കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ഉണ്ടായ അനുഭവം! അമിതാഭ് ബച്ചന്റെ വാക്കുകള്‍ ഏറ്റെടുത്ത് കിടിലം ഫിറോസ്
ബിഗ് ബോസ് താരം എന്നതിലുപരി അവതാരകനും സാമൂഹിക പ്രവര്‍ത്തകനുമൊക്കെയാണ് കിടിലം ഫിറോസ്. സിനിമകളിലും ടെലിവിഷന്‍ പരിപാടിയിലുമൊക്കെ ചുവടുറപ്പിച്ചിരിക്കുന്ന താരം ഒത്തിരിയാളുകളെ സഹായിക്കുന്നതിലും മുന്നിലാണ്. അതേ സമയം സോഷ്യല്‍ മീഡിയ പേജിലൂടെ ചിന്തിപ്പിക്കുന്ന എഴുത്തുകളുമായിട്ടും താരം എത്താറുണ്ട്.
അത്തരത്തില്‍ ബോളിവുഡിലെ സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ പറഞ്ഞ ചില കാര്യങ്ങള്‍ തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഫിറോസിപ്പോള്‍. വലിയൊരു നടനാണെങ്കിലും തന്നെക്കാളും വലിയ ആളുകള്‍ ഉണ്ടാവുമെന്ന ചിന്ത തനിക്ക് വന്നതിനെ പറ്റിയാണ് അമിതാഭ് ബച്ചന്‍ ഒരിക്കല്‍ പറഞ്ഞത്. ഇക്കാര്യമാണ് ഫിറോസും സൂചിപ്പിച്ചിരിക്കുന്നത്.

'അമിതാഭ് ബച്ചന്‍ ഒരിക്കല്‍ പറഞ്ഞൊരു കാര്യമുണ്ട് അദ്ദേഹം കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന സമയത്ത് അദ്ദേഹത്തിനുണ്ടായൊരു അനുഭവത്തെ കുറിച്ച്. സംഭവം ഏതാണ്ട് ഇങ്ങനെയാണ്..
അമിതാഭ് ബച്ചന്‍ ഒരു വിമാന യാത്ര ചെയ്യുകയായിരുന്നു. പ്ലെയിന്‍ ഷര്‍ട്ടും പാന്റും ധരിച്ച ഒരു മാന്യന്‍ അദ്ദേഹത്തിന്റെ അരികിലായി വന്നിരുന്നു കാഴ്ചയില്‍ അയാളൊരു സാധാരണക്കാരനാണ്. മുന്നിലും പിന്നിലുമുള്ള മറ്റ് യാത്രക്കാര്‍ അമിതാഭ് ബച്ചനെ തിരിച്ചറിയുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്യുമ്പോഴും ഈ മാന്യന്‍ മാത്രം അദ്ദേഹത്തോട് ഒന്നും മിണ്ടാതെ അയാളുടെ കാര്യങ്ങളിലേക്ക് മാത്രമൊതുങ്ങി ഇരിക്കുന്നു.
ഇടയ്ക്കിടെ അയാള്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ചായ കൊടുത്തപ്പോള്‍ അയാള്‍ ഒന്നും മിണ്ടാതെ അത് നുണഞ്ഞു. ബച്ചന്‍ അയാളെ നോക്കി പുഞ്ചിരിച്ചു, സംഭാഷണം ആരംഭിക്കാന്‍ ശ്രമിച്ചു. അദ്ദേഹം വിനയത്തോടെ പുഞ്ചിരിച്ചുകൊണ്ട് , 'ഹലോ' എന്നു പറഞ്ഞു.
'നിങ്ങള്‍ സിനിമ കാണാറുണ്ടോ?' മാന്യന്‍ മറുപടി പറഞ്ഞു, 'ഓ, വളരെ അപൂര്‍വ്വമായി. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒന്ന് കണ്ടു.'
ബച്ചന്‍ താന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കാര്യം സൂചിപ്പിച്ചു. അദ്ദേഹം പ്രതികരിച്ചു, 'ഓ, അത് കൊള്ളാലോ. താങ്കള്‍ എന്ത് ചെയ്യുന്നു.. മാന്യന്‍ ബച്ചനോടും ചോദിച്ചു?' ബച്ചന്‍ 'ഞാനൊരു നടനാണ്.
അയാള്‍ തലയാട്ടി, 'ഓ, നൈസ്!' വീണ്ടും വായനയിലേക്ക് പോയി. പിന്നീട് ബച്ചന്‍ ഒന്നും അദ്ദേഹത്തോട് മിണ്ടിയില്ല, ഇറങ്ങിയപ്പോള്‍, വെറുതെ അദ്ദേഹത്തിന് കൈ കൊടുത്ത് ബച്ചന്‍ പറഞ്ഞു 'നിങ്ങളോടൊപ്പം യാത്ര ചെയ്തത് വ്യത്യസ്തമായൊരു അനുഭവമായിരുന്നു. എന്റെ പേര് അമിതാഭ് ബച്ചന്‍!'

മാന്യന്‍ ഒരു പുഞ്ചിരിയോടെ കൈ കൊടുത്തു പറഞ്ഞു, 'നന്ദി... നിങ്ങളെ കണ്ടുമുട്ടിയതില്‍ സന്തോഷം. ഞാന്‍ ജെആര്‍ഡി ടാറ്റയാണ് (ടാറ്റയുടെ ചെയര്‍മാന്‍)!'
ഈ അനുഭവക്കുറിപ്പ് അമിതാഭ് ബച്ചന്‍ ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്... 'നിങ്ങള്‍ എത്ര വലിയ ആളാണെന്ന് നിങ്ങള്‍ കരുതിയാലും, അതിലും വലിയ ഒരാള്‍ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. താഴ്മയുള്ളവരായിരിക്കുക അതിനായിരിക്കും എപ്പോഴും വില. പരക്കട്ടെ പ്രകാശം...' എന്നും പറഞ്ഞാണ് ഫിറോസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേ സമയം ഈ കഥയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍പ് മറ്റ് ചില നടന്മാരുടെ പേരിനൊപ്പം സമാനമായ രീതിയില്‍ കഥ പ്രചരിച്ചിരുന്നു. അന്ന് താരങ്ങള്‍ക്ക് മാറ്റമുണ്ട്. എന്തായാലും പറയാനുദ്ദേശിച്ച സന്ദേശം എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആയത് കൊണ്ട് കുഴപ്പമില്ലെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.


Click it and Unblock the Notifications











