നിലുവിനെ ഒരുക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് പേളി! വേദനയോടെ എന്നും ഓര്‍മ്മിക്കുന്ന നിമിഷം ഇതാണെന്ന് നടി

പ്രേക്ഷകരുമായി വളരെ അടുത്ത് നില്‍ക്കുന്ന താരകുടുംബമാണ് നടിയും അവതാരകയുമായ പേളി മാണിയുടേത്. പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയം മുതല്‍ എല്ലാം പ്രേക്ഷകര്‍ക്ക് മുന്നിലായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇപ്പോള്‍ രണ്ട് പെണ്‍കുട്ടികളുടെ അമ്മ കൂടിയായ പേളി തന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെക്കാറുള്ളത്.

ഈ വര്‍ഷം ജനുവരിയിലാണ് പേളി രണ്ടാമതൊരു പെണ്‍കുട്ടിയുടെ കൂടെ അമ്മയാവുന്നത്. മകളുടെ ജനനത്തിന് പിന്നാലെ പുതിയ പല സന്തോഷങ്ങളും വന്നു. ഏറ്റവുമൊടുവില്‍ മൂത്തമകളായ നിലയുടെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായൊരു ദിവസത്തെ പറ്റിയാണ് പേളി പറയുന്നത്.

pearle-srinish

യൂട്യൂബിലൂടെ രസകരമായൊരു വീഡിയോയാണ് നടി ഇന്ന് പങ്കുവെച്ചിരിക്കുന്നത്. നില പ്ലേ സ്‌കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പേളി പോസ്റ്റ് ചെയ്ത വീഡിയോ മക്കളെ കാണിച്ച് കൊണ്ടാണ് തുടങ്ങുന്നത്. ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. എങ്കിലും അതൊരു വ്‌ളോഗാക്കി മാറ്റുകയാണെന്നും പേളി പറയുന്നു.

നിലയെ പ്ലേ സ്‌കൂളില്‍ വിടണമെന്ന് കരുതിയെങ്കിലും പിന്നെ വേണ്ടെന്ന് തോന്നി. കുറേ പേരോട് ചോദിച്ചപ്പോള്‍ വേണ്ട, ഇനിയും സമയം ഉണ്ടല്ലോ എന്നാണ് പറഞ്ഞത്. മറ്റ് ചിലര്‍ അവളെല്ലാവരോടും നല്ല കമ്പനിയാണല്ലോ. പ്ലേ സ്‌കൂളില്‍ പോകുന്നത് പുതിയൊരു അനുഭവമായിരിക്കും. അവളെ വിടനാണ് പറഞ്ഞത്. ഒടുവില്‍ ഏറ്റവും അവസാനമാണ് ഫീസ് അടച്ച് വിടാമെന്ന് തീരുമാനിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.

അതേ സമയം മകളെ കുളിപ്പിച്ചൊരുക്കുന്നത് അടക്കം എല്ലാം വീഡിയോയില്‍ ഉണ്ട്. മാത്രമല്ല നിലയുടെ മുടി കെട്ടി കൊടുക്കുന്നതിനിടയില്‍ വളരെ വികാരഭരിതയായി പെരുമാറുന്ന പേളിയെയും കാണാം. സങ്കടം സഹിക്കാന്‍ പറ്റാതെ വന്നതോടെ പേളി കരഞ്ഞ് പോവുകയായിരുന്നു. എന്നാല്‍ അമ്മ കരയുമ്പോള്‍ നില ചിരിക്കുന്നതും എന്തിനാണ് കരയുന്നത് കൂളായിരിക്കാനാണ് വീഡിയോ പകര്‍ത്തി കൊണ്ട് ശ്രീനിഷ് പറയുന്നത്. ശേഷം ശ്രീനിഷും പേളിയും ഒരുമിച്ചാണ് മകളെ പ്ലേ സ്‌കൂളില്‍ കൊണ്ട് പോയി വിടുന്നത്.

pearle-srinish

ഇതാണ് നിലുവിന്റെ പ്ലേ സ്‌കൂളിലെ ആദ്യത്തെ ദിവസം. ഇതൊരു വ്‌ളോഗ് ആയി ചെയ്യാന്‍ തനിക്ക് തീരെ മൂഡില്ലായിരുന്നു. ആ നിമിഷങ്ങളൊക്കെ എന്റെ മനസില്‍ ഭയങ്കര ക്ലീയറായി തന്നെ നില്‍ക്കുകയാണ്. പക്ഷേ ഇതുവരെയുള്ള ജീവിതത്തില്‍ ഞാനൊരിക്കലും ഫീല്‍ ചെയ്യാത്ത ഇമോഷന്‍സ് അന്നെനിക്ക് ഫീല്‍ ചെയ്തു.

കുഞ്ഞുങ്ങളുടെ ചില പ്രായവും അവരുടെ ഇമോഷന്‍സും നമുക്കൊരിക്കലും തിരിച്ച് കിട്ടില്ലെന്ന് എനിക്ക് മനസിലായി. ആ ഒരു വെമ്പല്‍ എന്റെയുള്ളില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണോന്ന് അറിയില്ല, അന്ന് നല്ല മഴയായിരുന്നു. എന്നെ പോലെ ആകാശവും ഇമോഷണലായത് പോലെ തോന്നി.

എന്നിരുന്നാലും അവള്‍ പ്ലേ സ്‌കൂളില്‍ വഴക്കൊന്നും കൂടാതെ നല്ല കുട്ടിയായി ഇരുന്നു. ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാല്‍ കരഞ്ഞത് ഞാനാണ്. ശ്രീനിയും നിലുവും വളരെ സ്‌ട്രോങ്ങും ഹാപ്പിയുമായിരുന്നു. പക്ഷേ ഈ ദിവസം ചെറിയൊരു വേദനയോടെ ഞാനെന്നും ഓര്‍മ്മിക്കും. പക്ഷേ നിലയുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണെന്നും പറഞ്ഞ് മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് പേളി വ്‌ളോഗ് അവസാനിപ്പിക്കുന്നത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X