For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനിതുവരെ ഒരു സ്ത്രീയെ ചുംബിച്ചിട്ടില്ല, അതുകൊണ്ട് ലിപ് ലോക്ക് സീൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ജാനകി സുധീർ

  |

  ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധനേടിയ ഒരു മത്സരാർത്ഥിയാണ് ജാനകി സുധീർ. നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെങ്കിലും ബിഗ് ബോസിലൂടെയാണ് ജാനകിയെ മലയാളികൾ അടുത്തറിയുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ നേടാനും ജാനകിയ്ക്ക് കഴിഞ്ഞു. എന്നാൽ ആദ്യ ആഴ്ചയിൽ തന്നെ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോവുകയും ചെയ്തു.

  അടുത്ത് റിലീസായ ഹോളിവുണ്ട് ആണ് ജാനകി സൂധീറിന്റെ പുതിയ ചിത്രം. സ്വവർഗാനുരാഗികളായ രണ്ട് സ്ത്രീകളുടെ കഥയാണ് പറയുന്നത്. സിനിമ ഇതിനോടകം തന്നെ സമൂഹത്തിൽ ഒട്ടനവധി ചർച്ചകൾക്ക് കാരണമായി. ലെസ്ബിയൻ പ്രണയകഥ പറഞ്ഞെത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ജാനകി സുധീർ ആയിരുന്നു. സിനിമയുടെ പ്രൊമോഷൻ്റെ ഭാ​ഗമായി നിരവധി അഭിമുഖങ്ങൾ ജാനകി സുധീർ ഇതിനോടകം തന്നെ നൽകി കഴിഞ്ഞു. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  'സിനിമയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നത് എൻ്റെയൊരു ആ​ഗ്രഹമായിരുന്നു. സൈലന്റ് മൂവി ആയതുകൊണ്ടുതന്നെ അഭിനയത്തിന് നല്ല പ്രാധാന്യമുണ്ടായിരുന്നു. അങ്ങനെ സിനമയിലെ ആ മെയിൻ റോൾ ഞാൻ ചോദിച്ച് വാങ്ങുകയായിരുന്നു'.

  'ലെസ്ബിയൻ സ്റ്റോറി ആയതുകൊണ്ടു തന്നെ ചില കാര്യങ്ങൾ നേരിടേണ്ടി വന്നു. പിന്നെ ചിത്രത്തിൽ അത്ര ഇന്റിമസി വരുന്നില്ല. ഒരു ലിപ് ലോക്ക് സീൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു ചെയ്യാൻ'.

  Also Read: നിങ്ങൾ ഡാൻസ് ചെയ്യുമ്പോൾ സ്‌റ്റേജ് പൊളിഞ്ഞ് വീഴുമോ? താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെക്കുറിച്ച് ദേവി ചന്ദന

  'കാരണം ഞാനിതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്നമായിരുന്നു. പക്ഷെ നമ്മുടെ ടീം നല്ല സപ്പോർട്ടായിരുന്നു. അവസാന ഭാഗമായപ്പോഴാണ് ഈ സീനൊക്കെ ഷൂട്ട് ചെയ്തത്. അപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദമായി. പിന്നെ അത് ചെയ്യുകയായിരുന്നു'.

  'പ്രൊഡ്യൂസറിന് അദ്ദേഹം ചെലവാക്കിയതിന്റെ ഇരട്ടി പൈസ എന്തായാലും കിട്ടി. അത് നമ്മുക്ക് എല്ലാവർക്കും സന്തോഷം തന്ന കാര്യമാണ്. സിനിമയെ കുറിച്ച് നന്നായി അറിയാവുന്നവർക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്. നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് കുറേ പേർ വിളിച്ചു പറഞ്ഞിരുന്നു'.

  'സിനിമയിൽ സീൻ ഉണ്ടെന്ന് വിചാരിച്ച് പോയവർക്കൊക്കെ ഒരടിയായി. കാരണം അവർ വിചാരിക്കുന്ന ഒരു സംഭവം സിനിമയിൽ ഇല്ല'.

  'ആദ്യമൊന്നും വീട്ടിൽ നിന്ന് സപ്പോർട്ട് ഒന്നും ഇല്ലായിരുന്നു. അവർക്ക് ഒടുവിൽ മനസിലായി, എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന്. പിന്നെ ഈ സിനിമയിൽ ഇങ്ങനെയൊക്കെ സീനുകളുണ്ടെന്ന് അമ്മയോട് പറഞ്ഞിരുന്നു. ഇത് ഞാനായിട്ട് ആദ്യമായി ചെയ്യുന്നത് ഒന്നുമല്ല. പുറത്തുള്ള ആളുകൾക്കൊക്കെ ഇത് സിംപിൾ ആണ്. അതൊരു സമൂഹത്തിൻ്റെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. അവിടെ നിന്ന് മാറുമ്പോൾ നമ്മുക്ക് ലോകമെന്താണെന്ന് കുറച്ചു കൂടി മനസിലാകും. അതൊക്കെ ഞാൻ അമ്മയോട് പറഞ്ഞു'.

  Also Read: ബി​ഗ് ബോസ് കഴിഞ്ഞ് ഒരുവർഷത്തിന് ശേഷം കണ്ടുമുട്ടി സായ് വിഷ്ണുവും മണിക്കുട്ടനും

  'ഇപ്പോൾ ഏറെക്കുറേ അമ്മക്ക് മനസിലായി. അതുകൊണ്ട് പിന്നെ ഒന്നും പറയാറില്ല. ഇപ്പോൾ എന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് ഞാൻ എത്തി. അരിവാൾ എന്നൊരു സിനിമ പുതിയതായി കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഇതും ഒരു അവാർഡ് ടൈപ്പ് സിനിമ തന്നെയാണ്. ഒരു ട്രൈബൽ സ്റ്റോറിയാണ്. വയനാട്ടിലാണ് ഷൂട്ടിങ്ങൊക്കെ. അടുത്തമാസം 15 മുതൽ അതിന്റെ ചിത്രീകരണം തുടങ്ങും'.

  Also Read: 'വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം', സന്തോഷം പങ്കുവെച്ച് സജിത ബേട്ടിയുടെ ഭർത്താവ് ഷമാസ്

  സമൂഹ മാധ്യമങ്ങളിലെ നെ​ഗറ്റീവ് കമൻ്റുകൾക്ക് പിറകെ പോകാറില്ല. പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. എന്റെ സ്വാതന്ത്ര്യമാണ് ഞാൻ ചെയ്യുന്നത്. പിന്നെ എന്റെ വ്യക്തിസ്വാതന്ത്ര്യമാണ്, ഞാൻ എന്ത് ചെയ്യണം, ഞാൻ എങ്ങനത്തെ ഫോട്ടോ എടുക്കണം എന്നുള്ളത്. അത് മറ്റൊരാളെ വേദനിപ്പിക്കാത്ത തരത്തിലാണ് ഞാൻ എന്റെ കാര്യങ്ങൾ ചെയ്യുന്നത്.

  Read more about: bigg boss
  English summary
  Bigg Boss Fame Janaki sudheer Open ups About Liplock Seen In Holy Wound Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X