ഗര്‍ഭിണിയായതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് പേളി മാണി! രസകരമായ യാത്ര, കമന്‍റുമായി ശ്രിനിഷും

പേളി മാണിക്ക് ആരാധകരേറെയാണ്. ബിഗ് ബോസിലെത്തിയതോടെയായിരുന്നു ആരാധകര്‍ താരത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞും താരമെത്താറുണ്ടായിരുന്നു. ബിഗ് ബോസില്‍ വെച്ചായിരുന്നു ശ്രിനിഷ് അരവിന്ദും പേളി മാണിയും പ്രണയത്തിലായത്. ഇവരുടെ പ്രണയനിമിഷങ്ങളെല്ലാം ആരാധകരും കണ്ടിരുന്നു. വിവാഹത്തോട് താല്‍പര്യമില്ലാതിരുന്ന പേളിയുടെ നിലപാടുകളും മാറി മറിഞ്ഞത് ഷോയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു. ആരാധകപിന്തുണയില്‍ ഏറെ മുന്നിലായിരുന്നു താരം.

ശ്രിനിഷിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്തുമെന്നും ഇരുവരും പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെയായാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും വിവാഹിതരായത്. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. ബിഗ് ബോസിന് ശേഷവും ഇവരുടെ ആര്‍മി ഗ്രൂപ്പുകള്‍ സജീവമാണ്. പ്രൊപ്പോസ് ചെയ്തിട്ട് 2 വര്‍ഷമാവുന്നതിനിടയിലായിരുന്നു തങ്ങള്‍ക്കിടയിലേക്ക് വരാന്‍ പോവുന്ന മൂന്നാമത്തെയാളെക്കുറിച്ച് പേളി പറഞ്ഞത്.

ഗര്‍ഭിണിയാണ്

ഗര്‍ഭിണിയാണ്

താന്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്നും പറഞ്ഞായിരുന്നു പേളി മാണി എത്തിയത്. പേളിഷ് ആരാധകര്‍ കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്ത കൂടിയായിരുന്നു ഇത്. പേളി പറയുന്ന ആഗ്രഹങ്ങളെല്ലാം സാധിച്ച് കൊടുത്ത് ശ്രീനിയും ഒപ്പമുണ്ട്. ഭക്ഷണകാര്യത്തിലെ മാറ്റങ്ങളെക്കുറിച്ചും പേളി പറഞ്ഞിരുന്നു. കുഞ്ഞുവയറില്‍ തലോടിയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും പേളി എത്തിയിരുന്നു. കുഞ്ഞതിഥിയെ കാത്തിരിക്കുന്നതിനിടയിലെ വിശേഷങ്ങളാണ് ഇരുവരും ഇപ്പോള്‍ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴത്തെ അവസ്ഥ

ഇപ്പോഴത്തെ അവസ്ഥ

രസകരമായ യാത്രയാണ് ഇപ്പോഴത്തേതെന്നായിരുന്നു പേളി മാണ് പറഞ്ഞത്. പുതിയ ഫോട്ടോ ഷൂട്ട് വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലായിരുന്നു താരം തന്‍രെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്. ചിരിക്കാന്‍ പറഞ്ഞു, ചിരിച്ചുയെന്നായിരുന്നു ഒരു ഫോട്ടോയ്ക്ക് പേളി നല്‍കിയ ക്യാപ്ഷന്‍. പറഞ്ഞാല്‍ അനുസരിക്കുന്ന കുട്ടിയെന്ന് പറഞ്ഞായിരുന്നു ശ്രിനിഷ് എത്തിയത്. മനോഹരമായ ചിരിയാണല്ലോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

കുഞ്ഞുവയര്‍ കാണിച്ച്

കുഞ്ഞുവയര്‍ കാണിച്ച്

വിവാഹ ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് വാചാലരാവാറുണ്ട് പേളി മാണയും ശ്രിനിഷും. തന്റെ വയറില്‍ കൈവെച്ചുള്ള ചിത്രങ്ങളുമായാണ് പേളി ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഗര്‍ഭാവസ്ഥയിലെ വിശേഷം പറഞ്ഞുള്ള പോസ്റ്റുകളും പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പേളി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ മുതല്‍ താന്‍ അച്ഛനായെന്നും ഇനിയങ്ങോട്ട് അതിലേക്കുള്ള യാത്രയാണെന്നുമായിരുന്നു നേരത്തെ ശ്രിനിഷ് അരവിന്ദ് പറഞ്ഞത്.

Recommended Video

പേളിയുടെ ജീവിതത്തിലെ വലിയ മോഹം സാക്ഷാത്ക്കരിച്ച് ശ്രീനി
പേളി മമ്മിയാണ്

പേളി മമ്മിയാണ്

പേളി മമ്മിയാണ് ഇനിയെന്നുള്ള കമന്റായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് പേളിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. ശ്രിനിഷായിരുന്നു പേളിയുടെ ചിത്രത്തില്‍ ആദ്യം കമന്റ് പോസറ്റ് ചെയ്തത്. ഇവര്‍ ഇരുവരും ഒരേ വീട്ടിലല്ലേ താമസിക്കുന്നതെന്നുള്ള ചോദ്യങ്ങളായിരുന്നു ചിലര്‍ ഉന്നയിച്ചത്. രസകരമായ പോസ്റ്റുകളുമായാണ് ഇരുവരും എത്താറുള്ളത്. പേളിയുടെ കുടുംബത്തിനൊപ്പമായാണ് ഇത്തവണ ശ്രിനിഷ് ഓണം ആഘോഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X