For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വയസാം കാലത്ത് എന്താ തള്ളയുടെ ഒരിളക്കം; രാജിനി ചാണ്ടിയെ വിമര്‍ശിക്കുന്നവര്‍ക്ക് കിടിലൻ മറുപടി, കുറിപ്പ് വൈറല്‍

  |

  താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമെല്ലാം സ്‌റ്റൈലിഷ് ഫോട്ടോസ് നിറഞ്ഞ് നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ പേജുകളില്‍. അതിനിടയിലേക്കാണ് ബിഗ് ബോസ് താരവും നടിയുമായ രാജിനി ചാണ്ടിയുടെ കിടിലന്‍ ചിത്രങ്ങളെത്തുന്നത്. ഒരു മുത്തശ്ശിഖദ്ദ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച രാജനിയുടെ മേക്കോവറാണ് പുത്തന്‍ ചിത്രങ്ങളില്‍.

  ചട്ടയും മുണ്ടും ഉടുത്ത് കണ്ട രാജിനി പെട്ടെന്ന് ഡെനീം ടീ ഷര്‍ട്ടും ജീന്‍സുമൊക്കെ ഇട്ട് സ്റ്റൈലായതോടെ ഒരു വശത്ത് കൂടി വിമര്‍ശകരും തലപൊക്കി. ഈ പ്രായത്തില്‍ ബൈബിള്‍ വായിച്ചിരുന്നാല്‍ പോരെ എന്ന് തുടങ്ങി പലതരം കമന്റുകളാണ് വരുന്നത്. എന്നാല്‍ പ്രായമായര്‍ നടന്മാര്‍ക്ക് ഇതൊക്കെ ചെയ്യാമെങ്കില്‍ എന്ത് കൊണ്ട് രാജിനിയ്ക്ക് ആയിക്കൂടാ എന്നും വിമര്‍ശകരുടെ വായടപ്പിക്കുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് അച്ചു വിപിന്‍.

  പ്രായമുള്ള സിനിമ നടന്മാര്‍ ജീന്‍സിട്ടാല്‍ ആഹാ! ഫോട്ടോ കാണുന്ന ആരാധകള്‍ താരത്തെ വാനോളം പുകഴ്ത്തുന്നു. 'സൂപ്പര്‍' 'അടിപൊളി' എന്നൊക്കെ പറഞ്ഞു കമന്റ് ബോക്‌സ് നിറക്കുന്നു പകരം അടിപൊളി ഡ്രസ്സിട്ടു ഇച്ചിരി പ്രായമായ രജിനി ചാണ്ടി ഒരു ഫോട്ടോ ഇട്ടാല്‍ ഏഹേ! എന്തോന്നടെ ഇത്? അവരുടെ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ കണ്ട് എന്റെ കിളി പറന്നു പോയി. അമ്മാതിരി തെറി വിളിയും, അധിക്ഷേപവും. കിളവിക്കു വട്ടാണോ? ഈ വയസ്സാം കാലത്ത് എന്താ തള്ളയുടെ ഒരിളക്കം.

  ഹൊ! ചില കമന്റ് ബോക്‌സ് കണ്ടാല്‍ തോന്നും രാജിനി ചാണ്ടി ഈ പറയുന്നവരോട് കടം മേടിച്ച കാശ്‌കൊണ്ടാണ് ഡ്രെസ് മേടിച്ചതെന്ന്. ഇജ്ജാതി മലയാളികള്‍! പ്രായം കൂടിയ സിനിമ നടന്മാരും മറ്റ് ആണുങ്ങളും ജീന്‍സും കോട്ടും ഒക്കെയിട്ട ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോള്‍ പൊളിയെന്നും, മാരകമെന്നും പറയുന്ന മലയാളികള്‍ വയസ്സായ സ്ത്രീകളുടെ ജീന്‍സിട്ട ഫോട്ടോ കാണുമ്പോള്‍ കുരു പൊട്ടിക്കുന്നതെന്തിനാണ് ഹേ! ഓരോ ആണുങ്ങള്‍ മുപ്പത് കഴിയുമ്പോള്‍ മുടിയല്‍പം നരച്ചാല്‍ ഡൈ ചെയ്തു നടക്കുന്ന കാലമാണിത് അപ്പോഴാണ് രജിനി ചാണ്ടി ഈ വയസ്സാം കാലത്തും ആ നരച്ച മുടിയുമായി തന്നെ നടക്കുന്നത്.

  അതിനു കൊടുക്കണം മാര്‍ക്ക്. ഇച്ചിരി ഫാഷനുള്ള ഡ്രസ് ഇട്ടതൊഴിച്ചാല്‍ പ്രായം കുറച്ചു കാണിക്കാന്‍ വേണ്ടിയവരാ തലമുടി പോലുമെന്നു കറുപ്പിച്ചില്ല അതാണ് 'ഹീറോയിനിസം'. രജിനി ചേച്ചി, ആരെന്തൊക്കെ പറഞ്ഞാലും നിങ്ങളു അടിപൊളിയാണ്, അസാധ്യമാണ്, സൂപ്പറാണ്, ഈ വയസ്സാം കാലത്തും എന്നാ സൂപ്പര്‍ സ്‌കിന്‍ ആണ് നിങ്ങള്‍ക്ക്. 'ഫീലിംഗ് കുശുമ്പ് &അസൂയ'. ''Age is just a number'എന്നു നിങ്ങളെ കണ്ടപ്പഴാ തോന്നിയത് 'ഇജ്ജാതി ലുക്ക്'. കിളവന്മാരായ പുരുഷന്മാര്‍ക്ക് ആകാമെങ്കില്‍ വയസ്സായ സ്ത്രീകള്‍ക്കും അല്പം ഫാഷന്‍ ആകാട്ടോ...

  Rajiny Chandy about Rajith Kumar- Bigg Boss Season 2 | FilmiBeat Malayalam

  അമ്മച്ചിമാരെ 'common everybody' നിങ്ങള് പൊളിക്കു. പുരുഷന്മാര്‍ വഴിയില്‍ നിന്ന് മൂത്രമൊഴിക്കും സ്ത്രീകളും അതുപോലെ ചെയ്യുമോടി എന്നൊക്കെ ചോദിച്ചു ഊള കമന്റ് ഇടാന്‍ പോകുന്നവരോടാണ് നിങ്ങള്‍ റോഡ് മുഴുവന്‍ മുള്ളി നാറ്റിച്ചോളൂ, അത് പോലെ നാറ്റിക്കാന്‍ തല്‍ക്കാലം ഞങ്ങള്‍ക്ക് ഉദ്ദേശമില്ല, ഇനിപ്പോ മൂത്രമൊഴിക്കാന്‍ ഞങ്ങള്‍ക്ക് മുട്ടിയാലും 'ഒരു വെള്ളാരം കല്ലെടുത്തു കക്ഷത്തില്‍ വെച്ചോളാം' അല്‍പം ആശ്വാസം കിട്ടും അല്ല പിന്നെ... അച്ചു വിപിന്‍

  English summary
  Bigg Boss Fame Rajini Chandy's Makeover Invites Troll, A Social Post Supporting Her Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X