അത് ഭയങ്കര ഷോക്കായിരുന്നു, എനിക്ക് മനസാക്ഷിയില്ലേന്ന് ചോദിച്ചത് റോബിന്റെ ഗെയിം പ്ലാനാണോ? എൽപി പറയുന്നത് ഇങ്ങനെ

ബിഗ് ബോസ് സീസൺ 4 അവസാനിച്ചിട്ട് ആഴ്ചകൾ ആയെങ്കിലും അതിൽ പങ്കെടുത്ത മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സീസണിൻ്റെ പ്രത്യേകതയായിരുന്നു ശക്തയായ സ്ത്രീകളുടെ സാന്നിധ്യം. സ്ത്രീ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ലക്ഷ്മി പ്രിയ. തുടക്കം മുതലെ തനിക്ക് പറയാനുള്ള കാര്യങ്ങൾ ഒരു മറയും കൂടാതെ സംസാരിച്ചും പ്രവൃത്തിച്ചുമാണ് ലക്ഷ്മി എന്ന മത്സാരാർത്ഥി നൂറ് ദിവസം ബിഗ് ബോസ് ഹൗസിൽ അതിജീവിച്ച് നിന്നത്.

ഷോയുടെ തുടക്കം മുതൽ തന്നെ ലക്ഷ്മി ഗെയിമുകളിൽ സജീവമായിരുന്നു. മറ്റ് പല മത്സരാർത്ഥികളും ആദ്യം തന്നെ ലക്ഷ്മിക്കെതിരെ തിരിഞ്ഞിരുന്നു. ആദ്യത്തെ ആഴ്കളിൽ സുചിത്രയും ലക്ഷ്മിക്കെതിരെ രംഗത്ത് വന്നു. ലക്ഷ്‍മി പ്രിയ മറ്റുള്ളവർക്ക് മേൽ അധികാര ഭാവം കാണിക്കുന്നുവെന്നായിരുന്നു സുചിത്രയുടെ പരാതി.

മറ്റ് പല മത്സരാർത്ഥികൾക്കും ഇതേ പരാതി ലക്ഷ്‍മി പ്രിയക്ക് നേരെ ഉയർത്തി. ഹൗസിനുള്ളിൽ വെച്ച് സ്ത്രീ മത്സരാർത്ഥികളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഹരാസ്മെന്റും ഒറ്റപെടലുകളും ഏറ്റുവാങ്ങിയ വ്യക്തി താനെണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിലെ കട്ടൻ വിത്ത് ഇമ്മിട്ടി എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി പ്രിയ മനസ്സ് തുറന്നത്.

റോബിനുമായുള്ള കോമ്പോ

ഹൗസിനുള്ളിൽ റോബിനുമായുള്ള കോമ്പോയെ പറ്റി അവതാരകൻ ചോദിച്ചു. 'ബിഗ് ബോസ് ഹൗസിലെ ആദ്യ ആഴ്ചകളിൽ റോബിനുമായി നല്ല തല്ലുണ്ടാക്കിയ ആളാണ് ഞാൻ. ഇഷ്ടപ്പെടാത്ത കാര്യം റോബിൻ എന്നല്ല എന്റെ അച്ഛൻ വന്ന് പറഞ്ഞാലും ഞാൻ കോട്ടോണ്ടിരിക്കുന്ന ആളല്ല. അപ്പോൾ തന്നെ അതിനക്കുറിച്ച് പറയുകയും ചെയ്യും. ആദ്യത്തെ ആഴ്ചയിൽ എന്നോട് അന്നഴുകിയത് അപ്പൻ എന്ന പഴഞ്ചൊല്ല് പറഞ്ഞതിന് റോബിനോട് നല്ല രീതിയിൽ വഴക്കിട്ടിട്ടുണ്ട്', ലക്ഷ്മി പ്രിയ പറയുന്നു.

മറ്റ് മത്സരാർത്ഥികൾ ഒറ്റപ്പെടുത്തി

'പക്ഷെ പിന്നീട് അങ്ങോട്ട് ഞങ്ങൾ തമ്മിലുള്ള അടുപ്പം വല്ലാതെ കൂടി. സ്ത്രീകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഹരാസ്മെൻ്റും ഒറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങിയ വ്യക്തി ഞാനാണ്. മത്സരാർത്ഥികൾ 20 പേരുണ്ടെങ്കിലും മറ്റുള്ളവർ ചേർന്ന് ഒറ്റപ്പെടുത്തുന്ന അവസ്ഥയുണ്ടായി. ആദ്യത്തെ ആഴ്ചകളിൽ വീട്ടിൽ പോകണം എന്ന് പറഞ്ഞ് നടന്ന ഞാനാണ് അവിടെ 100 ദിവസം നിന്നിട്ട് ഇറങ്ങിയത്', ലക്ഷ്മി സന്തോഷത്തോടെ പറഞ്ഞു.

റോബിനാണ് മോട്ടിവേറ്റ് ചെയ്യുന്നത്

'ഞാൻ ഹൗസിനുള്ളിൽ ഒറ്റക്ക് ഇരുന്നാൽ എൻ്റെയടുത്ത് വന്ന് ഇരുന്ന് ആശ്വസിപ്പിക്കുകയും എന്നെ മോട്ടിവേറ്റ് ചെയ്ത് വീണ്ടും മത്സരിക്കാനുള്ള ഊർജവും തന്നിരുന്നത് റോബിൻ മാത്രമാണ്. ഞാൻ ഒരു ഗെയിം പ്ലാനുമില്ലാതെയാണ് ഹൗസിലേക്ക് വന്നതെന്ന് മനസ്സിലാക്കിയിട്ടുള്ള ആൾ റോബിനാണ്. ജെയിൽ ടാസ്ക്കിനിടെ റോബിൻ എനിക്ക് വേണ്ടി തോറ്റ് തന്നിരുന്നു', ലക്ഷ്മി വ്യക്തമാക്കി.

'ടാസ്ക്കുകളിൽ ഒന്നും കൂടുതൽ മികവ് കാണിക്കാൻ കഴിയുന്ന ആളല്ല ഞാൻ. ഒരു ടാസ്ക്കിൽ നന്നായി ചെയ്യാത്തത് കൊണ്ട് ജെയിൽ നോമിനേഷനിൽ വന്നു. റോബിനുമുണ്ടായിരുന്നു. ജെയിൽ നോമിനേഷൻ ടാസ്ക്കിൽ നമ്മൾക്ക് തോൽക്കാം, എന്നിട്ട് ഒരുമിച്ച് ജയിലിൽ പോകാം. ജയിലിൽ ഒരുപാട് നേരം കുറേയധികം കാര്യങ്ങൾ സംസാരിക്കാല്ലോ എന്ന് പറഞ്ഞു', ലക്ഷ്മി പറയുന്നു.

'ടാസ്ക്കിൻ്റെ സമയം ആയപ്പോൾ റോബിൻ വാക്ക് പാലിച്ചു, മത്സരത്തിനിടയിൽ ഞാൻ പറഞ്ഞ കാര്യം ഓർത്തതുമില്ല. ടാസ്ക്കിൽ ഞാനും ബ്ലെസ്ലിയും ഒരേ പോയിൻ്റ് നേടി ജയിച്ചു. റോബിൻ മാത്രം ജയിലിൽ പോയി. അതിന് ശേഷം റോബിൻ എന്നോട് വന്ന് എനിക്ക് മനസാക്ഷി ഉണ്ടോ ചേച്ചി എന്ന് ചോദിച്ച് കരഞ്ഞു. എനിക്ക് അത് ഭയങ്കര ഷോക്ക് ആയിരുന്നു', ലക്ഷ്മി വ്യക്തമാക്കി.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
റോബിൻ്റെ ​ഗെയിം പ്ലാൻ

മനസാക്ഷി ഉണ്ടോ എന്ന് പറഞ്ഞ് കരഞ്ഞത് റോബിൻ്റെ ഗെയിം പ്ലാനാണോ ?

'അതൊന്നും എനിക്ക് അറിയില്ല. ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ ഓരോ മത്സരാർത്ഥികൾക്കും അവരുടേതായ ഗെയിം പ്ലാൻ ഉണ്ടാകും. അതിനെ ഞാൻ ബഹുമാനിക്കുന്നു. അങ്ങനെ അല്ലാതെ വരുന്നവർ മണ്ടന്മാരാണ് എന്നെപ്പോലെ. അതുകൊണ്ടായിരിക്കാം എനിക്ക് ആ വീട്ടിൽ ഒരുപാട് കരയേണ്ടി വന്നത്', ലക്ഷ്മി പറഞ്ഞു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X