പേളിയുടെ ഓരോ തമാശകള്‍; പ്രിയപ്പെട്ട കൂട്ടുകാരിയെ കണ്ടുപിടിക്കാന്‍ സൂചനകള്‍ നല്‍കി നടിയുടെ കുസൃതി
ലോക്ഡൗണ്‍ കാലത്ത് കുടുംബത്തിനൊപ്പവും അല്ലാതെയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന യുവനടിയാണ് അഹാന കൃഷ്ണ. ഡാന്‍സ് വീഡിയോസും ഡബ്‌സ്മാഷുമൊക്കെയായി കൊറോണ കാലം അടിച്ച് പൊളിച്ച താരകുടുംബത്തില്‍ ഓരോ ദിവസവും ഓരോ വിശേഷങ്ങളാണ്. അടുത്തിടെയാണ് അഹാനയുടെ ഏറ്റവും ഇളയസഹോദരി ഹന്‍സികയുടെ ജന്മദിനം ആഘോഷിച്ചത്.
ഇന്നിതാ അഹാനയുടെ ജന്മദിനമാണെന്നുള്ള വിശേഷങ്ങളാണ് വന്നിരിക്കുന്നത്. 1995 ഒക്ടോബര്‍ പതിമൂന്നിന് ജനിച്ച അഹാന ഇന്ന് തന്റെ 25-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. കൊറോണ കാരണം പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ കുടുംബത്തിനൊപ്പമായിരുന്നു താരപുത്രിയുടെ ബെര്‍ത്ത് ഡേ പാര്‍ട്ടി. സമൂഹ മാധ്യമങ്ങളിലൂടെ കേക്ക് മുറിക്കുന്നതിന്റെയടക്കം ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

ആരാധകരും കൂട്ടുകാരും സഹപ്രവര്‍ത്തകരുമെല്ലാം അഹാനയ്ക്ക് ജന്മദിന സന്ദേശങ്ങളുമായി എത്തിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച രസകരമായ വീഡിയോയിലൂടെ നടിയും അവതാരകയുമായ പേളി മാണിയും അഹാനയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. പേളിയുടെ വിവാഹത്തിന് തലേദിവസം നടത്തിയ ഹല്‍ദി ആഘോഷങ്ങളിലെ ചിത്രം പങ്കുവെച്ച് കൊണ്ട് പിറന്നാളുകാരിയെ കണ്ടുപിടിക്കാനുള്ള സൂചനയാണ് പേളി ആരാധകര്‍ക്ക് നല്‍കിയത്.
'ഇന്ന് ഒരു പ്രത്യേക ദിവസമാണ്. ഈ കൂട്ടത്തിലെ ഒരാളുടെ ജന്മദിനമാണ്. നിങ്ങള്‍ക്ക് അതാരാണെന്ന് കണ്ടുപിടിക്കാന്‍ നിങ്ങള്‍ക്ക് അഞ്ച് സൂചനകള്‍ ഞാന്‍ തരാമെന്ന് പേളി പറയുന്നു. 1.അവളുടെ പേരില്‍ ആന എന്നുണ്ട്. 2. യൂട്യൂബില്‍ വിജയം നേടിയവളാണ്. 3.അവളെ കാണുമ്പോള്‍ നല്ല സ്മൂത്തിയും ലിക്കുള്ളതുമായ മുടി ഉണ്ട് (ഇപ്പോള്‍ ഉണ്ടോന്ന് വ്യക്തമല്ല). 4.എന്റെ വിവാഹത്തില്‍ ഞാന്‍ പൂചെണ്ട് വലിച്ചെറിഞ്ഞപ്പോള്‍ അവളാണ് അത് പിടിച്ചത്.

5. അവള്‍ക്ക് സുന്ദരിമാരായ മൂന്ന് സഹോദരിമാര്‍ കൂടിയുണ്ട്. ഇത്രയും സൂചനകള്‍ പറഞ്ഞിട്ടും മനസിലാകാത്തവര്‍ ഉണ്ടെങ്കില്‍ ഈ ചിത്രത്തിലേക്ക് ഒന്ന് നോക്കുക. അവളുടെ തലയ്ക്ക് മുകളഇല്‍ ഒര വൈഫൈയും മിന്നലും ഞാന്‍ വെച്ചിട്ടുണ്ട്. ജന്മദിനാശംസകള്‍ പ്രിയപ്പെട്ടവളേ... എന്നായിരുന്നു പേളി പറഞ്ഞത്. പേളിയുടെ സൂചനകളെല്ലാം വെച്ച് അത് അഹാന ആണെന്ന് കമന്റുകളിലൂടെ ആരാധകര്‍ പറയുകയാണ്.
Recommended Video
പേളിയുടെ പോസ്റ്റ് കാണാം


Click it and Unblock the Notifications