പൃഥ്വിരാജിന്‍റെ ഡെഡിക്കേഷന്‍ വേറെ ലെവലാണെന്ന് പരീക്കുട്ടി!എമ്പുരാനില്‍ റോളുണ്ടോയെന്ന് വിമര്‍ശനം
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സിനിമയുടെ ഷൂട്ടിംഗിന് പാക്കപ്പ് പറഞ്ഞ് ജോര്‍ദാനില്‍ നിന്നും നാട്ടിലെത്തിയിരിക്കുകയാണ് പൃഥ്വിരാജും സംഘവും. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇടയ്ക്ക് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമായാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. ആടുജീവിതത്തിനായുള്ള പൃഥ്വിരാജിന്റെ മേക്കോവര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് പൃഥ്വിരാജിന്റെ ലേറ്റസ്റ്റ് ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്. സിനിമയുടെ ഷൂട്ട് നീണ്ടതോടെ താരം ആ ലുക്ക് നിലനിര്‍ത്തുകയായിരുന്നു.
പൃഥ്വിരാജിന്റെ ഫോട്ടോയ്‌ക്കൊപ്പമായാണ് കുറിപ്പുമായി പരീക്കുട്ടി എത്തിയത്. ബിഗ് ബോസ് സീസണ്‍ 2 ല്‍ പരീക്കുട്ടിയും മത്സരിച്ചിരുന്നു. കണ്ണിന് അസുഖം ബാധിച്ചതോടെയാണ് താരം പുറത്തായത്. ഇതിയാന്റെ ഡെഡിക്കേഷന്‍ ലെവലെന്ന് പറഞ്ഞായിരുന്നു കുറിപ്പ് തുടങ്ങുന്നത്. മലയാളത്തില്‍ ഒരുത്തനും ഒരിക്കലും പിടിക്കാന്‍ പറ്റാത്ത റേഞ്ച്, അളക്കാന്‍ കഴിയാത്ത ഒരാള്‍ ആരാണെന്ന് ചോദിച്ചാല്‍ ഈ ചിത്രം പറഞ്ഞുതരും അതിന്റെ ഉത്തരം. വണ്‍ ആന്‍ഡ് ഓണ്‍ലി രാജു സാറെന്ന് പരീക്കുട്ടി പറയുന്നു.

പരാജയങ്ങളെ അഹങ്കാരം കൊണ്ട് നേരിട്ട് രാജുവേട്ടന്‍ കാണിച്ച മാസ്സൊന്നും ഇവിടെ ആരും കാണിച്ചിട്ടില്ല. വിജയങ്ങളെ വിനയം കൊണ്ടാണ് നേരിട്ടതെന്നുമായിരുന്നു പരീക്കുട്ടി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. പൃഥ്വിരാജിനെ സ്വാധീനിച്ച് എമ്പുരാനില്‍ റോള്‍ ഒപ്പിക്കാനുള്ള ശ്രമത്തിലാണ് പരീക്കുട്ടിയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ദിലീപിന്റെ ഡെഡിക്കേഷനെക്കുറിച്ച് പറഞ്ഞുള്ള കമന്റുകളുമുണ്ടായിരുന്നു. മൃഗയയും സൂര്യമാനസവുമൊക്കെ കാണൂയെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.
സിനിമയില്‍ നിന്നും 3 മാസത്തെ ഇടവേളയെടുത്തതിന് ശേഷമായാണ് പൃഥ്വിരാജ് ആടുജീവിതത്തിനായി ശാരീരിക തയ്യാറെടുപ്പുകള്‍ നടത്തിയത്. ഇതാദ്യമായാണ് അദ്ദേഹത്തെ ഇത്രയും കാലം അവധിയില്‍ കിട്ടുന്നതെന്ന് സുപ്രിയ പറഞ്ഞിരുന്നു. 77 ദിവസമായി പൃഥ്വിയെ കണ്ടിട്ടെന്നും താടിക്കാരന്റെ തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. പുത്തന്‍ ലുക്കിലുള്ള പൃഥ്വിയുടെ ചിത്രം സുപ്രിയയും പോസ്റ്റ് ചെയ്തിരുന്നു. ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിന്റെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.


Click it and Unblock the Notifications