ബിഗ് ബോസ് താരം ജാനകി സുധീർ കാത്തിരുന്ന ആ ദിവസം ഇങ്ങെത്തി

ഇത്തവണത്തെ ബിഗ് ബോസ് സീസൺ 4 സംഭവബഹുലമായ ഒരു ഷോ ആയിരുന്നു. ഷോ കഴിഞ്ഞ് ആഴ്ചകളായിട്ടും അതിലെ മത്സരാർത്ഥികളുടെ വിശേഷങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. പല പല സ്വപ്നങ്ങളുമായി എത്തിയ 20 പേരാണ് ഹൗസിനുള്ളിൽ മത്സരാർത്ഥികളായി എത്തിയത്. അങ്ങനെ എത്തിയ ഒരു മത്സരാർത്ഥികളിൽ ഒരാളാണ് ജാനകി സുധീറും.

ജാനകി സുധീറിന് ആദ്യത്തെ ഒരാഴ്ച മാത്രമേ ഷോയിൽ നിൽക്കാൻ കഴിഞ്ഞിരുന്നുള്ളു. എന്നാലും ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇടം നേടിയെടുക്കാൻ ജാനകിക്ക് സാധിച്ചു. ബിഗ് ബോസ് ഹൗസിൽ എത്തിയപ്പോൾ തൻ്റെ സിനിമ സ്വപ്നങ്ങളെക്കുറിച്ചും പങ്കുവെച്ചിരുന്നു. കൂടാതെ ജാനകിയുടെ റിലീസിനൊരുങ്ങുന്ന 'ഹോളിവുണ്ട്' എന്ന ചിത്രത്തെക്കുറിച്ചും മറ്റ് മത്സരാർത്ഥികളോട് പറഞ്ഞു. ഇപ്പോഴിതാ തൻ്റെ സിനിമയുടെ കൂടുതൽ വിശേഷങ്ങളാണ് പ്രേക്ഷകരുമായി താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

റിലീസിനൊരുങ്ങുന്ന ചിത്രം

തൻ്റെ പുതിയ ചിത്രമായ 'ഹോളിവുണ്ട്' റിലീസിനൊരുങ്ങിന്ന സന്തോഷ വാർത്തയാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 12 ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യും. സ്വവർഗ്ഗാനുരാഗികളുടെ കഥ പറയുന്ന ചിത്രം കൂടിയാണ് 'ഹോളിവുണ്ട്'. ചിത്രത്തിലെ കേന്ദ്ര നായിക വേഷമാണ് ജാനകി സുധീർ ചെയ്യുന്നത്. ജാനകിയ്ക്ക് ആദ്യം വന്നിരുന്നത് ചിത്രത്തിലെ രണ്ടാമത്തെ നായിക വേഷമാണ്. എന്നാൽ അഭിനയ സാധ്യതയുള്ള കേന്ദ്ര കഥാപാത്രത്തെ ജാനകി തന്നെ ചോദിച്ചു വാങ്ങി.

അത്തരം ഒരു കഥാപാത്രത്തെ വളരെ കംഫർട്ട് ആയി അവതരിപ്പിക്കാൻ സാധിച്ചു, 'ഹോളിവുണ്ട്' എന്ന സിനിമ തന്നെ സംബന്ധിച്ച് വലിയ പ്രതീക്ഷ തരുന്ന ഒന്നാണെന്നും ജാനകി പറഞ്ഞു.

സിനിമയിലേക്ക് എത്താൻ കുറേ ബുദ്ധിമുട്ടി

സിനിമയിൽ അവസരങ്ങൾക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടിയ താരം കൂടിയാണ് ജാനകി സുധീർ. തന്റെ സിനിമ സ്വപ്നത്തിലേക്ക് അടുക്കാനുള്ള വലിയൊരു സാധ്യതയുമായാണ് ജാനകി ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയത്. എന്നാൽ ഏഴ് ദിവസം കൊണ്ട് പുറത്തേക്ക് വരാനായിരുന്നു വിധി. എന്നിരുന്നാലും തനിക്ക് സിനിമയിൽ അവസരം ലഭിക്കാറുണ്ടെന്ന് ജാനകിയുടെ രണ്ടാം വരവിൽ മറ്റ് മത്സരാർത്ഥികളോട് പങ്കുവെച്ചു.

ചിത്രങ്ങൾ

ഒമർ ലുലു ചിത്രമായ ചങ്ക്‌സിലുടെയാണ് ജാനകി അഭിനയ രംഗത്തേക്ക് എത്തിയത്. കൂടാതെ ദുൽഖർ സൽമാൻ ചിത്രം ഒരു യമണ്ടൻ പ്രേമകഥയിലും താരം ചെറിയൊരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ നിരവധി മലയാള സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. സന്ദീപ് ആർ നിർമ്മിച്ച അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന 'ഹോളിവുണ്ട്' എന്ന നിശബ്ദചിത്രം സഹസ്രാര സിനിമാസിൻ്റെ ബാനറിലാണ് റിലീസിനൊരുങ്ങുന്നത്.

രണ്ട് പെൺകുട്ടികൾ തമ്മിലുള്ള പരിശുദ്ധ പ്രണയത്തിൻ്റെ വൈകാരികമായ കഥയാണ് സിനിമയിലൂടെ ആവിഷ്ക്കരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഏറെക്കാലത്തിനു ശേഷമാണ് ഒരു നിശബ്ദ സിനിമ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
ബി​ഗ് ബോസ് വീട്ടിൽ

'ബിഗ് ബോസ് ഹൗസിൽ നിന്ന് ആദ്യ ആഴ്ച പുറത്തായപ്പോൾ എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. എന്റെ ഐഡന്റിറ്റി കാണിക്കാൻ പോലും സമയം കിട്ടിയിരുന്നില്ല. ഒരാഴ്ച മാത്രമേ നിൽക്കാൻ സാധിച്ചുവുള്ളൂ എങ്കിലും എനിക്ക് പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു. അത് ഒരു ചെറിയ കാര്യമല്ല. സിനിമകളിൽ അഭിനയിച്ചിട്ട് കിട്ടാത്ത സ്വീകരണമാണ് ബിഗ് ബോസിന് ശേഷം പ്രേക്ഷകരിൽ നിന്നും ലഭിച്ചത്,' ജാനകി പറയുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X