For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫിൽറ്റർ ഇടുമ്പോൾ നിനക്ക് കുറച്ച് വൃത്തിയുള്ളത് ഇട്ടൂടേ', ജാസ്മിനോട് അത് പറഞ്ഞത് നന്നായെന്ന് നിമിഷയോട് ആരാധകർ

  |

  ബി​ഗ് ബോസ് സീസൺ നാല് ഏറ്റവും സംഭവ ബഹുലമായ ഒരു സീസൺ ആയിരുന്നു. ഒരുപാട് നാടകീയതകൾക്കൊടുവിലാണ് ഷോ അവസാനിച്ചത്. ഈ സീസണിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ എം മൂസ. തൻ്റെ ശരികളിലൂടെയും നിലപാടുകളിലൂടെയുമാണ് ജാസ്മിൻ ഷോയിൽ മത്സരിച്ചത്. ഈ സീസണിലെ വിന്നറാകാൻ വരെ സാധ്യതയുള്ള മത്സാരാർതഥി കൂടിയായിരുന്നു ജാസ്മിൻ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 67-ാം ദിവസം ഷോയിൽ നിന്ന് അപ്രതീക്ഷിതമായി ജാസ്മിൻ വാക്ക് ഔട്ട് നടത്തി.

  ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ജാസ്മിന്‍ പുറത്തേക്ക് പോയതെന്ന് താരം പറഞ്ഞിരുന്നു. എങ്കിലും നിരവധി ആരാധകരെ നേടിയായിരുന്നു ജാസ്മിന്‍ ബിഗ് ബോസ് വീടിന് പുറത്തേക്ക് വന്നത്. ബിഗ് ബോസിൽ നിന്ന് നല്ല സൗഹൃദവും ജാസ്മിന്‍ സ്വന്തമാക്കിയിരുന്നു. നിമിഷയായിരുന്നു ജാസ്മിന്റെ ഏറ്റവും അടുത്ത സുഹൃത്ത്. നിമിഷ പുറത്ത് പോയതോടെ റിയാസ് ആയിരുന്നു ജാസ്മിന്റെ കൂട്ട്. ബിഗ് ബോസില്‍ നിന്ന് പുറത്തുവന്നതിന് ശേഷവും ഇവർ തമ്മില്‍ നല്ല സൗഹൃദത്തിലാണ്.

  ജാസ്മിന്‍ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇവരുെട സൗഹൃദത്തെക്കുറിച്ച് വീണ്ടും ചർച്ചയാകാൻ കാരണം. ജാസ്മിൻ പങ്കുവെച്ച ഒരു ചിത്രത്തിന് കമൻ്റുമായി എത്തിയിരിക്കുകയാണ് നിമിഷ. എഡിറ്റ് ചെയ്ത ഒരു ചിത്രമാണ് ജാസ്മിന്‍ പങ്കുവെച്ചിട്ടുള്ളത്. അതിനു ചുവടെ നീ എന്തിനാണ് ഇങ്ങനെ ഫോട്ടോ എഡിറ്റ് ചെയ്യുന്നത് എന്ന് ചോദ്യവുമായാണ് നിമിഷ എത്തിയത്. നിമിഷയുടെ ചോദ്യത്തെ പിന്തുണച്ച് നിരവധി ആരാധകരും പോസ്റ്റിനു ചുവടെ എത്തി.

  Also Read: 'ആരുടെയൊക്കെയോ കൈകൾ കൊണ്ട് തന്നെ സംഭവിച്ചു' എന്ന് ഉറച്ച് വിശ്വസിക്കുകയാണ്, മണിയുടെ മരണത്തെക്കുറിച്ച് അനിയൻ

  ഞങ്ങള്‍ക്കും ഇതുതന്നെയാണ് ജാസ്മിനോട് ചോദിക്കാനുള്ളതെന്നാണ് ആരാധകരും പറയുന്നത്. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടിയും വളരെ രസകരമാണ്. 'ഫ്രീയായി എഡിറ്റ് ചെയ്യേണ്ട എന്ന് കരുതി ഇന്‍സ്റ്റഗ്രാം ഫില്‍റ്റര്‍ ഇട്ട് എടുത്തതാണ് ഈ പാവങ്ങള്‍' എന്നാണ് ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി. ഇതിനും നിമിഷ മറുപടി നൽകുന്നുണ്ട്. 'ഫില്‍റ്റര്‍ ഇടുമ്പോള്‍ ഒരു വൃത്തിയുള്ളതൊക്കെ ഇടണ്ടേ..' എന്നാണ് നിമിഷ മറുപടി പറഞ്ഞത്. ഇതോടെ കമന്റുകള്‍ കൊണ്ട് നിറയുകയാണ് ജാസ്മിന്റെ പുതിയ പോസ്റ്റ്.

  Also Read: ഭാര്യ സോനുവിൻ്റെ ബാറ്റിം​ഗ് അടിപൊളി, ചിരിച്ച് മടുത്തെന്ന് ബഷീർ, നല്ലൊരു ​ഗൃഹനാഥനാണ് ബഷീർ എന്ന് ആരാധകർ

  ജാസ്മിന്റെ ചിത്രത്തിന് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. നിമിഷ പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വളരെ മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. ഇതോടെ ജാസ്മിന് ട്രെയിനിങ് നല്‍കാനാണ് ചിലര്‍ ആവശ്യപ്പെടുന്നത്. ബിഗ് ബോസിന് ശേഷം ജാസ്മിനും നിമിഷയും ഒരുമിച്ച് ഫിറ്റ്‌നസിന്റെ പല ട്രെയിനിങ് സെക്ഷനുകളും ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപെട്ട നിരവധി വീഡിയോകളും പങ്കുവെക്കാറുണ്ട്.

  Also Read: 'അവൻ്റെ മരണം ഷോക്കായിരുന്നു', ഡിപ്രഷനിലേക്ക് വരെ പോയി, കോളേജിൽ തന്നെ ഒറ്റപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വിൻസി

  'ബിഗ് ബോസിന്റെ ഒരു സീസണ്‍ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അങ്ങനെയാണ് ഞാന്‍ അതിനകത്തേക്ക് വരുന്നത്. പിന്നെ പുറത്തേക്ക് ഇറങ്ങി പോയത് സെല്‍ഫ് റെസ്‌പെക്ട് കൊണ്ടാണ്. ഈയൊരു ഷോ യില്‍ നമുക്ക് ആരെയും എന്തും വിളിക്കാം. കുറേ ലിമിറ്റേഷന്‍ ഉണ്ട്'.

  'പിന്നെ ഇമോഷണലി ആരെ വേണമെങ്കിലും ശല്യപ്പെടുത്താം, അതിന്റെ പേരിലൊന്നും നമ്മളെ പുറത്താക്കില്ല. ശാരീരിക ഉപദ്രവം നടത്താന്‍ പാടില്ല. പുറത്താണെങ്കില്‍ കത്തിയെടുത്ത് കുത്തുന്നതും മറ്റുമൊക്കെയാണ് ശാരീരിക ഉപദ്രവം എന്നൊക്കെ പറയുമ്പോള്‍ അത് കുറച്ച് കൂടുതൽ അല്ലേ'.

  'ബിഗ് ബോസ് ഹൗസില്‍ ഒരാള്‍ തള്ളിയിട്ടാല്‍ പോലും അത് ശാരീരിക ഉപദ്രവമാണ്. എന്തെങ്കിലും തെണ്ടിത്തരം ആരെങ്കിലും കാണിച്ചാല്‍ ഞാന്‍ അത് കേറി ചോദിക്കും. അതാണെന്റെ സ്വഭാവം. അത് ആരാണെന്ന് നോക്കില്ല. ഞാന്‍ ഇടപ്പെട്ട തൊണ്ണൂറ്റിയൊന്‍പത് പ്രശ്‌നങ്ങളും എന്റേത് ആയിരുന്നില്ല. അങ്ങനൊരു സ്വഭാവമാണ് ആണ് എനിക്ക്', വാക്കൗട്ട് നടത്തിയതിനെക്കുറിച്ച് ജാസ്മിൻ മോഹൻലാലിനോട് പറഞ്ഞത് ഇപ്രകാരമാണ്.

  Read more about: bigg boss
  English summary
  Bigg Boss Fame Jasmine M Moosa Shared A photo And Nimisha Comment Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X