അഡ്ജസ്മെന്റ് ആവശ്യപ്പെടുന്നുണ്ട്; കോളേജ് പ്രോ​ഗ്രാമിന് പോയപ്പോഴുള്ള ദുരനുഭവം; തുറന്ന് പറഞ്ഞ് ഒവിയ

ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ താരങ്ങൾ എല്ലാ ഭാഷയിലും ഉണ്ട്. ഹിന്ദിയിൽ ഷെഹനാസ് ഗിൽ, മലയാളത്തിൽ റോബിൻ രാധാകൃഷ്ണൻ തുടങ്ങി നിരവധി മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഷോ ജീവിതത്തിലെ വഴിത്തിരിവായി. ബിഗ് ബോസ് തമിഴിൽ ഒന്നാം സീസണിൽ വൻ ജനപ്രീതി നേടിയ താരമാണ് ഒവിയ ഹെലൻ. ഒവിയക്ക് ശേഷം ഇത്രയും ആഘോഷിക്കപ്പെട്ട മറ്റൊരു ബിഗ് ബോസ് താരവും തമിഴിൽ വന്നിട്ടില്ല.

മികച്ച ഗെയ്മർ ആയിരുന്ന ഒവിയയുടെ ആരാധക വൃന്ദം പലപ്പോഴും അമ്പരപ്പിക്കുന്നതായിരുന്നു. താരത്തിന്റെ ഫാൻ പേജുകൾ സോഷ്യൽ മീഡിയയിൽ സജീവമായി. എന്നാൽ ഒവിയ പതിയെ ലൈം ലൈറ്റിൽ നിന്നും അകന്നു. കഴിഞ്ഞ കുറേ നാളുകളായി മാധ്യമങ്ങളിൽ നിന്നെല്ലാം മാറി നിൽക്കുന്ന ഒവിയ ച്യൂയിംഗം എന്ന വെബ് സീരീസിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Oviya Helen

അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടത് മൂലം സിനിമയിൽ നിന്ന് പിൻമാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒവിയ മറുപടി നൽകി. അവസരങ്ങൾക്കായി അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരുന്ന സാഹചര്യം സിനിമാ ലോകത്തുണ്ട്. ചിലർ അത്തരത്തിൽ പെരുമാറും. അതിനായിരുന്നെങ്കിൽ എനിക്ക് മുൻപേ ആകാമായിരുന്നു. ഞാനെന്തിന് ഇത്രയും നാൾ കാത്തിരിക്കണം. അത്തരം കാര്യങ്ങൾ ചെയ്ത് വലിയ നടിയാകാൻ എനിക്ക് താൽപര്യമില്ല. എല്ലാ നടിമാരും അഡ്ജസ്റ്റ്മെന്റ് ചെയ്യുന്നുണ്ടെന്നല്ല ഞാൻ പറഞ്ഞത്.

പക്ഷെ ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നുണ്ട്. സിനിമകളില്ലെങ്കിലും എനിക്ക് മനസാക്ഷിയോട് സത്യസന്ധത കാണിക്കേണ്ടതുണ്ടെന്നും ഒവിയ ഹെലൻ വ്യക്തമാക്കി. മറ്റാരുമായും തന്റെ ജീവിതത്തെ താരതമ്യം ചെയ്യാറില്ല. ലഭിക്കാത്ത സിനിമകളോർത്ത് നിരാശപ്പെടാറില്ല. ഒരു ഡിറ്റാച്ച്മെന്റ് വേണം. ആ സോണിലേക്ക് വന്നാൽ ജീവിതം കുറേക്കൂടി എളുപ്പമാണ്. ഒരുപാട് ഡ്രാമകൾ ഒഴിവാക്കാം. ആവശ്യമില്ലാത്ത പല കാര്യങ്ങളും നമ്മൾ ജീവിതത്തിൽ ചെയ്യുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്നതിൽ വ്യക്തത വരണം.

Oviya Helen

വേദനിപ്പിക്കാൻ പറ്റുന്ന ഒരു സ്പേസിലേക്ക് താനാരെയും കൊണ്ട് വരാറില്ലെന്നും ഒവിയ വ്യക്തമാക്കി. ‌വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ചും ഒവിയ സംസാരിച്ചു. ഒരു കോളേജ് ഇവന്റിന് ഡാൻസ് പെർഫോമൻസിന് പോയതായിരുന്നു. സ്കൂട്ടർ വന്ന് എന്നെ പിക്ക് ചെയ്യണം. ഡാൻസിനെത്തിയപ്പോൾ ആൾക്കൂട്ടത്തിൽ തന്നെ പലരും നുള്ളുക പോലും ചെയ്തു. ആളുകൾക്ക് ലൈംഗിക ദാരിദ്ര്യം ഉണ്ടെന്നും ഒവിയ അഭിപ്രായപ്പെട്ടു. സെക്സ് എഡ്യുക്കേഷൻ മാത്രം ഉണ്ടായിട്ട് എന്ത് പ്രയോജനമാണുള്ളത്.

പ്രാക്ടിക്കലായി ചെയ്യാൻ അവസരം ഉണ്ട്. എല്ലാവരും ഒരു മാസ്ക് വെച്ചിട്ടുണ്ട്. എല്ലാവർക്കും ഫീലിംഗ്സ് ഉണ്ടെന്നും ഒവിയ വ്യക്തമാക്കി. വിവാഹത്തെക്കുറിച്ചും നടി സംസാരിച്ചു. താനിപ്പോൾ വിവാഹിതയാകാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ വിവാഹം ചെയ്യുമെന്നും ഉറപ്പില്ല. വിവാഹം എല്ലാവർക്കും പറ്റിയ കാര്യമാണെന്ന് തോന്നുന്നില്ലെന്നും നടി വ്യക്തമാക്കി. വിവാഹം കഴിച്ച് ഹാപ്പിയായി ജീവിക്കുന്നവർ ഒരുപാടുണ്ട്.

പക്ഷെ സന്തോഷമില്ലാതെ പേരിന് വേണ്ടി കല്യാണം കഴിച്ച് ജീവിതം തുലയ്ക്കുന്നവരും ഉണ്ട്. അത്തരമാെരു റിസ്ക് എടുക്കാനുള്ള ധൈര്യം തനിക്കിപ്പോൾ ഇല്ലെന്നും ഒവിയ വ്യക്തമാക്കി. തമിഴ്നാട്ടിലാണ് ജനശ്രദ്ധ നേടിയതെങ്കിലും ഒവിയ മലയാളിയാണ്. തൃശൂരാണ് ഒവിയ ജനിച്ച് വളർന്നത്. തൃശൂർ വിമല കോളേജിലാണ് നടി പഠിച്ചതും.

More from Filmibeat

Read more about: oviya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X