ഗര്‍ഭിണിയായതിന് ശേഷം പേളി മാണി ഇങ്ങനെയാണെന്ന് ശ്രിനിഷ്! ഫോട്ടോ എടുക്കുന്നതിനിടയില്‍ സംഭവിച്ചത്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസിലെത്തിയതിന് ശേഷമായിരുന്നു ഇരുവരും പരിചയത്തിലായത്. ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോവാന്‍ താല്‍പര്യമുണ്ടെന്നും തനിക്ക് ഇവിടെ നില്‍ക്കാനാവില്ലെന്നുമായിരുന്നു പേളി തുടക്കത്തില്‍ പറഞ്ഞത്. ഷോയിലെ നിബന്ധനകളുമായി പൊരുത്തപ്പെടാന്‍ പേളിക്ക് കഴിഞ്ഞിരുന്നില്ല. ശക്തമായ പിന്തുണയായിരുന്നു ശ്രിനിഷ് നല്‍കിയത്. ഇതിന് ശേഷമായാണ് ബിഗ് ബോസില്‍ നിലനില്‍ക്കാനായി പേളി തീരുമാനിച്ചത്.

അടുത്ത സുഹൃത്തുക്കളായി മാറിയ പേൡമാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലാവുകയായിരുന്നു പിന്നീട്. ഇവരുടെ പ്രണയനിമിഷങ്ങളെല്ലാം പരസ്യമായിരുന്നു. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയുള്ള തന്ത്രമാണ് ഇതെന്നെ തരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു പിന്നീട് ഉയര്‍ന്നുവന്നത്. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരുമിച്ചാവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന മറുപടിയായിരുന്നു പേളിയും ശ്രിനിഷും നല്‍കിയത്. വിവാഹ ശേഷം കുഞ്ഞതിഥി എത്തുന്ന കാര്യം പറഞ്ഞായിരുന്നു അടുത്തിടെ ഇരുവരും എത്തിയത്.

 കുഞ്ഞതിഥി എത്തുന്നു

കുഞ്ഞതിഥി എത്തുന്നു

പേളിഷ് ദമ്പതികള്‍ അടുത്തിടെയായിരുന്നു കുടുംബത്തിലേക്ക് അതിഥി എത്തുന്നതിനെക്കുറിച്ച് പറഞ്ഞത്. ശ്രീനി തന്നെ പ്രൊപ്പോസ് ചെയ്തിട്ട്് 2 വര്‍ഷമായെന്നും ഇത്തവണ ഈ സന്തോഷവും കൂടിയുണ്ടെന്നും പറഞ്ഞായിരുന്നു പേളി മാണി എത്തിയത്. കുഞ്ഞുവയറിന്റെ വീഡിയോയും താരം കാണിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു പേളിയുടെ പോസ്റ്റ് വൈറലായി മാറിയത്. താരങ്ങളും ആരാധകരുമെല്ലാം പുതിയ വിശേഷത്തിന് ആശംസ നേര്‍ന്ന് എത്തിയിരുന്നു.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
പേളിയുടെ അവസ്ഥ

പേളിയുടെ അവസ്ഥ

ഓണാഘോഷത്തിന്റെ ചിത്രങ്ങളുമായാണ് കഴിഞ്ഞ ദിവസം പേളിയും ശ്രിനിഷും എത്തിയത്. സെറ്റ് സാരിയില്‍ അതീവ സുന്ദരിയായി പേളി എത്തിയപ്പോള്‍ മുണ്ടണിഞ്ഞായിരുന്നു ശ്രിനിഷ് എത്തിയത്. എല്ലാവര്‍ക്കും ഓണാശംസ നേരുന്നുവെന്ന് പറഞ്ഞായിരുന്നു ഇരുവരും എത്തിയത്. ഫോട്ടോ ഷൂട്ടിനിടയില്‍ പേളിയുടെ അവസ്ഥ ഇതായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോയായിരുന്നു ശ്രിനിഷ് പങ്കുവെച്ചത്. വിചാരിച്ച ഫോട്ടോ ഇതാണെങ്കിലും സംഭവിച്ചത് ഇങ്ങനെയായിരുന്നുവെന്നും പേളി പറഞ്ഞിരുന്നു.

സദ്യയ്ക്കിടയിലെ വിശേഷം

സദ്യയ്ക്കിടയിലെ വിശേഷം

കുടുംബസമേതമായാണ് പേളിയും ശ്രീനിയും ഓണം ആഘോഷിച്ചത്. കുഞ്ഞതിഥി എത്തും മുന്‍പുള്ള ഓണം കൂടിയാണ് ഇത്തവണത്തേത്. സദ്യ കഴിക്കുന്നതിനിടയില്‍ ചോറില്‍ കുഴിയുണ്ടാക്കാനായി പറയുന്ന പേളിയുടെ വീഡിയോയും ശ്രിനിഷ് പങ്കുവെച്ചിരുന്നു. സദ്യ കഴിച്ചതോടെ വയര്‍ നിറഞ്ഞ് ക്ഷീണം തോന്നിയെന്നും താരം കുറിച്ചിരുന്നു. പരിപ്പും നെയ്യുമൊക്കെയുള്ള സദ്യയായിരുന്നു കുടുംബാംഗങ്ങള്‍ തയ്യാറാക്കിയത്.

കമന്റുമായി താരങ്ങള്‍

കമന്റുമായി താരങ്ങള്‍

ഇതായിരുന്നു പ്രതീക്ഷിച്ച ഫോട്ടോ, സംഭവിച്ചത് എന്താണെന്നുള്ള ഫോട്ടോയാണ് ശ്രീനി പോസ്റ്റ് ചെയ്തത്. ശ്രിനിഷ് അരവിന്ദായിരുന്നു പേളിയുടെ പോസ്റ്റിന് കീഴില്‍ ആദ്യ കമന്റുമായെത്തിയത്. ദീപ്തി സതി, റിമി ടോമി, പ്രിയാമണി, സരിത ജയസൂര്യ, നേഹ സക്‌സേന തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഇതിനകം തന്നെ ഇരുവരുടേയും പോസ്റ്റും ചിത്രങ്ങളും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X