For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വീം സ്യൂട്ട് ധരിച്ച് ഹോട്ട് ലുക്കിലുള്ള രാജിനി ചാണ്ടി; ഇപ്പോള്‍ കണ്ടതല്ല യഥാര്‍ഥ മേക്കോവറെന്ന് പറഞ്ഞ് നടി

  |

  നടി രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഒരു മുത്തശ്ശി ഖദ്ദ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ രാജിനി കഴിഞ്ഞ തവണ ബിഗ് ബോസില്‍ മത്സരാര്‍ഥിയായി വന്നിരുന്നു. അവിടെ നിന്നും പുറത്ത് വന്നപ്പോള്‍ ഉണ്ടായത് പോലെ വിമര്‍ശനം കിട്ടുമെന്ന് കരുതിയെങ്കിലും തന്റെ ഫോട്ടോഷൂട്ട് ഒരുപാട് പേര്‍ക്ക് ഇഷ്ടമായെന്ന് രാജിനി പറയുകയാണ്.

  മോഡേണ്‍ ലുക്കിലുള്ള ജീവിതം ഇന്ന് തുടങ്ങിയതല്ലെന്ന് സൂചിപ്പിച്ച് കൊണ്ട് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോട്ടോ നടി പുറത്ത് വിട്ടിരുന്നു. രസകരമായ കാര്യം ചിത്രത്തില്‍ സ്വിം സ്യൂട്ടിലാണ് രാജിനി ഉള്ളത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം വിവാഹശേഷം വ്യക്തി ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് കൂടി രാജിനി പറയുന്ന വാക്കുകള്‍ വൈറലാവുകയാണ്.

  സ്വീം സ്യൂട്ട് മാത്രമല്ല പാരച്യൂട്ടില്‍ പറന്ന് നടക്കുക,സ്പീഡ് ബോട്ടില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുക, തുടങ്ങി ഒരു കാലത്ത് സാഹസികതയെ ഏറെ സ്‌നേഹിച്ച വ്യക്തിയായിരുന്നു രാജിനി. ഈ മേക്കോവര്‍ കോസ്റ്റിയൂസ് ഞാന്‍ ഉപയോഗിച്ചത് 1970 കളിലാണ്. ശരിക്കും എന്റെ യഥാര്‍ഥ മേക്കോവര്‍ എന്ന് പറയുന്നത് ചട്ടയും മുണ്ടുമാണെന്ന് പറഞ്ഞാണ് സ്വീം സ്യൂട്ടിലെ ചിത്രങ്ങള്‍ നടി പങ്കുവെച്ചത്. നടി ആര്യയും രാജിനിയുടെ ചിത്രം പങ്കുവെച്ചിരുന്നു. ഒരുവിധം എല്ലാവരും സംശയം പ്രകടിപ്പിച്ചത് പോലെ ഈ ഹോട്ടീ ഞങ്ങളുടെ അമ്മച്ചിയാണെന്നായിരുന്നു ആര്യ പറഞ്ഞത്.

  തന്റെ വേഷത്തിലൂള്ള മാറ്റം ഇന്ന് തുടങ്ങിയതല്ലെന്ന് ഒരു അഭിമുഖത്തില്‍ രാജിനി പറഞ്ഞിരുന്നു. '60 വയസ് കഴിഞ്ഞപ്പോള്‍ ചട്ടയും മുണ്ടും ധരിച്ച് സിനിമിയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങള്‍ എന്നെ കാണുന്നത്. എന്നാല്‍ 1970 ല്‍ വിവാഹം കഴിഞ്ഞ് ബോംബെയില്‍ പോയപ്പോള്‍ ഇതുപോലെ ആയിരുന്നില്ല ജീവിതം. നല്ല പൊസിഷനില്‍ ജോലി ചെയ്ത് കൊണ്ടിരുന്ന എന്റെ ഭര്‍ത്താവിന്റെ ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലുമൊക്കെ ഞാന്‍ പോയിരുന്നു. അവിടുത്തെ ജീവിതരീതി അനുസരിച്ചുള്ള വേഷവിധാനം ആയിരുന്നു അന്നെനിക്ക്.

  ഫോര്‍മല്‍ മീറ്റിങ്ങിന് പോകുമ്പോള്‍ സാരി ധരിക്കും. എന്നാല്‍ കാഷ്വല്‍ മീറ്റിങ്ങിനും പാര്‍ട്ടിയ്ക്കും പോകുമ്പോള്‍ ജീന്‍സ് ടോപ്പ്, മറ്റ് മോഡേണ്‍ വസ്ത്രങ്ങളായിരിക്കും. അ്തുപോലെ സ്വീം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരങ്ങളില്‍ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളില്‍ താജിലും ഒബ്‌റോയ് ഹോട്ടലിലുമൊക്കെ കോക്ക്‌ടെയില്‍ ഡിന്നറും മറ്റും ഉണ്ടായിരുന്നു. എന്റെ ചെറുപ്പക്കാലം ഇങ്ങനെയൊക്കെ ആണെന്ന് കൂടി രാജിനി വ്യക്തമാക്കുന്നു.

  മറ്റുള്ളവരെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞ് സ്വന്തം ജീവിതം നശിപ്പിക്കുന്നത് എന്തിനാണ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഒളിച്ചിരിക്കാതെ എന്നെ വിളിച്ച് ചോദിക്കാം.അല്ലെങ്കില്‍ നേരിട്ട് വന്ന് കണ്ട് സംസാരിക്കാം. ജീവിതം എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാനാണ് ഇഷ്ടം. ഞാന്‍ റിയാലിറ്റി ഷോ യില്‍ പോയതും അതിന് വേണ്ടിയായിരുന്നു. ആരും ചടഞ്ഞ് കൂടി ജീവിതം നശിപ്പിക്കരുത്.

  ഞാൻ തോന്നിയത് ഇടും..തഗ് ലൈഫ് ഷൂട്ടിന് രജനി ചാണ്ടിയുടെ ചുട്ടമറുപടി

  റിയാലിറ്റി ഷോ യിലൂടെ ലഭിച്ച വിമര്‍ശനങ്ങളായിരിക്കും ഫോട്ടോഷൂട്ടിനും ലഭിക്കുക എന്ന് കരുതി. എന്നാല്‍ പോസിറ്റീവായ കമന്റുകളും മെസേജുകളുമാണ് കൂടുതലും വന്നത്. അതിനിടയിലാണ് ചില നെഗറ്റീവ് കമന്റുകള്‍ വന്നത്. അങ്ങനെ നെഗറ്റീവ് പറഞ്ഞവര്‍ക്ക് അതിന് നിങ്ങള്‍ക്കെന്താണെന്ന് ചോദിച്ച് എന്നെ സപ്പോര്‍ട്ട് ചെയ്തവരും ഉണ്ടായിരുന്നു.

  English summary
  Bigg Boss Fame Rajini Chandy Shares An Unseen Pictures Of Herself From 70's, Arya Can't Stop Praising
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X