ലിപ് ലോക്കും അതീവ ഗ്ലാമറസ് വേഷവും, അക്ഷയ് രാധാകൃഷ്ണനൊപ്പം ലെച്ചുവിന്റെ റൊമാൻസ്, വീഡിയോ വൈറൽ!
മുഴുനീള വേഷം സിനിമയിൽ ചെയ്താൽ കിട്ടാത്ത പ്രശസ്തി ചിലപ്പോൾ അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ വളരെ കുറച്ച് സീനുകളിൽ മാത്രം ചെയ്താൽ അഭിനേതാക്കൾക്ക് കിട്ടും. അത്തരത്തിൽ കൈയ്യടി നേടിയ ഒരു നടിയാണ് ലെച്ചുവെന്ന് അറിയപ്പെടുന്ന ഐശ്വര്യ.
തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ ക്ലൈമാക്സിനോട് അടുക്കുമ്പോഴാണ് ലെച്ചു മനീഷ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് വളരെ കുറച്ച് മിനുട്ടകൾ മാത്രം നീളുന്ന സീനിൽ നൂറ് ശതമാനവും കൊടുത്ത് പെർഫോം ചെയ്തു ലെച്ചു. അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
മലയാളം കൃത്യമായി വഴങ്ങാത്ത മലയാളിയായി ലെച്ചു കാണികളെ ചിരിപ്പിച്ചു. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം ലെച്ചുവിനെ അധികം സിനിമകളിൽ കണ്ടിട്ടില്ല. പിന്നീട് താരത്തെ പ്രേക്ഷകർ അടുത്തറിയുന്നത് ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരാർഥിയായി എത്തിയപ്പോഴാണ്. ആഫ്രിക്കയിൽ വളർന്ന ലെച്ചു പാട്നർക്കൊപ്പം മുംബൈയിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.
അഭിനയം, മോഡലിങ്, ഡാൻസ് എന്നിവയാണ് ലെച്ചുവിന്റെ കരിയർ. ഹൗസിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായതാണ് ലെച്ചു. ആരോഗ്യസ്ഥിതി വളരെ അധികം മോശമായപ്പോൾ ലെച്ചു താൽക്കാലികമായി ഹൗസിനോട് വിടപറഞ്ഞു.

മൂന്ന് മാസമായുള്ള പീരിയഡ്സും വയറുവേദനയും ഛർദ്ദിയുമെല്ലാം കൊണ്ട് വല്ലാതെ അവശനിലയിലായിരുന്നു ലെച്ചു. ലെച്ചുവിന്റെ ചിരിക്കും ഡാൻസിനുമായിരുന്നു ആരാധകർ കൂടുതൽ. ഹൗസിൽ നിന്നും പുറത്തിറങ്ങി അസുഖം സുഖപ്പെട്ടശേഷം കേരളത്തിലേക്ക് എത്തിയിരുന്നു ലെച്ചു. തന്റെ സഹമത്സരാർഥികളായ മനീഷ, ഏയ്‍ഞ്ചലിൻ തുടങ്ങിയവരെല്ലാം സന്ദർശിച്ച് വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു ലെച്ചു.
ഇപ്പോൾ തിരികെ മുംബൈയിൽ എത്തിയിരിക്കുകയാണ് താരം. അതേസമയം കഴിഞ്ഞ ദിവസമാണ് ലെച്ചുവിന്റെ ഏറ്റവും പുതിയ മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങിയത്.
രഹ് ഗയീ അധൂരീ എന്ന് തുടങ്ങുന്ന മ്യൂസിക്ക് ആൽബം വൈറലാണ്. ശൈലേഷ് ശശീന്ദ്രൻ സംവിധാനം ചെയ്ത മ്യൂസിക്ക് ആൽബം സൈന മ്യൂസിക്കിന്റെ യുട്യൂബ് ചാനൽ വഴിയാണ് റിലീസ് ചെയ്തത്. ലെച്ചുവും നടൻ അക്ഷയ് രാധാകൃഷ്ണനുമാണ് മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. പ്രണയം തന്നെയാണ് വീഡിയോയുടെ തീം.
അതീവ ഗ്ലാമറസായും ബോൾഡായും ചില സീനുകളിൽ ലെച്ചു പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ട്രെന്റിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന വീഡിയോ നോർത്ത് ഇന്ത്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മ്യൂസിക്ക് വീഡിയോ കാണുമ്പോൾ ബോളിവുഡ് ടച്ച് ഫീൽ ചെയ്യുന്നുവെന്നും കമന്റുകളുണ്ട്.

മറ്റുള്ള കമന്റുകളിൽ ഏറെയും ലെച്ചുവിന്റെ ബോൾഡ് അറ്റംമ്റ്റിനെ പ്രശംസിച്ചുള്ളതാണ്. അക്ഷയിയും ആദ്യമായാണ് ഇത്തരത്തിൽ ഒരു മ്യൂസിക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് ശ്രദ്ധിക്കപ്പെടുന്നത്. വെള്ളേപ്പമാണ് അക്ഷയിയുടെ ഏറ്റവും പുതിയ ചിത്രം.
നന്നായി പരിശ്രമിച്ചാൽ ലെച്ചുവിന് നായികയായി ശോഭിക്കാൻ സാധിക്കുമെന്നും കമന്റുകൾ വരുന്നുണ്ട്. ബിഗ് ബോസിൽ പങ്കെടുക്കവെ താൻ നേരിട്ട ലൈംഗീകാതിക്രമങ്ങളെ കുറിച്ച് ലെച്ചു വെളിപ്പെടുത്തിയിരുന്നു. വർഷങ്ങളോളം ആരും സഹായിക്കാനില്ലാതെ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് ലെച്ചു പറഞ്ഞപ്പോൾ കേട്ട് നിന്നവരുടേയും കണ്ണ് നിറഞ്ഞു.
ബിഗ് ബോസിന് ശേഷമുള്ള എല്ലാ അഭിമുഖങ്ങളിലും പാട്നർക്കൊപ്പുമാണ് ലെച്ചു എത്തിയത്. ഇരുവരും ഇപ്പോൾ ലിവിങ് ടുഗെതറാണ്. ദിസ് ഈസ് ലെച്ചുഗ്രാം എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഏറെ ആക്റ്റീവ് ആയിട്ടുള്ള ലെച്ചുവിന് ബിഗ് ബോസ് പ്രവേശനത്തിന് മുമ്പ് തന്നെ 73000 ല്‍ അധികം ഫോളോവേഴ്സുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ. എപ്പിസോഡുകൾ കാണുമ്പോൾ ബിഗ് ബോസ് വീട് മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞിരുന്നു ലെച്ചു.


Click it and Unblock the Notifications