മുകളില്‍ പോയി എന്റെ മകനെ കണ്ടിട്ട് പോവൂ! ഇനി ഒരൊറ്റ പ്രാര്‍ത്ഥന! സലീം കുമാറിനെക്കുറിച്ച് ജിന്റോ

സഹപ്രവര്‍ത്തകരുമായി അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു സലീം കുമാര്‍. അസുഖബാധിതനായിരുന്നപ്പോഴും തന്നെ കാണാനെത്തുന്നവരെ നിരാശരാക്കാറില്ലായിരുന്നു അദ്ദേഹം. ആറ് വര്‍ഷമെടുത്ത് പണിത ലാഫിങ് വില്ല ചുറ്റിക്കാണിക്കാനും, തമാശകള്‍ പറയാനും, നല്ല ഭക്ഷണങ്ങള്‍ വിളമ്പാനുമൊക്കെ മുന്നില്‍ തന്നെയുണ്ടാവാറുണ്ട്. പറ്റുന്ന പോലെ വര്‍ക്കൗട്ടുകളൊക്കെ ചെയ്യാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. സലീം കുമാറിനൊപ്പമുള്ള ഫോട്ടോയും ചേര്‍ത്തായിരുന്നു ജിന്റോ കുറിപ്പ് പങ്കുവെച്ചത്.

അന്ന് സലീമേട്ടൻ പറഞ്ഞുതന്ന ഒരു കാര്യമുണ്ട്. നമുക്ക് ഈ ലോകത്ത് നിന്ന് ഒന്നും കൊണ്ടുപോകാൻ പറ്റത്തില്ല. അപ്പോൾ ഞാൻ പറഞ്ഞു. എന്റെ മരണശേഷം ബോഡി കൊണ്ടുപോകുമ്പോൾ എന്റെ രണ്ടു കൈകളും പുറത്തേക്കിട്ട് കൊണ്ടുപോകണമെന്ന്. ഞാൻ മരിച്ചു കിടക്കുമ്പോഴും ഈ ലോകത്തിന് ഒരു സന്ദേശം എങ്കിലും കൊടുക്കാൻ കഴിയുമല്ലോ. അപ്പോൾ സലീമേട്ടൻ പറഞ്ഞു അത് എനിക്ക് കാണേണ്ടി വരില്ല നീ മരിക്കുന്നതിനു മുമ്പ് ഈ ലോകം വിട്ട് ഞാൻ പോയിട്ടുണ്ടാവും . അപ്പോൾ ഞാൻ. കുറച്ചു വർക്കൗട്ടുകൾ സലീമേട്ടന് ചെയ്യാൻ പറ്റുന്നത് ഞാൻ ക്ഷമയോടെ കാണിച്ചു കൊടുത്തു.

Jinto about Salim Kumar
Photo Credit: Salim Kumar / Facebook

ഇടയ്ക്ക് ഞാൻ വിളിച്ചപ്പോൾ പറഞ്ഞു അസുഖങ്ങളെല്ലാം പൂർണമായി മാറിയതായി തോന്നുന്നു. മര്യാദയ്ക്ക് ഞാൻ പറയുന്ന വർക്ക് ഔട്ടുകൾ ചെയ്തു പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരണം. അപ്പോൾ അദ്ദേഹം സങ്കടത്തോടെ പറഞ്ഞു. എനിക്കിനി കുറേ കാര്യങ്ങൾ കൂടി ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു . അപ്പോൾ ഞാൻ സലിമേട്ടനെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു ഞാൻ എന്റെ മരണശേഷം എന്റെ ബോഡി രണ്ട് കൈകളും പുറത്തിട്ട് കൊണ്ടുപോകുന്നത് കണ്ടിട്ട് സലീമേട്ടൻ ഈ ലോകം വിട്ടു പോകുള്ളൂ. എന്ന് പറഞ്ഞു അപ്പോൾ സലീമേട്ടൻ ഒന്ന് പോടാ എന്ന് സ്നേഹത്തോടെ വിളിച്ചു.

അവസാനമായി സലിം ചേട്ടനെ ഒരു നോക്കു കാണാൻ ഒത്തിരി ദൂരത്ത് നിന്നും ഞാൻ ഓടിയെത്തി അപ്പോഴേക്കും സലീമേട്ടൻ കത്തിത്തുടങ്ങിയായിരുന്നു. അത് ഞാൻ ഒത്തിരി നേരം നോക്കി നിന്നു. അപ്പോൾ സലീമേട്ടൻ എന്നോട് പറയുന്നതായി എനിക്ക് തോന്നി. നിനക്കെന്നെ കാണാൻ പോലും പറ്റിയില്ല അല്ലേ. മുകളിൽ പോയി എന്റെ മകനെ കണ്ടിട്ട് പോകൂ എന്ന്. അപ്പോൾ ഞാൻ മുകളിൽ ചെന്ന് അദ്ദേഹത്തിന്റെ മകനെ വിളിച്ചു . അപ്പോൾ വേറൊരു സുഹൃത്ത് എന്നോട് പറഞ്ഞു. റൂമിൽ മഞ്ഞുമ്മൽ ബോയ്സിന്റെ എല്ലാ ടീമുകളുടെ കൂടെ ഇരിക്കുകയാണ് വരാൻ പറ്റുമെന്ന് തോന്നുന്നില്ല ഞാൻ പറഞ്ഞു നോക്കാം.

അപ്പോൾ അവിടെ ഇരിക്കുന്നു. സലീം ഏട്ടന്റെയും മകനെയും ഫോട്ടോയിൽ നോക്കി മനസ്സ് വിഷമിച്ച് ഞാൻ നിന്നു. അപ്പോൾ സലിം ഏട്ടന്റെ മകൻ റൂമിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി വന്നു ഞാൻ ഒന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു. ആ വീട്ടിൽ നിന്നും ഞാൻ ഇറങ്ങുമ്പോൾ ഒന്നു മാത്രമേ പ്രാർത്ഥിച്ചു സലീം ഏട്ടനെ ഇനി ചെയ്തുതീർക്കാൻ ഉള്ളത്. സലിം ഏട്ടന്റെ മകനെ കൊണ്ട് സാധിക്കട്ടെ ദൈവമേ അതിനുള്ള വഴികൾ അവനു തെളിയിച്ചു കൊടുക്കണമേ എന്നായിരുന്നു കുറിപ്പ്.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X