അമ്മയാവും മുന്‍പ് പേളി മാണിയെ തേടിയെത്തിയ സന്തോഷം, വീഡിയോ പങ്കുവെച്ച് താരം, പോസ്റ്റ് വൈറല്‍

ബിഗ് ബോസിലെത്തിയതോടെയായിരുന്നു പേളി മാണിയുടെ ജീവിതം മാറിയത്. ശ്രിനിഷ് അരവിന്ദുമായി പ്രണയത്തിലായത്. ബിഗ് ബോസിലെത്തിയപ്പോഴായിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ഇരുവരും. പേളിഷ് കപ്പിള്‍സിന്റെ പ്രണയം യഥാര്‍ത്ഥത്തിലുള്ളതാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയായാണ് പ്രണയമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതം ഒരുമിച്ചാവാനായി ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്.

മോഹന്‍ലാലിന് മുന്നില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമായാണ് വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് വ്യക്തമാക്കിയായിരുന്നു ഇവരെത്തിയത്. പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

പേളി മാണിയും ശ്രിനിഷും

പേളി മാണിയും ശ്രിനിഷും

ബിഗ് ഹൗസില്‍ മാത്രമല്ല ജീവിതത്തിലും മികച്ച സുഹൃത്തുക്കളാണ് തങ്ങളെന്ന് പേളിയും ശ്രിനിഷും തെളിയിച്ചിരുന്നു. വിവാഹ ശേഷവും ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അവതാരകയായാണ് പേളി തുടക്കം കുറിച്ചതെങ്കിലും ബോളിവുഡ് സിനിമയില്‍ നിന്നുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശ്രിനിഷ് അരവിന്ദ്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്തുവരുന്ന സത്യ എന്ന പെണ്‍കുട്ടിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

പുതിയ വിശേഷം

പുതിയ വിശേഷം

2020 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊരാളായി തന്നെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന വിശേഷമായിരുന്നു പേളി പങ്കുവെച്ചത്്. എആര്‍ റഹ്മാനും സോനു നിഗവുമുള്‍പ്പടെ 230 ഇന്ത്യക്കാരാണ് ഈ ലിസറ്റിലുള്ളത്. 300 പേരുടെ ലിസ്റ്റാണ് പുറത്തുവന്നിട്ടുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്ര് വൈറലായി മാറിയത്.

നീയത് അര്‍ഹിക്കുന്നുണ്ട്

നീയത് അര്‍ഹിക്കുന്നുണ്ട്

പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യ കമന്റുമായെത്തിയത് ശ്രിനിഷ് അരവിന്ദായിരുന്നു. നീയത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു ശ്രീനിയുടെ കമന്റ്. ആരാധകരും ഇത് ശരിവെക്കുകയായിരുന്നു. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. അഭിനന്ദനം അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ച് പേളിയും എത്തിയിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഒരുപാട് സന്തോഷമുള്ള കാര്യമാണ് ഇതെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്.

Recommended Video

പേളി ഉത്തമ കുടുംബിനിയെന്ന് ശ്രീനിഷ്
കുഞ്ഞുപേളിയായിരിക്കും

കുഞ്ഞുപേളിയായിരിക്കും

ക്യൂട്ട് പേർളി, വരാൻ പോകുന്നത് ഒരു കുഞ്ഞുമണി പേർളി ആണോ എന്നൊരു തോന്നൽ... കരണമെന്തെന്നോ പഴയതിലും കൂടുതൽ സുന്ദരിയായിരിക്കുന്നു..കുറച്ചു തടിയൊക്കെ വച്ചു കവിൾ ഒക്കെ കുഞ്ഞു വാവകളുടേത് പോലെ ഉണ്ട്. ഹാപ്പിയായിരിക്കുകയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. പേളി ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ ആരാധകരും സന്തോഷത്തിലാണ്. ഗര്‍ഭാവസ്ഥയിലെ വിശേഷങ്ങള്‍ പങ്കുവെച്ചും പേളിയും ശ്രീനിയും എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X