For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  70 വയസ് ആകാന്‍ പോവുകയാണ്; ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വന്ന് സംസാരിക്കൂ, ട്രോളന്മാരോട് രാജിനി ചാണ്ടി

  |

  നടി രാജിനി ചാണ്ടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതിന് ശേഷം രാജിനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. എന്നാല്‍ പുത്തന്‍ ചിത്രങ്ങള്‍ തരംഗമായതോടെ തന്റെ വിശേഷങ്ങളുമായി നടി എത്തിയിരിക്കുകയാണ്. ഈ വരുന്ന ജൂലൈയില്‍ എഴുപത് വയസ് പൂര്‍ത്തിയാവാന്‍ പോവുകയാണെന്നാണ് നടി പറയുന്നത്.

  ഒപ്പം നടന്മാരുടെ ചിത്രങ്ങള്‍ക്ക് നല്ലത് പറയുന്നവര്‍ താനടക്കമുള്ളവരെ വിമര്‍ശിക്കാന്‍ വരുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും നടി ചോദ്യം ചെയ്യുകയാണ്. ഫേക്ക് അക്കൗണ്ടിലൂടെ വിമര്‍ശിക്കുന്നവര്‍ നേരിട്ട് വന്ന് സംസാരിക്കൂ എന്ന വെല്ലുവിളിയും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രാജിനി മുന്നോട്ട് വെക്കുന്നു.

  പേടി തൊണ്ടന്മാരാണ് ഫേക്ക് ഐഡികളില്‍ വന്ന് സംസാരിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വന്ന് സംസാരിക്കൂ. ഇതേ പ്രായത്തിലുള്ള നടന്മാര്‍ ചിത്രങ്ങളിടുമ്പോള്‍ കിടിലമെന്ന് പറയുന്നവര്‍ സ്ത്രീകളോട് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ചെയ്തൂടാ? എന്താണിതിലെ വ്യത്യാസമെന്ന് രാജിനി ചാണ്ടി ചോദിക്കുന്നു. പോയിരുന്ന് ബൈബിള്‍ വായിക്കൂ എന്ന് പറഞ്ഞവരുണ്ട്. വയസാം കാലത്ത് എന്തിന്റെ സൂക്കേടാണെന്ന് എഴുതിയവരുണ്ട്. ഇതിലും മോശമായ കമന്റുകളും അതിലുണ്ട്. എന്നെ നന്നാക്കാന്‍ വരേണ്ട കാര്യം മറ്റാര്‍ക്കുമില്ല. എനിക്കൊപ്പം എന്റെ കുടുംബമുണ്ട്.

  ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമായാല്‍ നന്നായി എന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇല്ലെന്നും പറഞ്ഞാല്‍ പോരെ. ആളുകളിലെ നന്മ കാണാന്‍ ശ്രമിക്കൂ എന്നേ എനിക്ക് പറയാനുള്ളു. ഒന്നുമറിയാതെ ഒരിക്കല്‍ പോലും നേരില്‍ കാണാതെ ആളുകളെ കുറിച്ച് മോശം കമന്റുകളിടരുത്. അവനവനും സമൂഹത്തിനും നല്ലത് ചെയ്യാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നെ ഉപദേശിക്കാന്‍ നില്‍ക്കണ്ട. മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ കാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കമ്പനി വേണമെങ്കില്‍ ഞാന്‍ കൂടി വരാമെന്നും നടി പറയുന്നു.

  ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ ആദ്യമൊക്കെ ഭയങ്കര ആറ്റിറ്റിയൂഡ്, ചുള്ളത്തി എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നത്. പിന്നീട് പോയി ചാകരുതേ എന്ന തരത്തിലേക്കായി. റിയാലിറ്റി ഷോ യുടെ സമയത്ത് വന്ന നെഗറ്റീവ് കമന്റുകള്‍ എന്നെ കടുത്ത വിഷാദത്തിലേക്ക് തള്ളി വിട്ടിരുന്നു. ഒരുപാട് സുഹൃത്തുക്കളുണ്ടെന്ന് കരുതിയ ആളാണ് ഞാന്‍. പക്ഷേ റിയാലിറ്റി ഷോ യ്ക്ക് ശേഷം യഥാര്‍ഥ സുഹൃത്തുക്കള്‍ ഇല്ലെന്ന് തിരിച്ചറിയുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും മറ്റും വളരെ നെഗറ്റീവായി കമന്റുകള്‍ വന്നപ്പോള്‍ വര്‍ഷങ്ങളായി കൂടെ ഉണ്ടായിരുന്നവര്‍ പോലും കൂടെ നിന്നില്ല.

  Rajiny Chandy about Rajith Kumar- Bigg Boss Season 2 | FilmiBeat Malayalam

  ഞങ്ങളുടെ ആന്റി ഇങ്ങനെയല്ലെന്ന് ആരും പറഞ്ഞതുമില്ല. അതൊക്കെ എന്നെ വളരെയധികം വേദനിപ്പിച്ചു. എന്റെ സന്തോഷത്തിന് എടുത്ത ചിത്രങ്ങളാണിത്. ഈ ജൂലൈയില്‍ എനിക്ക് എഴുപത് വയസാകും. പ്രായമാകുന്നവര്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ ചെയ്യാന്‍ പ്രചോദനമാവുക എന്നൊരു ഉദ്ദേശം കൂടി ഈ ഫോട്ടോഷൂട്ടിലുണ്ടായിരുന്നു. വെറുതേ മുറിയ്ക്ക് അകത്ത് ആരും ഭയന്ന് കഴിയരുത്. നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ തോന്നുന്നുവെങ്കില്‍ അത് ചെയ്യൂ. ഞാന്‍ ഇപ്പോഴും സാധാനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോവുകയും തോട്ടത്തിലെ പണികള്‍ ചെയ്യാറുമൊക്കെ ഉണ്ടെന്ന് കൂടി രാജിനി വ്യക്തമാക്കുന്നു.

  English summary
  Bigg Boss Fame Rajini Chandy About Her Stylish Makeover
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X