ഒരു കുഞ്ഞിനെ വേണമെന്ന് തോന്നി, ഡാഡിയെ ബോധ്യപ്പെടുത്തി വരുമ്പോഴാണ് കാര്യങ്ങൾ മാറിയത്, പേളി പറയുന്നു!

മിനിസ്ക്രീൻ അവതാരകയായി എത്തി പിന്നീട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പേളി മാണി. ബിഗ് സ്ക്രീനിൽ എത്തുന്നതിന് മുൻപ് തന്നെ പേളി താരമായി കഴിഞ്ഞിരുന്നു. സന്തോഷവതിയായി നടക്കുന്ന പേളിയെ ആണ് പ്രേക്ഷകർ എല്ലായിപ്പോഴും കാണുന്നത്. ഇത് തന്നെയാണ് പേളിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ അവതാരകയായി എത്തിയ പേളിയുടെ ജീവിതം മാറ്റി മാറിച്ചതും മറ്റൊരു റിയാലിറ്റി ഷോയായ ബിഗ് ബോസ് തന്നെയാണ്. 100 ദിവസം കൊണ്ട് പേളിയുടെ ജീവിതം അടിമുടി മാറുകയായിരുന്നു.

വിവാഹമേ ഇനി വേണ്ട എന്ന് ചിന്തിച്ചിരുന്ന സമയത്തായിരുന്നു പേളി ബിഗ് ബോസിൽ എത്തുന്നത്.. പിന്നെയെല്ലാം മലയാളി പ്രേക്ഷകർ ലൈവായി കാണുകയായിരുന്നു. പ്രേക്ഷകരുടെ ഇടയിൽ തന്നെ ഏറെ ചർച്ച വിഷയമായ ഒരു വിവാഹമായിരുന്നു പേളിയുടേയും ശ്രീനീഷിന്റേയും. ഗെയിമിന്റെ ഭാഗമാണ് പ്രണയമെന്ന് കൂടെയുള്ളവർ തന്നെ വിധി എഴുതിയെങ്കിലും അതിൽ നിന്നെല്ലാം വിപരീതമായിട്ടായിരുന്നു ജീവിതത്തിൽ നടന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ കല്യാണത്തിന് മുമ്പുണ്ടായിരുന്ന ഒരു ആഗ്രഹം വെളിപ്പെടുത്തുകയാണ് പേളി. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പേളി ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തെക്കുറിച്ച് പലതരം സങ്കല്‍പങ്ങളില്‍ ജീവിക്കുന്നൊരു കാലമുണ്ടല്ലോ. കല്യാണം കഴിഞ്ഞപ്പോള്‍ അതിലേതെങ്കിലും സങ്കല്‍പം തെറ്റിപ്പോയോ? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ പ്രതികരണം.

കുഞ്ഞിനെ വേണം

ഒരു പ്രണയവും ബ്രേക്കപ്പുമൊക്കെ കഴിഞ്ഞ് ഇനി കല്യാണമെന്നും വേണ്ട എന്ന് വിചാരിച്ച് മൂന്ന്, നാല് കൊല്ലം സിംഗിളായി നടന്ന ആളാണ് ഞാൻ. അത് കഴിഞ്ഞപ്പോൾ എനിക്കൊരു കൊച്ചിനെ സ്വന്തമായി വേണമെന്ന് തോന്നിയത്. അപ്പോഴേക്കും എന്റെ പ്രായത്തിലുള്ള കുറെ സുഹൃത്തുക്കൾക്ക് മക്കളുണ്ടായി. അവരൊക്കെ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്നത് കാണുമ്പോഴൊക്കെ എനിക്കുമൊരു കുഞ്ഞ് വേണമെന്ന് തോന്നും. പക്ഷെ എനിക്ക് വിവാഹവും ഭർത്താവും വേണ്ടായിരുന്നു.

 അച്ഛനോട്   പറഞ്ഞു

അങ്ങനെ കുഞ്ഞ് വേണമെന്ന് പറഞ്ഞ് ഞാൻ ഡാഡിയുടെ മുന്നിൽ വാശി പിടിച്ചു. കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം ഡാഡിയുടെ മുന്നിൽ ബോധ്യപ്പെടുത്തി വരുമ്പോഴായിരുന്നു ബിഗ് ബോസ് ഷോയിലേക്ക് ക്ഷണം ലഭിക്കുന്നത്. അവിടെ ചെന്നപ്പോൾ കാര്യങ്ങൾ മൊത്തത്തിൽ മാറുകയായിരുന്നു. ശ്രീനിയെ കണ്ടപ്പോൾ മനസ്സിലായി ഇങ്ങനത്തെ ആളുകളും ഈ ലോകത്ത് ഉണ്ടെന്ന്- പേളി പറയുന്നു.

വ്യത്യസ്ത സ്വഭാവക്കാർ

കുറച്ച് ശാന്തനായിട്ടുള്ള ഒരാളുമായി ഞാൻ ഒരിക്കലും കണക്ടാവുമെന്ന് വിചാരിച്ചിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോഴൊക്കെ നമുക്ക് പ്രണയം തോന്നുക നമ്മുടെ അതേ സ്വഭാവമുള്ള, നമ്മുടെ അതേ ഭക്ഷണം കഴിക്കുന്ന, നമ്മുടെ അതേ താത്പര്യമുള്ള പയ്യന്‍മാരോടാല്ലേ. എന്നാൽ ഒരേ പോലെ വരുമ്പോള്‍ അത് രണ്ടും കൂട്ടിമുട്ടാന്‍ തുടങ്ങുമെന്ന യാഥാര്‍ത്ഥ്യം പിന്നീടാണ് മനസ്സിലായത്. ശരിക്കും വ്യത്യസ്ത സ്വഭാവമുള്ളവരായിരിക്കും നമുക്കെപ്പോഴും പെർഫെക്ട്- പേളി അഭിമുഖത്തിൽ പറയുന്നു.

ശ്രീനിക്ക് നല്ല ക്ഷമയുണ്ട്

ഒരാൾ കൂടുതൽ സംസാരിക്കുമ്പോൾ ഇപ്പുറത്തുള്ളയാൾ കുറച്ച് ശാന്തനാവുന്നതാണ് നല്ലത്. ശ്രീനിക്ക് നല്ല ക്ഷമയുണ്ട്. ഞാൻ ദേഷ്യത്തിലും സങ്കടത്തിലും സംസാരിച്ചാൽ പോലും ശ്രീനി തിരിച്ച് ദേഷ്യപ്പെടാറില്ല- പേളി അഭിമുഖത്തിൽ പറയുന്നു . 2019 മെയ് 5 ആയിരുന്നു പേളി -ശ്രീനീഷ് വിവാഹം നടക്കുന്നത്. ഹിന്ദു- ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം. മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8 ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X