For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹിച്ച് മടുത്തെന്ന് ബ്ലെസ്ലി, ബി​ഗ് ബോസിനകത്തും പുറത്തും ഒരേ പോലെ ആയിരിക്കണമെന്ന് ലക്ഷ്മിപ്രിയ

  |

  ബി​ഗ് ബോസ് സീസൺ 4 അവസാനിച്ച് ഒരു മാസം പിന്നിട്ടു. അടുത്ത സീസണിലേക്കുള്ള ചർച്ചകളും തുടങ്ങി. എങ്കിലും ബി​ഗ് ബോസ് സീസൺ നാലിനെക്കുറിച്ചുള്ള വിശേഷങ്ങൾക്ക് അവസാനം ആയിട്ടില്ല. ഇത്തവണത്തെ സീസണിൽ ആറ് പേരാണ് ഫൈനലിൽ എത്തിയത്. സൂരജ്, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ബ്ലെസ്ലി, ദിൽഷ എന്നിവരായിരുന്നു അത്.

  20 മത്സരാർത്ഥികൾ തമ്മിൽ വാശിയേറിയ മത്സരങ്ങളാണ് ഹൗസിൽ നടന്നത്. സ്നേഹവും സൗഹൃദവും വാക്ക് തർക്കങ്ങളും പ്രണയവുമൊക്കെ കലർന്നൊരു സീസൺ ആയിരുന്നു സീസൺ നാല്. ആരും പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും വിവാദങ്ങളും എല്ലാം ബി​ഗ് ബോസ് മലയാളത്തിലെ നാലാം സീസണിനെ കേന്ദ്രീകരിച്ച് നടന്നു. ന്യൂ നോർമൽ എന്ന ടാ​ഗ് ലൈനോടെ നടന്ന നാലാം സീസൺ എല്ലാം കൊണ്ടും വ്യത്യസ്തമായിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

  നാലാം സീസണിൽ പങ്കെടുത്ത മത്സരാർത്ഥികളെല്ലാം ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. എല്ലാ മത്സരാർത്ഥികൾക്കും സ്വന്തമായി ആർമിയും ആരാധകരുമുണ്ട്. വീടിനകത്ത് ഉണ്ടായിരുന്നപ്പോൾ ഉടലെടുത്ത പ്രശ്നങ്ങൾ മത്സരാർഥികൾ ഫിനാലെ കഴിഞ്ഞ ശേഷം സംസാരിച്ച് പരിഹരിച്ച് വീണ്ടും സൗഹൃദം പുതുക്കുകയും ചെയ്തു.

  ബി​ഗ് ബോസിൽ വെച്ച് ഏറ്റവും ശത്രുക്കൾ ആകുമെന്ന് പ്രേക്ഷകർ വിചാരിച്ചിരുന്നവർ ആയിരുന്നു ഡോക്ടർ റോബിനും ബ്ലെസ്ലിയും. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ സൗഹൃദ ദിനത്തോടെ പരിഹരിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. എല്ലാവരും ആരാധകർക്കായി വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെക്കാറുമുണ്ട്.

  'ഒരു വർഷത്തേക്ക് അരി വാങ്ങണ്ട', ബിഗ് ബോസിലെ ടാസ്ക്കുകളിൽ വിജയിച്ചതിൻ്റെ സമ്മാനം വീട്ടിലെത്തിയെന്ന് റോൺസൺ

  മത്സരാർത്ഥികളിൽ ഏറെപ്പേരും പരസ്പരമുള്ള പ്രശ്നങ്ങൾ പകുതിയിലേറെ സംസാരിച്ച് തീർത്തെങ്കിലും ഇപ്പോഴും പരിഹരിക്കപ്പെടാത്തത് ലക്ഷ്മിപ്രിയയും ബ്ലെസ്ലിയും തമ്മിലുള്ള പ്രശ്നങ്ങളാണ്. ഹൗസിലായിരിക്കുമ്പോൾ നിരവധി തവണ ലക്ഷ്മിയും ബ്ലെസ്ലിയും നേർക്കുനേർ നിന്ന് കൊമ്പുകോർത്തിട്ടുണ്ട്.

  '‍ഞങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് ആദ്യം നോക്കും, 10 വർഷം മുമ്പേ ​ഗോപി സുന്ദർ ഫാനാണ്'; അമൃതയും ​ഗോപി സുന്ദറും!

  ഇപ്പോഴിതാ ഇവർ വീണ്ടും നേർക്കുനേർ വന്നിരിക്കുകയാണ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിൽ എത്തിയപ്പോഴാണ് ഇരുവരും നേർക്ക് നേർ നിന്നത്. ബി​ഗ് ബോസിൽ വെച്ച് നടന്ന ലക്ഷ്മി പ്രിയയുടെ സംസാരം യൂട്യൂബേഴ്സ് റാപ് സോങ്ങ് ആയി ക്രിയേറ്റ് ചെയ്തിരുന്നു. ആ പാട്ട് പാടി കൊണ്ട് നിൽക്കുമ്പോൾ മടുത്ത് എന്ന് പറഞ്ഞ് വരികയാണ് ബ്ലെസ്ലി. ബി​ഗ് ബോസ് മത്സരം അവസാനിച്ചെന്നും ബ്ലെസ്ലി പറയുന്നുണ്ട്.

  ബി​ഗ് ബോസിനകത്തും പുറ്ത്തും ഒരുപോലെ നിൽക്കണമെന്ന് മറുപടി നൽകുകയാണ് ലക്ഷ്മി പ്രിയ. പ്രൊമോ വീഡിയോയിലൂടെയാണ് ഇരുവരും നേർക്കുനേർ നിൽക്കുന്നത് കാണിച്ചിരിക്കുന്നത്. കൂടാതെ മറ്റൊരു പ്രൊമോ വീഡിയോയിൽ ബ്ലെസ്ലിയെ ലക്ഷ്മിപ്രിയ കുറ്റപ്പെടുത്തുന്നതും കാണാം. ബ്ലെസ്ലി നന്നായി കഴിക്കുകയും വലിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും താൻ അത് കണ്ണുകൊണ്ട് കണ്ടതാണെന്നുമാണ് ലക്ഷ്മിപ്രിയ പറയുന്നത്.

  ഞങ്ങളുടെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു, ഞാനും ഇച്ചായനും മാനസികമായി തളർന്നു പോയെന്ന് ആലീസ് ക്രിസ്റ്റി

  അതേസമയം, വീഡിയോ വൈറലായതോടെ ലക്ഷ്മിപ്രിയയ്ക്കെതിരെ നിരവധി പേർ കമന്റുകളുമായി എത്തി. 'ബിഗ്‌ബോസ് കഴിഞ്ഞാലും ലൈറ്റും മൈക്കും കണ്ടാൽ അപ്പോൾ തന്നെ ലക്ഷ്മിപ്രിയ ബ്ലെസ്ലിയെ അങ്ങ് നോമിനേറ്റ് ചെയ്യും.' 'ഇജ്ജാതി അസൂയയും അഹങ്കാരവും, അവൻ വലിക്കുകയോ കുടിക്കുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ അതിന് ഇവിടെ ആർക്കാണ് പ്രശ്നം.'

  'ബ്ലസ്ലിയുടെ ​ഗെയിം കണ്ടിട്ടാണ് അവനെ ഇഷ്ടപ്പെട്ടത്, ലക്ഷ്മിപ്രിയ ബിഗ് ബോസ് തീർന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു' അങ്ങനെ തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്. ബി​ഗ് ബോസിലൂടെ ഏറ്റവും കൂടുതൽ ആരാധകരുണ്ടാക്കിയ മത്സാരാർഥികളിൽ ഒരാൾ ബ്ലെസ്ലിയായിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Fame Lekshmi Priya And Blesslee again fight Bigg boss Goes Viral on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X