For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗെയിമിൻ്റെ ഭാ​ഗമായി പലതും പറഞ്ഞിട്ടുണ്ട്, ചേച്ചി അത് മനസ്സിൽ വെക്കരുത്, കല്യാണം പോലും കഴിച്ചിട്ടില്ലെന്ന് അഖിൽ

  |

  ബി​ഗ് ബോസിലൂടെ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനായ മത്സരാർത്ഥിയാണ് കുട്ടി അഖിൽ. ബി​ഗ് ബോസ് റിയാലിറ്റി ഷോയിൽ വരുന്നതിന് മുമ്പ് കോമഡി സ്കിറ്റുകളിലൂടെ അഖിൽ ജനശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ് വീട്ടിൽ വന്നതോടെ അഖിലെന്ന വ്യക്തിയെ പ്രേക്ഷകർക്ക് അടുത്ത് അറിയാൻ സാധിച്ചു. ബി​ഗ് ബോസ് വീട്ടിൽ സുചിത്ര, അഖിൽ, സൂരജ് എന്നിവരായിരുന്നു കൂട്ട്.

  സുചിത്രയുടെയും അഖിലിൻ്റെയും കൂട്ട് കെട്ടിനെ സുഖിലെന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ വിളിച്ചിരുന്നത്. ഇരുവരും തമ്മിൽ പ്രണയമാണെന്നും ഇവരുടെ മകനാണ് സൂരജ് എന്നും പ്രേക്ഷകർ കഥകൾ മെനഞ്ഞു. പക്ഷെ ഇവർക്കൊന്നും താരങ്ങൾ കൃത്യമായി മറുപടി നൽകിയിരുന്നില്ല. ബി​ഗ് ബോസിന് ശേഷം മത്സരാർത്ഥികളെല്ലാവരും ഓരോ പരിപാടികളും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ്.

  ഇപ്പോഴിതാ ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക്കിൽ അതിഥികളായി എത്തിയത് റിയാസ്, അഖിൽ, ധന്യ, ബ്ലെസ്ലി, അശ്വിൻ, സൂരജ്, ലക്ഷ്മി പ്രിയ, ദിൽഷ എന്നിവരാണ്. ആരാദ്യം പാടും എന്ന റൗണ്ടിൽ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ​ഗാനമായിരുന്നു ഇവർക്ക് ലഭിച്ചത്. റിയാസ് വളരെ വേ​ഗത്തിൽ തന്നെ ഉത്തരം പറഞ്ഞു.

  എന്നാൽ ആ പാട്ടിൽ ഡാൻസ് ചെയ്യാൻ അവസരം കൊടുത്തത് എൽപിക്കും കുട്ടി അഖിലിനുമാണ്. ആ സമയത്ത് കുട്ടി അഖിൽ ലക്ഷ്മി പ്രിയയോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

  കുട്ടി അഖിൽ ലക്ഷ്മി പ്രിയയോട് പറയുന്നത് ഇങ്ങനെയാണ്: 'ചേച്ചി ബി​ഗ് ബോസ് ഹൗസിൽ മത്സരത്തിൻ്റെ ഭാ​ഗമായി ദേഷ്യപ്പെട്ടൊക്കെ സംസാരിച്ചിട്ടുണ്ടാകും, എന്നാൽ അതൊക്കെ ​ഗെയിമിൻ്റെ ഭാ​ഗം മാത്രമായിരുന്നു. ചേച്ചി അതൊന്നും മനസ്സിൽ വെച്ചുകൊണ്ട് ഈ ഡാൻസ് കളിക്കരുത്', അഖിൽ പറഞ്ഞു.

  Also Read: തൻ്റെ കരിയറിലെ ഹിറ്റ് ​ഗാനങ്ങൾക്ക് നൃത്തം ചെയ്തത് പീരിഡ്സ് ദിവസങ്ങളിലാണെന്ന് സായി പല്ലവി

  ബി​ഗ് ബോസ് വീട്ടിലെ കാര്യങ്ങളൊക്കെ കഴി‍ഞ്ഞില്ലേ അതൊന്നും ഞാൻ മനസ്സിൽവെച്ചിട്ടില്ലെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. ഏഴുമല പൂഞ്ചോല ആയത് കൊണ്ട് പിറക് വശത്ത് ചവിട്ടുന്ന രം​ഗം വരുമ്പോൾ ചേച്ചി ചവിട്ടരുത് , അവിടെയാണ് നാഡി ഞരമ്പുകൾ ഉള്ളത്. ഞാൻ ഇതുവരെ കല്യാണം പോലും കഴിച്ചില്ലെന്ന് അഖിൽ തമാശയിൽ പറയുന്നുണ്ട്.

  Also Read: ഭിന്നശേഷിക്കാരനായ ഒരു അനിയനുണ്ട്, 'അമ്മയായിരുന്നു എനിക്കെല്ലാം', അമ്മയുടെ വിയോഗത്തെക്കുറിച്ച് സാജൻ പള്ളുരുത്തി

  പ്രേക്ഷകർക്ക് ചിരിക്കാനുള്ള നർമ്മങ്ങളുമായാണ് ബി​ഗ് ബോസ് മത്സരാർത്ഥികൾ സ്റ്റാർട്ട് മ്യൂസിക്കിൽ എത്തിയിരിക്കുന്നത്. ബിഗ് ബോസ് സീസൺ 4ൽ പ്രേക്ഷകർ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു കുട്ടി അഖിൽ. ഷോ ആരംഭിക്കുന്നതിന് മുൻപ് തന്നെ സാധ്യത ലിസ്റ്റിൽ താരത്തിന്റെ പേര് ഇടംപിടിച്ചിരുന്നു. മത്സരത്തിൻ്റെ തുടക്കത്തിൽ വലിയ രീതിയിൽ അഭിപ്രായങ്ങൾ ഒന്നും പറഞ്ഞില്ലെങ്കിലും പോകെ പോകെ ബി​ഗ് ബോസ് ഹൗസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായി മാറിയിരുന്നു. ക്യാപ്റ്റനായിരിക്കെയാണ് അഖിൽ എവിക്ട് ആകുന്നത്.

  Also Read: ബികോം വിത്ത് ത്രീ സപ്ലി, ഞാൻ ജോലിക്ക് പോകില്ലാന്ന് വീട്ടുകാർക്ക് മുമ്പേ അറിയാം: അർജുൻ അശോകൻ

  'കുട്ടി അഖിലിന്റെ യഥാർത്ഥ പേര് അഖിൽ നായർ എന്നാണ്. എന്നാൽ നായർ ഇപ്പോൾ ഉപയോഗിക്കാറില്ല. താൻ പഠിച്ച ബാച്ചിൽ അഞ്ചോ ആറോ അഖിലുമാരുണ്ടായിരുന്നു. പല ഇനിഷ്യലുകളിൽ'.

  'തനിക്ക് ചങ്ങാത്തം സീനിയർ ചേട്ടന്മാരുമായിട്ടായിരുന്നുവെന്നും തന്നെ തിരിച്ചറിയാൻ വേണ്ടി അവരാണ് പേരിന് മുന്നിൽ കുട്ടി എന്ന് ചേർത്ത് വിളിക്കാൻ തുടങ്ങിയത്. രൂപത്തിലും പ്രായത്തിലും താനായിരുന്നു കൂട്ടത്തിൽ ചെറുത്. കോളേജിലെ പ്രിൻസിപ്പളും ടീച്ചേഴ്‌സുമെല്ലാം തന്നെ വിളിച്ചിരുന്നത് കുട്ടി എന്നായിരുന്നുവെന്നും അതേസമയം ജൂനിയേഴ്‌സിന് താൻ കുട്ടിച്ചേട്ടൻ ആയിരുന്നു', അഖിൽ പറയുന്നു.

  Read more about: bigg boss
  English summary
  Bigg Boss fame Lekshmi priya And Kutty Akhil are performing spadikam movie song Ezhumala poonchola
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X