എത്ര മണ്ടന്മാരാണ്, കുരക്കുന്നവർ കുരച്ചോണ്ടിരിക്കും, കമൻ്റ് ബോക്സ് വരെ പൂട്ടേണ്ടി വന്നെന്ന് നവീൻ അറക്കൽ

ബി​ഗ് ബോസ് സീസൺ നാലിന് തിരശ്ശീല വീണെങ്കിലും അതിൻ്റെ അലയൊലികൾ ഇനിയും കഴിഞ്ഞിട്ടില്ല. വ്യത്യസ്ത മേഖലകളിലുള്ള ഇരുപത് മത്സരാർത്ഥികളാണ് ഇത്തവണ ഷോയിൽ മാറ്റുരച്ചത്. കഴിഞ്ഞ മൂന്ന് സീസണിനെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ജനങ്ങൾ നാലാം സീസണിനെയാണ് ഏറ്റെടുത്തത്.

വോട്ടിങ്ങിന്റെ കാര്യത്തിൽപ്പോലും വലിയ കുതിപ്പാണ് നാലാം സീസണിലുണ്ടായത്. ഫിനാലെ വോട്ടിങ്ങിൽ ബ്ലെസ്ലിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത ടൈറ്റിൽ വിന്നർ കൂടിയാണ് ദിൽഷ. ബി​ഗ് ബോസിൽ നിന്ന് റോബിൻ പുറത്തായില്ലായിരുന്നുവെങ്കിൽ നാലാം സീസൺ റോബിന്റേതാകുമായിരുന്നു. കാരണം കുറഞ്ഞ ദിവസങ്ങൾകൊണ്ട് എണ്ണിത്തിട്ടപ്പെടത്താൻ പറ്റാത്ത ജനപ്രീതി റോബിൻ സമ്പാദിച്ചിരുന്നു.

ചുരുങ്ങിയ കാലം

നാലാം സീസണിൽ‌ മത്സരാർത്ഥികളായി എത്തിയവരിൽ പ്രേക്ഷകർക്ക് പരിചിതരായ കുറച്ച് ടെലിവിഷൻ താരങ്ങൾ മാത്രമേ പങ്കെടുത്തിരുന്നുള്ളു. അതിൽ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നവീൻ അറക്കൽ. വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ നവീൻ‌ ബി​ഗ് ബോസ് ഹൗസിൽ‌ ഉണ്ടായിരുന്നുള്ളൂ എങ്കിലും നവീൻ പ്രേക്ഷകർ‌ക്കിടയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ട മത്സരാർഥിയായിരുന്നു.

കൂടുതൽ പേർ തിരിച്ചറിഞ്ഞു

ഇപ്പോഴിതാ ബി​ഗ് ബോസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 'നിരവധി വർഷങ്ങളായി സിനിമാ സീരിയൽ രം​ഗത്ത് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ബി​ഗ് ബോസിൽ എത്തിയ ശേഷമാണ് ഏറ്റവും കൂടുൽ ജനങ്ങൾ അറിഞ്ഞ് തുടങ്ങിയത്. നൂറ് ദിവസം നിൽക്കണമെന്നുണ്ടായിരുന്നെങ്കിലും മുപ്പത്തിയഞ്ച് ദിവസം മാത്രമേ നിൽക്കാൻ കഴിഞ്ഞുള്ളൂ. എങ്കിലും ഇതുവരെ എനിക്ക് കിട്ടാത്ത ഒരു റീച്ചാണ് ബി​ഗ് ബോസിലൂടെ എനിക്ക് കിട്ടിയത്', നവീൻ പറയുന്നു.

മൂന്നാർ ട്രിപ്പ്

ബി​ഗ് ബോസ് മത്സരം കഴിഞ്ഞതിന് ശേഷം 'അതിലെ സുഹൃത്തുക്കളുമായി മൂന്നാറിൽ ട്രിപ്പിന് പോയിരുന്നു. ജാസ്മിനും നിമിഷയും റിയാസുമൊക്ക ഉൾപ്പെടുന്ന ​ഗ്യാങ്ങായിരുന്നു അത്. മൂന്നാറിൽവെച്ച് അവരോടൊപ്പം എടുത്ത ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചപ്പോൾ കമൻ്റ് ബോക്സ് തെറിവിളികൾ കൊണ്ട് നിറഞ്ഞു. എനിക്ക് ആദ്യം ഷോക്കായിരുന്നു. ആദ്യമായിട്ടാണ് ഇത്രയും മോശമായ രീതിയിലുള്ള കമൻ്റുകൾ എൻ്റെ പോസ്റ്റുകൾക്ക് താഴെ വന്നത്. ഞങ്ങൾ ഇന്ന ആളിൻ്റെ ഫാൻസുകാരാണെന്ന് പറഞ്ഞ് കൊണ്ടാണ് മോശം കമൻ്റുകൾ ഇടുന്നത്'.

കമൻ്റ് ബോക്സ് ഓഫാക്കി

'ഇത്തരത്തിൽ മോശം കമൻ്റുകൾ വന്നപ്പോൾ വീട്ടുകാർക്കും വിഷമമായിരുന്നു. എനിക്ക് ഒടുവിൽ കമൻ്റ് ബോക്സ് വരെ ഓഫാക്കേണ്ടി വന്നു. മോശം കമൻ്റ് ഇടുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞങ്ങളും കുടുംബങ്ങളായി കഴിയുന്നവരാണ്. ഞങ്ങൾക്കും വേദനിക്കുന്ന ഒരു മനസ്സുണ്ട്. ബി​ഗ് ബോസ് എന്ന നൂറ് ദിവസത്തെ മത്സരം അവിടെ കഴിഞ്ഞു. പിന്നീട് എല്ലാവരും തമ്മിൽ സൗഹൃദമാണ്. ഹൗസിൽ വെച്ചുണ്ടായ പ്രശ്നങ്ങൾ അവിടുത്തെ മത്സരങ്ങളുടെ ഭാഗമായിട്ട് മാത്രമാണ്', നവീൻ വ്യക്തമാക്കി.

Recommended Video

Dr. Robin With His Fan: നിറവയറുമായി വന്ന ഗർഭിണിയെ ഓടി കയറി കണ്ടു റോബിൻ | *Celebrity
കൂടിപ്പോയാൽ ഒരു മാസം

'ബി​ഗ് ബോസിൽ വന്നതിന് ശേഷമാണ് മറ്റുള്ള കമ്മ്യൂണിറ്റിയെക്കുറിച്ച് അറിയുന്നത്. ഒരാളെ സുഹൃത്തായി തിരഞ്ഞെടുക്കുമ്പോൾ അയാൾ ഏത് കമ്മ്യൂണിറ്റിയിൽപ്പെട്ട ആളാണെന്നൊന്നും നോക്കാറില്ല. ജാസ്മിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോഴായിരുന്നു തെറിവിളികൾ കൊണ്ടുള്ള കമന്റിട്ടത്. ആദ്യമൊക്കെ കമൻ്റ് ഇട്ടയാൾക്ക് മാത്രമായി മെസേജ് അയച്ച് ചോദിച്ചിരുന്നു. അപ്പോൾ ചേട്ടാ സോറി എല്ലാവരും കമൻ്റ് ചെയ്തപ്പോൾ ഞാനും കമൻ്റ് ഇട്ടതാണ് എന്ന മറുപടിയാണ് ലഭിച്ചത്'.

'എനിക്കൊന്നേ പറയാനുള്ളൂ. ബി​ഗ് ബോസിൻ്റെ അലയൊലികൾ കൂടിപ്പോയാൽ ഒരു മാസം കൂടി കാണും. അത് കഴിഞ്ഞ് എല്ലാവരും സാധാരണ ജീവിതത്തിലേക്ക് അവരവരുടെ ജോലിയിലേക്കും പോകും. ഈ ഫാൻസുകാർ ഒന്നും ശാശ്വതമായിട്ടുള്ളവർ അല്ല. ലൈംലൈറ്റിൽ നമ്മൾ തിളങ്ങി നിൽക്കുമ്പോൾ നമ്മുക്ക് ഒപ്പം അവരും ഉണ്ടാകും. അല്ലാതെ എപ്പോഴും നമ്മുടെ കൂടെ ഉണ്ടാകുന്നത് അടുത്ത സുഹൃത്തുക്കളാണ്', നവീൻ പറയുകയുണ്ടായി.

More from Filmibeat

Read more about: naveen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X