നാദിര്‍ഷയുടെ വീട്ടിലെ വിവാഹമേളത്തിന് മാറ്റുകൂട്ടി പരീക്കുട്ടിയും, വലിയ സന്തോഷം ഇതാണ്, ചിത്രം വൈറല്‍
മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരേറെയാണ്. സംവിധാനത്തിലും അഭിനയത്തിലുമൊക്കെയായി സജീവമാണ് പലരും. മിമിക്രിയും പാരഡികളുമൊക്കെയായി സജീവമായ നാദിര്‍ഷ അഭിനയത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു. നാദിര്‍ഷയുടെ കുടുംബത്തിലെ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുന്നത്. മൂത്ത മകളായ ആയിഷയുടെ പ്രീ വെഡ്ഡിങ്ങ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്.
അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം
ആലാപനത്തിലും കഴിവുണ്ടെന്ന് തെളിയിച്ചയാളാണ് നാദിര്‍ഷ.സഹോദരനായ സമജ് പിന്നണി ഗാനരംഗത്ത് സജീവമാണ്. ആയിഷയുടെ വിവാഹത്തിന് മുന്നടിയായുള്ള ചടങ്ങില്‍ ഗാനമേളയുമായി പരീക്കുട്ടിയും സംഘവും സജീവമായിരുന്നു. പ്രീ വെഡ്ഡിങ്ങിന് മാറ്റുകൂട്ടുകയായിരുന്നു ഇവര്‍. മീനാക്ഷി ദിലീപും നമിത പ്രമോദുമുള്‍പ്പടെ ആയിഷയുടെ സുഹൃത്തുക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു. ദിലീപും കാവ്യ മാധവനും സജീവമായി പങ്കെടുത്ത ചടങ്ങുകള്‍ കൂടിയാണിത്.
ദിലീപിനൊപ്പമുള്ള ചിത്രവുമായാണ് പരീക്കുട്ടി എത്തിയത്. മൊമന്‍റ് ഒാഫ് ദി ഡേ, ദിലീപേട്ടനെന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയത്. ഇതിനകം തന്നെ ഈ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മനോഹരമായ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

കുടുംബസമേതമായുള്ള ഇവരുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. നാദിര്‍ഷയും ദിലീപും തമ്മിലുള്ള സൗഹൃദം അവരുടെ കുടുംബാംഗങ്ങളും നിലനിര്‍ത്തുന്നുണ്ട്. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ് നാദിര്‍ഷയുടെ മക്കള്‍. ടിക് ടോക് വീഡിയോയുമായും സാരിയിലെ പരീക്ഷണങ്ങളുമൊക്കെയായും ഇരുവരും നേരത്തെ എത്തിയിരുന്നു. താരപുത്രികളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.
Recommended Video
ബ്രൈഡ് ഗ്യാങ്ങിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം നമിതയും മീനാക്ഷിയും എത്തിയത്. നാളുകള്‍ക്ക് ശേഷമായാണ് സുഹൃത്തുക്കളെയെല്ലാം കാണാനായത് ആ സന്തോഷമായിരുന്നു ഇവര്‍ പങ്കുവെച്ചത്. ആരാധകരും ഇവരോടൊപ്പം ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു.


Click it and Unblock the Notifications