ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണിത്, പുതിയ സന്തോഷം പങ്കുവെച്ച് മഞ്ജു പത്രോസ്

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഫാമിലി റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ആദ്യമായി മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. പിന്നീട് സീരിയലിലും സിനിമയിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ എത്തുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 2 ൽ ആയിരുന്നു മഞ്ജു മത്സരാർഥിയായി എത്തിയത്. ഷോയിലെ ശക്തയായ മത്സരാർഥിയായിരുന്നു മഞ്ജു.

manju

ബിഗ് ബോസിൽ മത്സരിക്കവെ സൈബർ ആക്രമണത്തിന് മഞ്ജു ഇരയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ കരിയറിലേയ്ക്ക് മടങ്ങി എത്തുകയാണ് താരം. ബിഗ് ബോസിൽ നിന്നും മടങ്ങിയെത്തിയ മഞ്ജു മിനിസ്ക്രീനിലും കൂടാതെ വ്‌ളോഗിങ്ങിലും സജീവമായിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാകുന്നത് നടിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ്. നടി രേവതിക്ക് ഒപ്പമുള്ള ഒരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നടി നൽകിയിരിക്കുന്ന അടിക്കുറിപ്പും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ...കിഴക്കമ്പലത്തു നിന്നുള്ള എന്റെ യാത്രയിൽ എനിക്ക് ഒരുപാട് ഭാഗ്യങ്ങൾ വന്നു ചേർന്നിട്ടുണ്ട്.. ഒരാഴ്ചയായി കിട്ടിയ ഭാഗ്യമാണ് എന്റെ അടുത്ത് നില്കുന്നത്.. നമ്മുടെ ഭാനുമതി.. എത്ര ലാളിത്യമാണ് അവർക്ക്.. ദൂരെ നിന്ന് കണ്ടു കൊണ്ടേയിരിക്കാൻ തോന്നും. 'ആ കണ്ണുകളിൽ ഇപ്പോഴും പണ്ടത്തെ കിലുക്കത്തിലെ നന്ദിനിയുടെ കുസൃതി ഒളിഞ്ഞിരിപ്പുണ്ട്.. രേവതി ചേച്ചി ഇഷ്ടം', മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചു. നടിയുടെ പോസ്റ്റിന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.. മഞ്ജുവിന് ആശംസയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. അതെ സമയം പുതിയ ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളൊ പുറത്തു വിട്ടിട്ടില്ല.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മറിമായത്തിലെ ശ്യാമളയാണ് ഏറ്റവും ആദ്യം ശ്രദ്ധിക്കപ്പെട്ട മഞ്ജുവിന്റെ കഥാപാത്രം. ഇത് കൂടാതെ മിനിസ്ക്രീനിൽ രസകരമായ കഥാപാത്രങ്ങളാണ് മഞ്ജു അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷനിൽ മാത്രമല്ല ,മുപ്പതിലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദിലീപ് ചിത്രമായ മൈ സാന്റയിലാണ് ഏറ്റവും ഒടുവിൽ മഞ്ജു അഭിനയിച്ച ചിത്രം

മഞ്ജു പത്രോസ് ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Read more about: biggboss manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X