവരുടെയും ബോണ്ട് പ്രണയമാണെന്നാണ് കൂടുതലും വ്യാഖ്യാനിക്കപ്പെട്ടത്.
അതേ കുറിച്ച് ഹൗസിൽ വെച്ച് അവതാരകൻ മോഹൻലാൽ ചോദിച്ചപ്പോൾ ക്ലാരിറ്റി ഇല്ലായ്മയാണ് ഞങ്ങളുടെ ക്ലാരിറ്റി എന്നാണ് ഇരുവരും മറുപടി നൽകിയത്. എന്ന് അത്തരത്തിൽ ഒരു മറുപടി നൽകിയത് ഇരുവർക്കും നേരെ സൈബർ ബുള്ളിയിങും ഹേറ്റും വരാൻ കാരണമായിരുന്നു. ഇപ്പോഴിതാ സീസൺ അവസാനിച്ച് അഞ്ച് മാസം പിന്നിടുമ്പോൾ തങ്ങളുടേത് ഏത് തരത്തിലുള്ള ബോണ്ടാണെന്നതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ജാസ്മിനും ഗബ്രിയും.

ജാസ്മിന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് ഇരുവരും വ്യക്തവും കൃത്യവുമായ മറുപടി നൽകിയത്. തങ്ങളുടേത് സ്പെഷ്യലായ ഡീപ്പ് ഫ്രണ്ട്ഷിപ്പ് ബോണ്ട് മാത്രമാണെന്നാണ് ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞത്. തങ്ങൾക്ക് ഒരിക്കലും പ്രണയിക്കാൻ കഴിയില്ലെന്നും ഇരുവരും പറഞ്ഞു. ഗബ്രിയുടേയും ജാസ്മിന്റേയും വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ആദ്യമായി പരിചയപ്പെട്ടപ്പോൾ ഞങ്ങൾ അടുക്കുമോയെന്ന് പോലും തോന്നിയില്ല.
പിന്നീട് ഓരോ ഗെയിം കഴിയുന്തോറും അടുപ്പം വന്നു. പിന്നെ ഷോ ഞങ്ങളെ അടുപ്പിക്കാൻ നോക്കിയിട്ടുണ്ട്. കൂടാതെ ഞങ്ങളുടെ ജീവിതത്തിൽ ചില കോ ഇൻസിഡൻസുണ്ട്. ഞങ്ങൾ ഓഡീഷനിൽ വെച്ച് കണ്ടിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും രാത്രി ഉറങ്ങാത്തവരാണ്. കാരണം അവിടുത്തെ സാഹചര്യത്തിൽ ആദ്യമൊക്കെ ഉറങ്ങാൻ ബുദ്ധിമുട്ടാണ്. ഞങ്ങൾ അല്ല ആദ്യം ക്ലോസായത്. നോറയും രതീഷാക്കയും ഞങ്ങളുമാണ്.
ഞങ്ങൾ നാലുപേരും ഒരുമിച്ച് രാത്രികളിൽ ആദ്യമൊക്കെ ഒരുപാട് സംസാരിക്കുമായിരുന്നു. പിന്നീട് അവർ പോയപ്പോൾ ഞങ്ങൾ മാത്രമായി. കൂടാതെ ഹൗസിലുള്ളവർ പുതിയ നറേറ്റീവ് കൊണ്ടുവരാൻ തുടങ്ങി. ഞങ്ങളെ ഒറ്റപ്പെടുത്തി. അങ്ങനെ ബോണ്ടിങ്ങ് ശക്തമായി. ഞാൻ ജാസ്മിനോട് പറഞ്ഞ എല്ലാ കാര്യങ്ങളും ടെലികാസ്റ്റ് ചെയ്തിരുന്നുവെങ്കിൽ എനിക്ക് ഇത്ര നെഗറ്റീവ് വരില്ലായിരുന്നു. ഫ്രണ്ട്ഷിപ്പിന് മുകളിൽ ഒരു ഇഷ്ടം ജാസ്മിനോട് എനിക്ക് തോന്നിയിരുന്നു.
ഞങ്ങൾ തമ്മിൽ അത് സംസാരിച്ചിരുന്നു. ജാസ്മിനും ഒരു ഫീലിങ്സുണ്ടായിരുന്നു. എന്നെ ജാസ്മിൻ പാംമ്പർ ചെയ്തപ്പോൾ ഞാനും അത് ഓവറാക്കി ഗബ്രി പറയുന്നു. ഞാൻ ഹൗസിനുള്ളിൽ നിന്ന് സങ്കടപ്പെട്ടത് ഗബ്രിക്ക് മനസിലാകും. മറ്റുള്ളവർക്ക് അത് സിംപതി ക്രീയേറ്റ് ചെയ്യുന്നത് പോലെ തോന്നും എന്നാണ് ജാസ്മിൻ പറഞ്ഞത്. ഹൗസിൽ നിന്നും ഒരാൾ പുറത്ത് പോയാൽ ആ ലോകത്ത് നിന്നും ഒരാൾ മരിച്ച് പോകുന്നത് പോലെയാണ്.

അതുകൊണ്ട് കൂടിയാണ് ജാസ്മിൻ എന്റെ ഫോട്ടോയോട് സംസാരിച്ചത്. പിന്നെ കയ്യിൽ പിടിച്ചതും നെറ്റിയിൽ ഉമ്മ കൊടുത്തതുമൊന്നും എന്റെ വീട്ടുകാർക്ക് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. എന്നെ അവർക്ക് അറിയാം. റിയലായി നിന്നതുകൊണ്ടാണ് നെഗറ്റീവാണെന്ന് അറിഞ്ഞിട്ടും ഞങ്ങൾ വഴിപിരിഞ്ഞ് പോകാതിരുന്നത് ഗബ്രി കൂട്ടിച്ചേർത്തു.
ഇനി പറയാൻ പോകുന്നതാണ് നിങ്ങൾക്കുള്ള ഞങ്ങളുടെ ക്ലാരിറ്റി. ഞങ്ങൾ രണ്ടുപേരും രണ്ട് ബാഗ്രൗണ്ടിൽ നിന്നും വരുന്ന ആളുകളാണ്. ഞങ്ങളുടേത് രണ്ട് റിലീജിയണാണ്. പക്ഷെ ഇതൊന്നും കൊണ്ടല്ല ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഞങ്ങൾ തമ്മിൽ ആദ്യം മുതലുള്ള ഒരു ബോണ്ടിങ്ങുണ്ട്. ഫ്രണ്ട്ഷിപ്പുണ്ട്.
അതാണ് ഞങ്ങൾ ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്. റിലേഷൻഷിപ്പിലേക്ക് ആ ബോണ്ടിനെ കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. പ്രണയം ഞങ്ങൾക്ക് രണ്ടുപേർക്കും പ്രാക്ടിക്കലല്ല. ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. പോരാത്തതിന് ഞങ്ങൾ സെയിം ക്യാരക്ടറുമാണ്.
അതിനാൽ റിലേഷൻഷിപ്പുമായി മുന്നോട്ട് പോകാനാവില്ല. ഞങ്ങൾക്ക് ഫാമിലി വളരെ ഇംപോർട്ടന്റാണ്. അവരെ വിഷമിപ്പിക്കാൻ കഴിയില്ല. ഇപ്പോഴുള്ള സ്നേഹവും കരുതലും ഇഷ്ടമുള്ളയാളെന്ന രീതിയിലാണ്. ഞങ്ങൾ തമ്മിൽ വളരെ സ്പെഷ്യലായ ഡീപ്പായ ഫ്രണ്ട്ഷിപ്പാണുള്ളത്. ബൗണ്ടറി ഞങ്ങൾക്ക് അറിയാം അത് കടന്ന് പോകില്ല. നിങ്ങളെ ഞങ്ങൾ വിഷമിപ്പിക്കില്ലെന്ന് കുടുംബത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് ഇരുവരും പറഞ്ഞത്.


Click it and Unblock the Notifications











