twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ തെറി വിളിച്ചവരില്‍ കൂടുതലും സ്ത്രീകളാണ്; ഫോട്ടോഷൂട്ടിലെ വിമര്‍ശനത്തെ കുറിച്ച് രാജിനി ചാണ്ടി

    |

    ബിഗ് ബോസ് താരവും നടിയുമായ രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ട് വൈറലായി മാറിയിരുന്നു. എഴുപതാം വയസിലേക്ക് പ്രവേശിക്കുന്ന രാജിനി ഇത്തവണ ലേശം സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ചിത്രങ്ങള്‍ക്ക് പിന്തുണയെക്കാളും കൂടുതല്‍ വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. ഈ പ്രായത്തിലും ഇങ്ങനെ വേഷം ധരിക്കാന്‍ നാണമില്ലേ എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു.

    എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ താന്‍ സ്വീം സ്യൂട്ട് ധരിക്കാറുണ്ടെന്ന് സൂചിപ്പിച്ച് പഴയ ചിത്രങ്ങള്‍ രാജിനി പുറത്ത് വിട്ടു. 1970 കളിലെ ഫോട്ടോസും വൈറലായി. ഇപ്പോഴിതാ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ഫോട്ടോഷൂട്ടിന്റെ ഉദ്ദേശം എന്തായിരുന്നുവെന്ന് പറയുകയാണ് നടി. മാത്രമല്ല തന്നെ കൂടുതലായി വിമര്‍ശിച്ചത് സ്ത്രീകളാണെന്നും അതില്‍ തനിക്ക് സങ്കടം തോന്നിയിട്ടുണ്ടെന്ന് കൂടി രാജിനി വ്യക്തമാക്കുന്നു.

    rajani-chandy

    'ഞാന്‍ പതിനൊന്നോളം രാജ്യങ്ങളില്‍ പോയിട്ടുണ്ട്. ഞാന്‍ ആളുകളെ കണ്ടിട്ടുണ്ട്. അറുപതും എഴുപതും വയസുള്ള സ്ത്രീകള്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് മേക്കപ്പിട്ട് കൈയില്‍ നെയില്‍ പോളിഷ് ഒക്കെ ഇടുന്നത് ആരെയും കാണിക്കാന്‍ അല്ല. അത് അവരുടെ അത്മസംതൃപ്തിയ്ക്ക് വേണ്ടിയാണ്. എപ്പോഴും അവര്‍ ഹാപ്പിയായിരിക്കും. ജീവിതത്തെ പോസിറ്റീവായി കാണുന്നവരാണ്.

    നമ്മള്‍ മറ്റുള്ളവരെ പേടിച്ച് എല്ലാം അടക്കി ഒതുക്കി ഇരിക്കരുത്. എനിക്ക് ഏറ്റവും സങ്കടമുള്ള കാര്യം എന്റെ ഫോട്ടോസ് കണ്ട് തെറി പറഞ്ഞിരിക്കുന്നത് കൂടുതലും സ്ത്രീകളാണെന്നുള്ളതാണ്. ആണ്‍പിള്ളേരും ഉണ്ട്. ഒന്നെങ്കില്‍ ലോകവുമായി ഇവര്‍ക്ക് ബന്ധമില്ല. അല്ലെങ്കില്‍ നമ്മുടെ രാജ്യത്തോട് സ്‌നേഹമില്ല. ഭാവിയില്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെ കുറിച്ച് ചിന്തയില്ല.

    rajani-chandy

    രണ്ടാമത് എനിക്ക് തോന്നുന്നത് മാതാപിതാക്കള്‍ പിള്ളേരെ വളര്‍ത്തി കൊണ്ട് വരുന്ന രീതിയാണ്. ആരെങ്കിലും പെട്ടെന്ന് കയറി വരുന്നത് കാണുമ്പോള്‍ ഞാന്‍ ഇരിക്കുന്നിടത്ത് നിന്ന് ചാടി എഴുന്നേല്‍ക്കും. ചെറുപ്പത്തിലെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ച ശീലമാണത്. അതുപോലെ ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് പ്രായമുള്ളവരോ ഗര്‍ഭിണിമാരോ ബസിലേക്ക് കയറുമ്പോള്‍ അവര്‍ക്ക് ഇരിക്കാനുള്ള സീറ്റ് നല്‍കും.

    എന്നാല്‍ ഇന്നത്തെ കുട്ടികള്‍ അങ്ങനെയൊന്നുമല്ല. ആരൊക്കെ വന്നാലും പോയാലും അവരവരുടെ കാര്യം മാത്രമേ നോക്കാറുള്ളു. ഇതൊക്കെയാണ് പ്രശ്‌നങ്ങളെന്ന് എനിക്ക് തോന്നുന്നത്. പള്ളിയില്‍ പോകുമ്പോഴുള്ള അനുഭവങ്ങളെ കുറിച്ചും രാജിനി പറഞ്ഞിരുന്നു. ഓരോരുത്തരും പഠിച്ച രീതിയുടെ കുഴപ്പമാണ്. നമ്മുടെ ആവശ്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. പക്ഷേ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്ന് മാത്രം അധികമാര്‍ക്കും അറിയില്ലെന്നും രാജിനി പറയുന്നു.

    English summary
    Bigg Boss Fame Rajani Chandy Revealed Womens Are The One Who Trolled Her The Most
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X