ബിനു അടിമാലിയുമായിട്ടുണ്ടായ വഴക്ക് വേണ്ടിയിരുന്നില്ല! അദ്ദേഹത്തിന് എന്നോട് പിണക്കമുണ്ടാവുമെന്ന് മഞ്ജു

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെയാണ് മഞ്ജു സുനിച്ചന്‍ ശ്രദ്ധേയാവുന്നത്. ഈ ഷോ നടിക്ക് കൂടുതല്‍ വിമര്‍ശനങ്ങളാണ് നേടിക്കൊടുത്തത്. അതുപോലെ അടുത്തിടെ നടന്‍ ബിനു അടിമാലിയും മഞ്ജുവും തമ്മിലുണ്ടായ വാക്ക് തര്‍ക്കം വലിയ രീതിയില്‍ ചര്‍ച്ചയായി. ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ മഞ്ജു സുനിച്ചനും ബിനു അടിമാലിയും ഒരുമിച്ച് പങ്കെടുക്കുകയായിരുന്നു.

ശരീരത്തിന്റെ നിറവും ആകൃതിയുമൊക്കെ പറഞ്ഞ് കോമഡികള്‍ പറയുന്നതിനെ പറ്റിയാണ് ബിനു സംസാരിച്ചത്. അത് ബോഡി ഷേമിംഗ് അല്ലെന്ന് ബിനു പറഞ്ഞപ്പോള്‍ ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള മറുപടിയാണ് മഞ്ജുവും പറഞ്ഞത്. ഇത് വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ പിന്നീട് അത് വേണ്ടിയിരുന്നില്ലെന്ന് തനിക്ക് തോന്നിയെന്നു പറയുകയാണ് നടി ഇപ്പോള്‍. മൂവി ഓണ്‍ലൈന്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

 actress-manju-pathrose

'ഒരു സിനിമയുടെ പത്രസമ്മേളനത്തിനിടെയാണ് ബിനു അടിമാലിയുമായി അനാവശ്യമായൊരു വാക്കുതര്‍ക്കം ഉണ്ടാവുന്നത്. അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നി. പക്ഷേ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നൂറില്‍ നൂറ്റിയന്‍പത് ശതമാനവും ഞാന്‍ ഉറച്ച് നില്‍ക്കുകയാണ്. പക്ഷേ ആ വേദി അതിന് പറ്റിയതായിരുന്നില്ലെന്നും മിണ്ടാതിരിക്കാമായിരുന്നു എന്ന് പിന്നീട് തോന്നി. പക്ഷേ അതിനും എനിക്ക് സാധിക്കുമായിരുന്നില്ല. അതാണ് എന്റെ കുഴപ്പമെന്നാണ്,' മഞ്ജു പറയുന്നത്.

'ചിലപ്പോള്‍ ബിനു ചേട്ടന് എന്നോട് പിണക്കമായിരിക്കാം. പുള്ളി പറഞ്ഞത് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ബോഡി ഷെയിമിങ്ങ് അല്ലെന്നായിരിക്കാം. അവര്‍ക്ക് അങ്ങനെയല്ലായിരിക്കാം. പക്ഷേ അത് കേള്‍ക്കുന്ന നമുക്കാണ് അത് ഫീല്‍ ചെയ്യുന്നതെന്ന് പറയാന്‍ ശ്രമിച്ചതാണ് ഞാന്‍. പക്ഷേ അതിനെ വീണ്ടും ന്യായീകരിക്കാന്‍ ശ്രമിച്ചു. ഇതോടെ അങ്ങോട്ടും ഇങ്ങോട്ടും തര്‍ക്കമായി. പറഞ്ഞ കാര്യങ്ങള്‍ കറക്ടാണ്.

അതിന് ശേഷം വീണ്ടും ബിനു ചേട്ടനോട് സംസാരിച്ചിരുന്നു. പുള്ളിയ്ക്ക് കുറച്ച് വിഷമം ഉണ്ടെന്ന് തോന്നുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞതെന്താണെന്ന് കുറച്ച് കാലം കഴിയുമ്പോള്‍ അദ്ദേഹത്തിന് മനസിലാവും. പറഞ്ഞ കാര്യം കറക്ടാണെങ്കിലും ആ സമയത്ത് അത് വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ട്രോളുകള്‍ കണ്ടപ്പോള്‍ മനസിലായി. അത് വലിയ വാര്‍ത്തയായപ്പോള്‍ വേണ്ടായിരുന്നുവെന്ന് തോന്നി. നമ്മള്‍ പറഞ്ഞത് എത്രത്തോളം ശരിയാണെങ്കിലും അപ്പുറത്ത് ഇരിക്കുന്ന ആളുടെ അവസ്ഥ കൂടി മനസിലാക്കാമായിരുന്നു.'

 actress-manju-pathrose

ഇപ്പോള്‍ എന്നെ ഒന്നും ഭയപ്പെടുത്തുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഞാനൊരു ധൈര്യമുള്ള സ്ത്രീയായി. മോന്റെ കാര്യത്തിലെ ഭയമുള്ളു. അവന്‍ സേഫ് ആകണമെന്നേയുള്ളു. ആര്‍ട്ടിസ്റ്റ് എന്ന് പറയുന്നതൊരു ഭാഗ്യ പരീക്ഷണമാണ്. ദൈവം അനുഗ്രഹിച്ച് തന്നതാണ്. പക്ഷേ അവിടേക്ക് എന്റെ മകന്‍ വരണമെന്നില്ല. അവന് സ്ഥിര വരുമാനമുള്ളൊരു ജോലി വേണം. നാളെ എന്താവുമെന്നൊരു ആകുലതയില്‍ അവന്‍ ജീവിക്കണ്ട.

ഒരു മാസം വര്‍ക്ക് ഇല്ലെങ്കില്‍ ഇവിടുത്തെ എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ബാങ്ക് ബാലന്‍സ് കാലിയാകും. ശരാശരി ആര്‍ട്ടിസ്റ്റുകളുടെ കാര്യമാണ് പറയുന്നത്. ഇവര്‍ക്ക് പിന്നെ ആധിയായിരിക്കും. കാശില്ലെന്ന് കരുതി ഒരു ഓട്ടോറിക്ഷയില്‍ പോയാല്‍ ഓട്ടോക്കാരന്‍ തന്നെ ഇതെന്താണെന്ന് ചോദിക്കും. മറ്റുള്ളവരുടെ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരും. അതുകൊണ്ടാണ് എന്റെ മകനും ഇങ്ങനൊരു ആകുലതയുണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. അത് മാത്രമാണ് എന്റെ പ്രാര്‍ഥന.

ഞാനൊക്കെ സ്ഥിരമായി ടെന്‍ഷനടിച്ചാണ് ജീവിക്കുന്നത്. ഒരു വര്‍ക്കൊക്കെ തീരുകയാണെന്ന് പറയുമ്പോള്‍ നമുക്ക് ആധിയാണ്. ദൈവമേ അടുത്ത വര്‍ക്ക് എങ്ങനെ വരും, കാര്യങ്ങളൊക്കെ എങ്ങനെ പോകുമെന്നൊക്കെ പേടിയാവും. എല്ലാ ആര്‍ട്ടിസ്റ്റുകളും ഇങ്ങനെയാണെന്നും മഞ്ജു പറയുന്നു.

Read more about: manju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X