ആരാണത്? നിങ്ങളെ അൺഫോളോ ചെയ്യുന്നു; ഒവിയയുടെ പുതിയ വീഡിയോ കണ്ട് അമ്പരന്ന് ആരാധകർ

എല്ലാ സീസണുകളിലും ജനങ്ങൾ ഏറ്റെടുക്കുന്ന ഒരു താരം ഉയർന്ന് വരുമെന്നതാണ് ബി​ഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രത്യേകത. എല്ലാ ഭാഷകളിലും ഈ പതിവുണ്ട്. ഹിന്ദിയിൽ ഷെഹനാസ് ​ഗിൽ, മലയാളത്തിൽ റോബിൻ, മണിക്കുട്ടൻ, പേളി മാണി തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണം ആണ്.

തമിഴ് ബി​ഗ് ബോസിലൂടെ വൻ ജനപ്രീതി ആർജിച്ച താരമാണ് നടി ഒവിയ. മലയാളി ആയ ഒവിയ ബി​ഗ് ബോസിലൂടെ ഉണ്ടാക്കിയ അലയൊലികൾ ചെറുതല്ല. ഒവിയക്ക് ശേഷം അത് പോലെ ഒരു താരം തമിഴ് ബി​ഗ് ബോസിൽ പിന്നീട് വന്നിട്ടില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

യഥാർത്ഥ സ്വഭാവം കാണിക്കാതെ അഭിനയിക്കുക

ഒവിയ ആർമികളുടെ ഒരു നിര തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതവും തുറന്ന പെരുമാറ്റവും ആണ് ഒവിയയെ ജനപ്രിയ ആക്കിയത്. അതേസമയം ഒവിയ ക്യമറയുള്ളത് മനസ്സിലാക്കി യഥാർത്ഥ സ്വഭാവം കാണിക്കാതെ അഭിനയിക്കുക ആണെന്നാണ് സഹ മത്സരാർത്ഥികൾ ഉന്നയിച്ച ആരോപണം.

എന്നാൽ ആരോപണങ്ങളൊന്നും ഒവിയയുടെ പ്രശസ്തിയെ ബാധിച്ചില്ല. ബി​ഗ് ബോസിന് ശേഷം ഒവിയ കുറച്ച് സിനിമകളിൽ അഭിനയിച്ചെങ്കിലും അതേ താരത്തിളക്കം നിലനിൽത്താൻ ഒവിയക്ക് പിന്നീട് കഴിഞ്ഞില്ല.

യുവാവ് ഓടി വന്ന് ചുംബിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്

ലൈം ലൈറ്റിൽ നിന്നും പതിയെ അകന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ഒവിയ. ഇപ്പോഴിതാ ഒവിയയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ഇൻസ്റ്റ​ഗ്രാമിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബിസ്കറ്റ് കഴിക്കുന്നതിനിടെ ഒപ്പമുള്ള യുവാവ് ഓടി വന്ന് ചുംബിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. താരത്തിന്റെ കാമുകനാണിതെന്നാണ് ചിലർ പറയുന്നത്. ബി​ഗ് ബോസ് സീസൺ വണ്ണിൽ ഒപ്പമുണ്ടായിരുന്ന മത്സരാർത്ഥി ആരവുമായി ഒവിയ പ്രണയത്തിലാണെന്ന് അന്ന് സൂചനകൾ ഉണ്ടായിരുന്നു.

കുറച്ച് നാൾ കൂടി ഇവരുടെ പ്രണയം നിലനിന്നെങ്കിലും

ബി​ഗ് ബോസ് വീട്ടിനുള്ളിലെ ഇരുവരുടെയും അടുപ്പം അന്ന് ചർച്ച ആയിരുന്നു. സീസൺ വണ്ണിലെ വിന്നറും ആരവ് ആയിരുന്നു. ഷോയ്ക്ക് ശേഷം കുറച്ച് നാൾ കൂടി ഇവരുടെ പ്രണയം നിലനിന്നെങ്കിലും പിന്നീട് ഇതവസാനിച്ചത്രെ.

നടി രാഹിയെ ആണ് ആരവ് വിവാഹം കഴിച്ചത്. വിവാഹത്തിന് ഒവിയ പോയതുമില്ല. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ താൻ തന്റെ പ്രണയം കണ്ടെത്തി എന്ന് ഒവിയ പറഞ്ഞിരുന്നു.

 വീഡിയോ കണ്ട് അമ്പരന്ന ആരാധകർ

കാമുകനെന്ന് പറയപ്പെടുന്ന യുവാവിനൊപ്പമുള്ള ചിത്രങ്ങൾ വൈറലാവുകയും ചെയ്തിരുന്നു. ഈ യുവാവ് തന്നെയാണ് ഇപ്പോഴത്തെ വീഡിയോയിലും ഉള്ളത്. വീഡിയോ കണ്ട് അമ്പരന്ന ആരാധകർ ആരാണത് എന്ന് ചോദിച്ച് കമന്റുകളും ഇട്ടു. ഇന്റിമേറ്റ് നിമിഷം പോസ്റ്റ് ചെയ്തത് ചിലർക്ക് ഇഷ്ടമായില്ല. നിങ്ങളെ അൺഫോളോ ചെയ്യുന്നു എന്ന് ഇവർ കമന്റ് ചെയ്തു.

ബൂമർ അങ്കിൾ ആണ് ഒവിയയുടെ പുറത്തിറങ്ങാനുള്ള സിനിമ. സേവിയർ എന്ന സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. ജോൺ പോൾ രാജ് സംവിധാനം ചെയ്ത സിനിമയിൽ ഹർഭജൻ സിം​ഗും ജിപി മുത്തുവും ഒപ്പം അഭിനയിക്കുന്നു.

തൃശൂർക്കാരിയായ നടി മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് തമിഴ് സിനിമയിലേക്ക്

ഹെലൻ നെൽസൺ എന്നാണ് ഒവിയയുടെ യഥാർത്ഥ പേര്. തൃശൂർക്കാരിയായ നടി മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് തമിഴ് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു. കലവാണി എന്ന 2010 ലെ സിനിമയിലൂടെ ആണ് ഒവിയ തമിഴിൽ ശ്രദ്ധിക്കപ്പെടുന്നത്. കളകളപ്പ്, മൂഡർ കൂടം തുടങ്ങിയ സിനിമകളിലും ഒവിയ ശ്രദ്ധിക്കപ്പെട്ടു.

Read more about: oviya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X