ഞങ്ങള്‍ക്കിടയില്‍ അതില്ലായിരുന്നു! മുന്‍ഭാര്യയെക്കുറിച്ച് രജിത് കുമാര്‍! ആ വിളി മാറ്റാനാണ് വിവാഹം

ബിഗ് ബോസിലെത്തുന്നതിന് മുന്‍പ് തന്നെ വിവാദ നായകനായി മാറിയ ആളാണ് രജിത് കുമാര്‍. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ബിഗ് ബോസിലേക്ക് അദ്ദേഹം എത്തുന്നുവെന്നറിഞ്ഞപ്പോഴും വിമര്‍ശനം തുടരുകയായിരുന്നു. ബിഗ് ബോസിലെ സഹമത്സരാര്‍ത്ഥികളും അദ്ദേഹത്തെ വിമര്‍ശിക്കുന്ന കാഴ്ചയായിരുന്നു ആദ്യം കണ്ടത്. വോട്ടിംഗില്‍ രജിത് കുമാര്‍ ഏറെ മുന്നിലാണെന്ന് മോഹന്‍ലാല്‍ പറഞ്ഞതോടെ പലരും നിലപാട് മാറ്റുകയായിരുന്നു.

വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയിലും ആരാധകര്‍ ശക്തമായ പിന്തുണ നല്‍കുകയായിരുന്നു. അദ്ദേഹത്തെ വിമര്‍ശിച്ച താരങ്ങള്‍ക്കെതിരെയും ആരാധകര്‍ തിരിഞ്ഞിരുന്നു. തന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ചും രജിത് കുമാര്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയെന്നും പറ്റിയ ആളെ കിട്ടിയാല്‍ അത് സംഭവിക്കുമെന്നും അടുത്തിടെ രജിത് കുമാര്‍ പറഞ്ഞിരുന്നു. മുന്‍പത്തെ തീരുമാനം മാറ്റാനുണ്ടായ കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് രജിത് കുമാര്‍ മനസ്സ് തുറന്നത്.

വിവാഹത്തെക്കുറിച്ച്

വിവാഹത്തെക്കുറിച്ച്

ബിഗ് ബോസില്‍ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. വൈകാരികമായ തുറന്നുപറച്ചിലുകളില്‍ പലതും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു. മുന്‍ഭാര്യയെക്കുറിച്ച് രജിത് കുമാറും തുറന്നുപറഞ്ഞിരുന്നു. ഇനിയൊരു വിവാഹത്തില്‍ താല്‍പര്യമില്ലെന്നായിരുന്നു നേരത്തെ പറഞ്ഞത്. ആ തീരുമാനം മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. തന്റെ ഭാര്യ എങ്ങനെയുള്ള ആളായിരിക്കണമെന്നതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

അനാവശ്യം പറഞ്ഞിട്ടില്ല

അനാവശ്യം പറഞ്ഞിട്ടില്ല

ഞാന്‍ സ്ത്രീ വിരുദ്ധനാണ് എന്നൊക്കെ കേട്ടുകൊണ്ടാണ് ചിലരൊക്കെ അവിടേക്ക് വന്നത്. പലരും യുടൂബിലും ചാനലുകളിലുമൊക്കെ എന്നെക്കുറിച്ച് പരാമര്‍ശം നടത്തിയിരിക്കുന്നത് സ്ത്രീ വിരുദ്ധന്‍ എന്നായിരുന്നല്ലോ. ആ ഒരു മുന്‍വിധിയോടെ വന്ന് എന്നോടും അങ്ങനെ പെരുമാറിയതാവും. പക്ഷേ ഞാന്‍ ഒരു സ്ത്രീയോടും അനാവശ്യം പറഞ്ഞിട്ടില്ല.

കാരണങ്ങളുണ്ടായിരുന്നു

കാരണങ്ങളുണ്ടായിരുന്നു

അമ്മയ്ക്കുവേണ്ടി, ഭാരതാംബയ്ക്കുവേണ്ടി ജീവിക്കുന്ന ഞാനെങ്ങനെ സ്ത്രീവിരുദ്ധനാവും. സ്ത്രീയെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്ത് ഐശ്വര്യം വര്‍ധിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും രജിത് കുമാര്‍ പറയുന്നു. എനിക്ക് സ്ത്രീകളെയും പെണ്‍കുട്ടികളെയും ഭയങ്കര ഇഷ്ടമാണ്. മുമ്പ് കല്യാണം കഴിക്കണം, കുടുംബമായിട്ട് ജീവിക്കണം എന്നൊന്നും അത്ര ആഗ്രഹമില്ലാത്തതിന് ചില കാരണങ്ങളുണ്ടായിരുന്നു.

അതില്ലാതായി

അതില്ലാതായി

ഒരുപാട് സ്വപ്നങ്ങള്‍ കണ്ടുകൊണ്ടാണ് കല്യാണം കഴിച്ചത്. പക്ഷേ പിന്നീട് ഞങ്ങള്‍ തമ്മില്‍ ചേര്‍ച്ച പോരാതായി. രണ്ട് ബന്ധങ്ങള്‍ ഉറച്ചതാവാന്‍ ഒരുപാട് ഘടകങ്ങള്‍ വേണം. രണ്ട് ഇഷ്ടികകള്‍ തമ്മില്‍ ചേര്‍ത്തുവെക്കണമെങ്കില്‍ അതിനിടയില്‍ നല്ല സ്ട്രോങ് സിമന്റ് വേണമെന്ന് പറയുന്നതുപോലെ. പക്ഷേ ഞങ്ങള്‍ക്കിടയില്‍ അതില്ലാതായി.

കുഞ്ഞുങ്ങള്‍ മരിച്ചതോടെ

കുഞ്ഞുങ്ങള്‍ മരിച്ചതോടെ

എന്റെ ഭാര്യ രണ്ടു വട്ടം ഗര്‍ഭിണിയായിട്ടും അബോര്‍ഷനായി. എന്റെ രണ്ട് കുഞ്ഞുങ്ങളും മരിച്ചതോടെ ഇനി ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് തോന്നി. പെട്ടെന്ന് വിവാഹമോചനത്തിലേക്ക് പോവാന്‍ തീരുമാനിച്ചു. വലിച്ചുകെട്ടി പോയിട്ട് രണ്ടുപേരുടെയും ജീവിതം ഒന്നുമല്ലാതാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പിരിഞ്ഞതെന്നും രജിത് കുമാര്‍ പറയുന്നു.

കല്യാണം കഴിക്കാന്‍ തയ്യാറാണ്

കല്യാണം കഴിക്കാന്‍ തയ്യാറാണ്

അതുകഴിഞ്ഞ് ആ പെണ്‍കുട്ടി വേറെ കല്യാണം കഴിച്ചു. അവള്‍ക്ക് കുഞ്ഞായി. പക്ഷേ പ്രസവ സമയത്ത് അവള്‍ മരിച്ചു. പക്ഷേ അതിനും ഞാന്‍ പഴി കേട്ടു. ഭാര്യയെ ഞാനാണ് കൊന്നതെന്ന്. ഇപ്പോഴും ചിലര്‍ എന്നെ സ്ത്രീ വിരുദ്ധന്‍ എന്ന് വിളിക്കുന്നുണ്ട്. ഒരു പെണ്ണ് കെട്ടിയാല്‍ ആ വിളി മാറിക്കിട്ടുമല്ലോയെന്ന്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ താന്‍ തയ്യാറാണെന്നും രജിത് കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X